താൾ:34A11415.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlix

ബെഗ്ഖാൻ ഗവർണ്ണർ ആയിരുന്ന കാലം. കോട്ടയത്തിന്റെയും വയനാടിന്റെയും
കപ്പമായി കോട്ടയത്തെ ഇളയരാജാവ് ഒരു ലക്ഷം രൂപയാണ് കൊടുത്തുവന്നത്.
കൊ.വ.961ൽ ടിപ്പു കുടകു രാജ്യത്തുവന്നപ്പോൾ അർഷദ്ബെഗ്ഖാനും വെങ്കപ്പയ്യൻ
സുബെദാരും രാജാക്കന്മാരും ചെന്നു കണ്ടു. കണക്കുകൾ പരിശോധിച്ചപ്പോൾ
വയനാടിന്റെ നികുതി പിരിവിൽ കുറവുകണ്ട് വയനാടിന്റെ കാര്യം വിസ്തരിച്ചു.
ഗുരുവൻ പട്ടരാണ് വയനാടിന്റെ പ്രവൃത്തിക്കാരനെന്നും തനിക്കതിൽ വലിയ
പരിചയമില്ലെന്നും രാജാവു പറഞ്ഞു. അതനുസരിച്ച് വയനാടിനെ സംബന്ധിച്ച്
ചില തീരുമാനങ്ങളിലെത്തുകയുണ്ടായി. ഈ കുടിക്കാഴ്ചയിൽ വച്ച് 15000 രൂപയുടെ
ജാഗീർ ടിപ്പു രാജാവിനു നൽകി. 961 കാലയളവിൽ വയനാട് പൂർണ്ണമായും
മൈസൂരാധിപത്യത്തിലായിരുന്നു. വീണ്ടും 'മലയാം രാജ്യം' (Malabar) കമ്പനിയുടെ
അധീനതയിലായതിനു ശേഷം രാജാവ് വയനാട്ടിലെ മുതലെടുപ്പ് സംബന്ധിച്ച
വിവരങ്ങൾ കാര്യമായി അറിയിച്ചിട്ടില്ല. അവസ്ഥ ഏകദേശമെങ്കിലും അറിയാൻ
പാലാക്കുഴി പായപ്പൻ എന്ന തരകനെ വിസ്തരിക്കുക എന്നും ഗോദവർമ്മ
എഴുതുന്നുണ്ട്. ടിപ്പുവിന്റെ സൈന്യം സൃഷ്ടിച്ചകുഴപ്പങ്ങൾ രാജ്യത്തിനും
പ്രജകൾക്കും പല നാശങ്ങളുമുണ്ടാക്കിയെന്ന് അറിയിച്ചുകൊണ്ട് മുതലെടുപ്പിന്റെ
കണക്ക് നൽകുന്നു വീരവർമ്മ രാജാവ്.

972 ൽ 23,000, 973 ൽ 25,000, 974 ൽ 30,000

970, 971 വർഷങ്ങളിലെ മുതലെടുപ്പ് ബോധിപ്പിക്കണമെന്നു കമ്പനി കൽപന
ഉള്ളതിനാൽ ബോധിപ്പിക്കാം എന്നു വീരവർമ്മ അറിയിക്കുന്നു.വയനാട്ടിൽ പഴശ്ശിയും
കൂട്ടരുംസൃഷ്ടിക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് മറ്റൊരു കത്തിൽ (972 വൃശ്ചികം
26) സൂചനയുണ്ട്. പാറപ്രവൻ എന്നൊരു മാപ്പിള തന്റെ വസ്തു നോക്കുവാൻ
വയനാട്ടിൽ ചെന്നു. അപ്പോൾ പഴശ്ശി രാജാവ് തൊടിക്കളത്തുനിന്ന് കൈതേരി
കുങ്കു, കൈതേരി എമ്മൻ, തുടങ്ങി കുറച്ചുപേരെ അയച്ച് 'പാറപ്രവനെ നീക്കം
ചെയ്തു', അവിടെ ഉണ്ടായിരുന്ന ഏലം, നെല്ല്, മുതലായവ കവർന്നെടുത്തു. അതിന്
എടച്ചേന കുങ്കൻ, തൊണ്ടർ ചാത്തു. കൊയിലേരി ചേരൻ, പാലൊറ എമ്മൻ,
ചെങ്ങൊട്ടിരിചന്തു എന്നിവരുടെ സഹായമുണ്ടായി. നികുതിപിരിവിന് കമ്പനിയുടെ
സഹായമില്ലെങ്കിൽ പ്രയാസമാണ് എന്ന സങ്കടമാണു കത്തിലുള്ളത്. "മുതൽ
വല്ലവരും കവർന്ന കയിലാക്കിയാൽ പിന്ന നമ്മൊടകുമ്പഞ്ഞി മുട്ട ഉണ്ടാകയും
അരുതല്ലൊ" എന്ന പ്രസ്താവം ശ്രദ്ധിക്കുക. വീരവർമ്മയുടെ വാക്കുകൾ
വിശ്വസനീയമാണെന്നതിന് പഴശ്ശിരാജ പ്രവൃത്തിക്കാരനെഴുതിയ കത്തുതന്നെ
തെളിവാണ്.

"72-ൽ കോട്ടയത്തുനിന്ന് പ്രവർത്തിക്കാരന്മാരാരും ഒരു മുതലും എടുക്കരുത്.
പാറപ്രവൻ എലമലയിൽ വന്നപ്പോൾ നീ അവന് സഹായം ചെയ്തെന്നു കേട്ടു.
അതു നിനക്കു നന്നല്ല. പാറപ്പീറ പനന്തുട്ടി ചുരമിറങ്ങാൻ കുറച്ചാളുകൾ
ഇവിടെനിന്നു കയറുന്നുണ്ട്. അതിനു നീ കൂട്ടു നിന്നാൽ നിനക്കും അനുഭവം അതു
തന്നെ." (കൊ.വ 972 തുലാം 20)

പഴശ്ശിയും അനുയായികളും ടിപ്പുവിനോടൊപ്പം നിന്ന് കമ്പനിക്കെതിരെ
നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വീരവർമ്മ കമ്പനിക്കു

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/51&oldid=201307" എന്ന താളിൽനിന്ന് ശേഖരിച്ചത്