താൾ:34A11415.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 119

അറുപത്തഞ്ചി റെസ്സും കൊടുത്തയക്കയും ചെയ്തുവല്ലൊ. ഒര ഗെഡുവിന
ഇത്ര പണം കെട്ടി അയക്കെണമെന്ന ഇനിക്ക നിശ്ചയവു ഇല്ലയെല്ലൊ.
അതുകൊണ്ട ഒര ഗെഡുവിന ഇത്ര പണം വെണമെന്നും അതിൽ കച്ചെരിക്ക
കെട്ടി അയച്ചതിന്റെ ശെഷം ഇത്രപണം കെട്ടി അയക്കണമെന്നും
മഹാരാജശ്രീ സയ്പു അവർകളെ കൽല്പന വന്നാൽ അപ്പണം മുടിപ്പകെട്ടി
കച്ചെരിക്ക അയക്കയും ആം. വിശെഷിച്ച ഞാൻ ഇങ്ങൊട്ട പൊന്നിട്ട
ഒന്നരമാസം ആകയും ചെയ്തുവെല്ലൊ. ഇനിക്ക ഒരു കൽപനയും വന്നതും
ഇല്ലയെല്ലൊ. ഇനിക്ക എതപ്രകാരം കൽപ്പന വരുന്നു എന്ന വെച്ചാൽ
അപ്രകാരം കെട്ടു നടക്കയും ചെയ്യ. എന്നാൽ കൊല്ലം 972 ആമത മകരമാസം
4 നു എഴുതിയെ അരജി 5 നു ജനവരി 15 നു വന്നത —

185 B
321-ആമത —
മഹാരാജശ്രീ സുപ്രൻതെണ്ടെന്തു കിരസ്ഥൊവു പിലി സായിവു
അവർകളെ സന്നിധാനത്തിങ്കലെക്കു കടുത്തനാട്ട കാനഗൊവി ചെലവു
രായൻ എഴുതിയ അർജി. കുറുങ്ങൊട്ട കല്ലായി പ്രദെശത്തെ നെല്ല കണ്ടം
വയമാശി തിരുകയും ചെയ്തു. തറപതി മുസിക്കൽ ചെമ്പറ ദെവസ്സും കൂടി
ആകെ പാട്ടനെല്ല ഇടങ്ങാഴി 9520 ക്ക തരസ്സപ്പാട്ട ഇടങ്ങാഴി 4870 നിക്കി
നടപ്പപാട്ടം ഇടങ്ങാഴിൽ 9250 ക്ക കുട്ടി വാരം ഇടങ്ങാഴി 40,000 ന്റെ കഴിച്ച
സറക്കാറക്ക വരെണ്ടും നെല്ല ഇടങ്ങാഴി 60950 ക്ക ഉറുപ്പ്യക ആയിരത്തിന 45
പ്രകാരം കൂട്ടിയ ഉറുപ്പിക്ക 2769 മൊളക നിജവള്ളി 835 ക്ക വച്ച മൊളക
ഇടങ്ങാഴി 5624 നുക്ക ഒണക്ക മൊളക തുക്കം പാരം 8 നെറം 8 റാത്തല 23
ഉറുപ്പിക രൂക്ക 29 ക്ക വെല വാരം ഒന്നിനക്ക 29 ഉറുപ്പികപ്രകാരം കൂടിയ
ഉറുപ്പിക 1687 ഉറെസ്സ 10 ക്ക സറക്കറക്ക പതികണ്ട വരെണ്ടു ഉറുപ്പിക840 റെ
സ്സ 10-ം 10-ം വക രണ്ടിനും ആത ആത പറമ്പ വിവരംമായിട്ടും നിലത്തിടെ
വിവരംമായിട്ടും കുടികളെ മുമ്പാകെ അവർക്ക ശിട്ട എഴുതികൊടുത്ത
ബൊധിക്കയും ചെയ്യു സ്വമി. ഇന്ന മുതലക്ക തെങ്ങ കഴുങ്ങ പിലാവ കുടി
വയമാശി നൊക്കി എഴുതെങ്ങതിന മരങ്ങൾ ഒക്കയും എണ്ണണ്ടതിന നാല
ആളകൊൽക്കാരെൻന്മാര കൂടാതെ കഴികയും ഇല്ല. ആയതകൊണ്ട
പെരിയാട്ടെ ചന്തു കൂടാതെ നാല കൊൽക്കാരെൻന്മാര തരുവാൻ ജൂത
കണക്കപ്പിള്ളക്ക കൽപന ആയി വരികയും വെണം. മര ചാർത്തവാൻ
പൊമ്പണമായി ചാർത്തുവാൻനൊ വെള്ളിപ്പണമായിട്ട ചർത്തുവാനൊ
അയതിനു കൽപന വരികയും വെണം. മരം, ചാർത്തവൻ പൊമ്പണമായി
ചാർത്തുവാൻനൊ വെള്ളിപ്പണമായിട്ട ചർത്തുവാനൊഅയതിനു കൽല്പന
വരികയും വെണം. കുടിയാന്മാറക്ക വെള്ളിപണം അല്ലാതെ പൊൻപണം
ചാർത്തന്നത സമ്മത അല്ലാ എന്നു കെൾക്കുന്നു. കണക്കെ എഴുതുവാൻ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/185&oldid=201566" എന്ന താളിൽനിന്ന് ശേഖരിച്ചത്