താൾ:34A11415.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxiii

ഹെർമൻ ഗുണ്ടർട്ട് കോൺഫ്രൻസിന്റെ സംഘാടക സമിതിയുടെയും
സാഹസികമായ സഹകരണം ഞങ്ങൾക്കു ലഭിച്ചു.

തലശ്ശേരി രേഖകൾ പോലെ മലയാളികൾക്ക് അമൂല്യങ്ങളായ പല
കൃതികളും അച്ചടിയിലെത്തിക്കാൻ കഴിയാത്തതിന്റെ ദുഃഖം അപ്പോഴും
ബാക്കിയായി. ജർമ്മനിയിൽനിന്നു കൊണ്ടുവന്നിരുന്ന മൈകോഫിലിമും
ഫോട്ടോപകർപ്പുകളും ഉപയോഗിച്ചു തലശ്ശേരി രേഖകളിലെ പന്ത്രണ്ടാം വാല്യം
പകർത്തിയെടുക്കാൻ തുടങ്ങി. എസ് ബി കോളജിൽ നിന്നു മലയാളം ബിരുദാനന്തര
ബിരുദ പഠനം കഴിഞ്ഞ ജോസഫ് സ്കറിയാ എന്ന യുവസ്നേഹിതനാണ് ഈ
ജോലിയിൽ മുഖ്യ പങ്കു വഹിച്ചത്. പഴയ അക്ഷരങ്ങളിലൂടെയും അക്കങ്ങളിലൂടെയും
സാഹസികമായി സഞ്ചരിച്ച ആ സ്നേഹിതന്റെ കഠിനാധ്വാനവും ഗവേഷണ
കൗതുകവും അനുമോദനം അർഹിക്കുന്നു. എസ് ബിയിലെ തന്നെ ഒരു
പൂർവവിദ്യാർത്ഥിയായ പി ആന്റണിയും ഇക്കാര്യത്തിൽ സഹകരിച്ചിട്ടുണ്ട്.
കൈയെഴുത്തു പ്രതികൾ അച്ചടിയിലേക്കു മാറ്റാൻ തുടങ്ങിയപ്പോൾ മൈക്രോ
ഫിലിമിൽ കാണുന്ന അനുസ്യൂതിയിൽ സംശയം തോന്നി. ഈ ഘട്ടത്തിലാണ്
ട്യൂബിങ്ങനിലെ കൈയെഴുത്തു രേഖ തന്നെ പരിശോധിച്ചു അച്ചടി
പ്പകർപ്പുണ്ടാക്കണം എന്ന അഭിപ്രായം ജർമ്മനിയിലെ ഇൻഡോളജിസ്റ്റുകൾ
ഉന്നയിച്ചത്. ട്യൂബിങ്ങൻ ലൈബ്രറി ഡയറക്ടർ ഡോ.ജോർജ് ബൗമാൻ, ട്യൂബിങ്ങൻ
യൂണിവേഴ്സിറ്റി ഇൻഡോളജി വകുപ്പ് അധ്യക്ഷൻ പ്രഫ. ഡോ. ഹെന്റിക്
സ്റ്റീറ്റൻ ക്രോൺ എന്നിവരുടെ അഭ്യർത്ഥന അനുസരിച്ച് ജർമ്മൻ അക്കാദമിക്
വിനിമയ പരിപാടിയിൽ(DAAD) എന്നെ ഏതാനും മാസത്തേക്കു ജർമ്മനിയിലേക്കു
ക്ഷണിച്ചു. അവിടെ എത്തിയ ഉടനെ കൈയെഴുത്തു രേഖകൾ ഒത്തുനോക്കി
പന്ത്രണ്ടാം വാല്യം മാത്രം അടങ്ങിയ ഗ്രന്ഥത്തിനു അന്തിമ രൂപം നൽകി. ഇതിന്റെ
ഏതാനും പകർപ്പുകൾ വിദഗ്ദദ്ധരുടെ പരിഗണനയ്ക്കു സമർപ്പിച്ചു. 1993 മേയ് 19-ന്
ജർമ്മനിയിലെ സ്റ്റുട്ഗാർട്ടിൽവച്ച് കേരള സാംസ്കാരിക വകുപ്പു മന്ത്രി ടി.എം.
ജേക്കബ് സ്റ്റുട്ഗാർട്ട് തലസ്ഥാനമായുള്ള ബാദൻവ്യുർട്ടൻബർഗ്
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി ക്ലൗസ് ഫൊൺ ട്രോത്തായ്ക്ക് പ്രഥമ
കോപ്പി നൽകി പ്രകാശനം നിർവഹിക്കയും ചെയ്തു.

ട്യൂബിങ്ങനിലെ താമസത്തിനിടയിൽ തലശ്ശേരി രേഖകളിലെ നാലാം
വാല്യംകൂടി ചേർത്ത് ഈ ഗ്രന്ഥം വിപുലീകരിക്കാൻ അവസരമുണ്ടായി. കഴിഞ്ഞ
ഏതാനും മാസത്തിനുള്ളിൽ ആ വാല്യത്തിലെ രേഖകൾ കൂടി പകർത്തിയെടുക്കാൻ
ജോസഫ് സ്കറിയായ്ക്കു കഴിഞ്ഞു. അവകൂടി ചേർത്തു വിപുലീകരിച്ച
നിലയിലാണ് ഇപ്പോൾ പഴശ്ശിരേഖകൾ പ്രസിദ്ധീകരിക്കുന്നത്. നാലാം വാല്യത്തിലും
പന്ത്രണ്ടാംവാല്യത്തിലും പൊതുവായുള്ള രേഖകൾ AB എന്ന ചിഹ്നംകൊണ്ട്
വേർതിരിച്ചറിയാം. 12-ാം വാല്യത്തിൽ മാത്രമുള്ളവ A എന്നും 4-ാം വാല്യത്തിൽ
മാത്രമുള്ളവ B എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ചുരുക്കത്തിൽ പഴശ്ശിരേ
ഖകളുടെ പരിഷ്കരിച്ചു വിപുലീകരിച്ച പതിപ്പാണ് ഇപ്പോൾ നിങ്ങളുടെ
കയ്യിലിരിക്കുന്നത്. ചുരുക്കം ചില വിദഗ്ദദ്ധരുടെ കൈയിൽ മാത്രമാണ് ആദ്യപതിപ്പു
ചെന്നെത്തിയിട്ടുള്ളത്. അതിൽ പന്ത്രണ്ടാം വാല്യത്തിലെ കത്തുകൾ മാത്രമേ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/25&oldid=201257" എന്ന താളിൽനിന്ന് ശേഖരിച്ചത്