താൾ:34A11415.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlvii

ചെന്ന് കൈതേരി അമ്പുവും അമ്പത് ആളുകളും കൂടി കുഴപ്പങ്ങളുണ്ടാക്കി. അമ്പുവും
കൂട്ടരും മാപ്പിളക്കുട്ടി അസ്സന്റെ കട കുത്തിപ്പൊളിച്ചു.അതിലുണ്ടായിരുന്നവയൊക്കെ
എടുത്തശേഷം അസ്സന്റെ അളിയൻ പക്രൂന്മാർ എന്നയാളെ പിടിച്ചുകെട്ടിക്കൊണ്ടു
പോയി. കൊ. വ. 972 തുലാം 4 ന് കുറുമ്പ്രനാട്ടു വീരവർമ്മ നാലു കത്തുകൾ
കമ്പനിക്കയച്ചു. ആ നാലു കത്തുകളും കലാപകാരികളുടെ പ്രവർത്തനങ്ങളെ
ക്കുറിച്ചുള്ള സൂചനകൾ നൽകുന്നു.

കുടിയാനും പട്ടരും

കലാപകാരികളിൽ പ്രമുഖനായ കൈതേരി അമ്പുവിന്റെ നീക്കങ്ങൾ രേ
ഖകളുടെ വിവിധഭാഗങ്ങളിൽ കാണാം. ചുരുക്കം ചിലത് മുകളിൽ സൂചിപ്പിച്ചിരുന്നു.
ഇവിടെ രണ്ടു സംഭവങ്ങൾ കൂടിരേഖപ്പെടുത്താം. കൊ.വ.972 വൃശ്ചികമാസത്തിൽ
കൈതേരി അമ്പുവിന്റെ ആയുധക്കാരനായ തീയൻ കോട്ടയം പ്രവൃത്തിയിലെ
കുടിയാനായ ഒരു തീയനെ വധിച്ചു. മറെറാരു തീയനെയും അയാൾ കൊന്നു. കൊ.
വ, 972 ധനു 12 നു രാവിലെ 9 നു കൈതേരി അമ്പുവും മുപ്പത് ആളുകളും കൂടി
താമരക്കുളങ്ങരയിലേക്കു പോയി. മുളകു ചാർത്തുവാൻ വീരവർമ്മ രാജാവ് അയച്ച
രണ്ടു പട്ടന്മാരെ അവർ വഴിയിൽ വച്ചു കണ്ടു. ' എവിടെ പോകുന്നു ? ' എന്ന് അമ്പു
ചോദിച്ചു. 'മുളകു ചാർത്താൻ ' എന്ന് പട്ടരു പറഞ്ഞു. ഉടനേ അമ്പു താൻ തന്നെ
തൊടിക്കളത്തേക്കു വരണമെന്നു പറഞ്ഞ് പട്ടരെ പിടിച്ചു വലിച്ചു. വരില്ലെന്നു പട്ടരു
പറഞ്ഞു. പിടിയും വലിയുമായി. അമ്പു അതിലൊരാളെ നന്നായി പ്രഹരിച്ചു വിട്ടു.
ഇത്തരം സംഭവങ്ങളെയും കലാപത്തിന്റെ ഭാഗമായി കണക്കാക്കാമോ
എന്നാലോചിക്കേണ്ടിയിരിക്കുന്നു.

ഒരു വഴക്ക്

കാമ്പ്രത്തു നമ്പ്യാരും കിഴക്കേടത്തുനമ്പ്യാരും തമ്മിലുണ്ടായ ഒരു വഴക്കിനെ
കുറിച്ച് പഴശ്ശി രേഖകളിൽ മൂന്നു കത്തുകളിലായി പരാമർശമുണ്ട്. കൊ. വ. 972
മകരം 18 ന് കാമ്പ്രത്തു നമ്പ്യാരെഴുതിയതും കൊ.വ 972 മകരം 17 ന് കിഴക്കേടത്തു
നമ്പ്യാരെഴുതിയതും കൊ. വ. 972 മകരം 20 ന് ഇരിവനാട്ട് ദറൊഗമാണെയാട്ട്
വീരാൻകുട്ടി എഴുതിയതുമായ കത്തുകളിലാണ് പരാമർശങ്ങൾ, സംഭവം
ചുരുക്കിപ്പറയാം.

കാമ്പ്രത്തു നമ്പ്യാരുടെ ആളുകളായ രാവാരിക്കുങ്കനും പരിക്കൊളിചന്തുവും
കൂടി കിഴക്കേടത്തു നമ്പ്യാരുടെ പറമ്പിൽ കയറി കുലയും വാഴയും വെട്ടുകയും
കരിക്കു പറിക്കുകയും ചെയ്തു. കുലയും വാഴയും കിഴക്കേടത്തു നമ്പ്യാർതന്നെ എടു
ത്തുവെന്ന് കാമ്പ്രത്തു നമ്പ്യാർ പറയുന്നു. കരിപ്പാപൊയില കോമപ്പനും വേറൊ
രാളും കൂടി ആയഞ്ചേരി കുങ്കന്റെ വീട്ടിൽ കയറി അയാളെ അന്വേഷിച്ചു. എന്നാൽ
അയാൾ അവിടെ ഉണ്ടായിരുന്നില്ല. സ്ത്രീകൾ മാത്രമേ ആ വീട്ടിലുണ്ടായിരുന്നുള്ളൂ.
സ്ത്രീകൾ ഈ വിവരം കിഴക്കേടത്തു നമ്പ്യാരോടു ചെന്നു പറഞ്ഞു.

കുലയും കരിക്കും വെട്ടിയ പറമ്പ് യഥാർത്ഥത്തിൽ ഓരാങ്കുറയിലെ കുങ്ക്രൻ
എന്ന കുടിയാന്റെ പേരിലുള്ളതാണ്. പുരയുടേയും പറമ്പിന്റെയും നികുതിയും
നെല്ലിന്റെ വിഹിതവുമായി 971 ലെ 83 രൂപ ( പണം എന്നു രേഖയിൽ )
കൊടുക്കാനുണ്ടായിരുന്നു. പണം നൽകാതെ അയാൾ പൊറാട്ടര കടന്നു

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/49&oldid=201302" എന്ന താളിൽനിന്ന് ശേഖരിച്ചത്