താൾ:34A11415.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlviii

പോയപ്പോൾ പറമ്പും നിലവും കിഴക്കേടത്തു നമ്പ്യാരുടെ ആളായ ചാലയാടൻ
കുങ്കനാണ് നോക്കി വന്നത്. 71- ൽ ഖജനാവിലടയേണ്ട പണത്തെക്കുറിച്ചു
ചാലയാടൻ കുങ്കനോടു പറഞ്ഞപ്പോൾ തന്റെ കൈവശമല്ല പറമ്പെന്നും
കിഴക്കേടത്തു നമ്പ്യാർക്കു വേണ്ടിയാണ് പറമ്പു കെട്ടിക്കുന്നതും
നിലമൊരുക്കുന്നതും എന്നു. കുങ്കൻ പറഞ്ഞു. 'പണം തരില്ല' എന്നും പറഞ്ഞുവത്രേ.
ഈ കാര്യം കിഴക്കേടത്തു നമ്പ്യാരോടു പറഞ്ഞപ്പോൾ നമ്പ്യാരു പറഞ്ഞത് നാടു
വിട്ടു പോയ കുടിയാന്റെ വസ്തുക്കൾ കെട്ടിയടക്കി പാട്ടം കൊടുത്ത പണം
വാങ്ങിക്കൊള്ളുക' എന്നാണ്.

പറമ്പിൽ ഓരാങ്കുറയിലെ കുങ്ക്രൻ എന്ന തീയൻ വച്ച വാഴയിലെ കുല
വെട്ടുന്നതിനും പാട്ടം എടുക്കുന്നതിനും അവർ വിരോധം പ്രകടിപ്പിക്കുകയും
തീയന്റെ പുരയ്ക്കുമുദ്രവയ്ക്കുകയും ചെയ്തു. കിഴക്കേടത്തു നമ്പ്യാരുടെ ആളുകൾ
പുരയുടെ മുദ്രമാറ്റുകയും വാഴ വെട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഈ കാര്യം
വിസ്തരിക്കാൻ എത്തിയ രാവാരി കുങ്കനും പരിക്കൊളി ചന്തുവും അവിടെച്ചെന്ന്
അഞ്ചു കുലകൾ വെട്ടിക്കൊടുത്ത് പണ്ടാരത്തിലെ ബാധ്യത തീർക്കാൻ
നോക്കിയപ്പോൾ ചാലയാടൻ കുങ്കനും നാലഞ്ചു തീയരും ഓടിയെത്തി . അവർ
ന്യായം പറഞ്ഞു നിന്നപ്പോൾ കിഴക്കേടത്തേക്കു ആളുപോയി. അവിടെ നിന്ന്
കുഞ്ഞികൃഷ്ണണനും പത്തുപതിനഞ്ച് വേലക്കാരും ഓടി വന്നു. രാവാരി കുങ്കനെ
കുഞ്ഞികൃഷ്ണൻ അടിച്ചു. വേലക്കാരെ ആയഞ്ചേരി കുങ്കനെക്കൊണ്ട് അടിപ്പിച്ചു.
ഇതു പണ്ടാര ശിപായി കണ്ടു. പിന്നീട് ആയഞ്ചേരി കുങ്കന്റെവീട് മുദ്രവെച്ചു
എന്നും രാവാരികുങ്കന് അടികൊണ്ടു നടക്കാൻ പാടില്ലാതായി എന്നും കത്തിൽ
പറയുന്നുണ്ട്. ഈ വിവരണം കാമ്പ്രത്തുനമ്പ്യാരുടെ കത്തിന്റെ
അടിസ്ഥാനത്തിലാണ്. കിഴക്കേടത്തു നമ്പ്യാരുടെ കത്തിലുള്ള വിവരങ്ങൾ
മേൽപറഞ്ഞ സൂചനകൾ നിഷേധിക്കുന്നതായി തോന്നുന്നു. ഇവിടെ അടികൊണ്ടു
അവശത അനുഭവിക്കുന്നതു ആയഞ്ചേരി കുങ്കനാണ്; കുലയും കരിക്കും മറ്റും
കൊണ്ടുപോയത് കാമ്പ്രത്ത് നമ്പ്യാരും. കിഴക്കേടത്തു നമ്പ്യാരുടേയും കാമ്പ്രത്തു
നമ്പ്യാരുടേയും കത്തുകൾ കമ്പനി ആധികാരികൾക്കു നൽകുന്നത്
വീരാൻകുട്ടിയാണ്.

"ആയതുകൊണ്ടു കെഴക്കടത്തനമ്പ്യാര കൊടുത്തയച്ച കയിമുറിയും
കാമ്പ്രത്തനമ്പ്യാര കൊടുത്തയച്ച കയിമുറിയും ഈ രണ്ടു കയിമുറിയും കൊടുത്ത
സായിപ്പു അവർകളെ സന്നിധാനത്തിങ്കൽ ഇപ്പൊൾ അയക്കയും ചെയ്തു."

കമ്പനി നികുതി വ്യവസ്ഥയുടെ ക്രൂരമായ മറ്റൊരു മുഖം ഇവിടെ
വെളിപ്പെടുന്നു. കൊ.വ 972 മകരം 22 നു ഇരിവനാട്ട് ദറൊകാൻ മാണെയാട്ട്
വീരാൻകുട്ടി ക്രിസ്റ്റഫർപീലിക്കെഴുതിയ കത്തിൽ മകരമാസം 21 നു രാത്രി
കാമ്പ്രത്തു നമ്പ്യാർ തന്റെ വീടും കുടിയും ഉപേക്ഷിച്ച് കുഞ്ഞുങ്ങളേയും കൂട്ടി
കണ്ണോത്ത് പോയതായി അറിയിക്കുന്നുണ്ട്.

ടിപ്പുവും വയനാടും.

കടത്തനാട്ടു പൊർള്ളാതിരി ഗോദവർമ്മ കൊ. വ. 972 വൃശ്ചികം19 ന്
എഴുതിയ കത്ത് വയനാടിന്റെ പൂർവ്വകാല ഭരണചരിത്രം വിശദീകരിക്കുന്നു. അർഷദ്

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/50&oldid=201305" എന്ന താളിൽനിന്ന് ശേഖരിച്ചത്