താൾ:34A11415.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 പഴശ്ശി രേഖകൾ

നടന്ന സഞ്ചരിക്കുന്നതിനും കുങ്കൻ നാട്ടിൽ വന്നു നികിതി
എടുപ്പിക്കുന്നതിനും ഭെദം വരുത്തുകയും ചെയ‌്യായിരുന്നു. എജമാനെൻമാര
ചിങ്ങമാസത്തിൽ അകത്തയിടെകാരുന്നോ ഇല്ലയോ എന്ന വെച്ച സൂക്ഷം
അറിയായ്കകൊണ്ട ഞങ്ങൾക്ക വളരെ സങ്കടവും ഉണ്ട. ചിങ്ങമാസത്തിൽ
അകത്ത എജമാനെൻമാര ഇവിടെ എത്തുക ഇല്ല എന്നു വരികിൽലും മെൽ
എഴുതിയ ആളുകളെയിങ്ങ അയക്കുന്നുയില്ല എന്നു വരികിലും ഇവ കാര്യം
കൊണ്ടും ഞങ്ങളെ സങ്കടം കൊണ്ടും സന്നിധാനത്തിങ്കൽ ബൊധിപ്പിക്കെ
ണ്ടതിന ആയിക്കൊണ്ടും ഒരിക്കൽ സന്നിധാനങ്ങലിൽക്ക വരെണ്ടതിന
ഞങ്ങൾക്ക കല്പന വരിക വെണ്ടിയിരിക്കുന്നു. എല്ലാ കാര്യത്തിന്നു
എജമാനെൻ അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട ഞങ്ങളെ രക്ഷിച്ചു
കൊൾകവെണ്ടിയിരിക്കുന്നു. ഞങ്ങൾ ഇവിടെ നിന്നു വല്ല കാവക്കാരെ
പക്കലും എഴുതി വണ്ടാരത്ത കുഞ്ഞിപ്പൊക്കരെ പക്കൽ എത്തിച്ചാൽ
സന്നിധാനങ്ങൾ എത്തിക്കെണ്ടതിനും തങ്ങൾക്കു വല്ലതും എഴുതിയാൽ
എത്തിക്കെണ്ടതിനും ഒരു കല്പന കൂടി സന്നിധാനങ്ങളിൽ നിന്ന എഴുതി
അയച്ചാൽ ദിവസെന വർത്തമാനം സന്നിധാനങ്ങളിൽ എത്തുകയും ചെയ്യും.
എന്നാൽ കൊല്ലം 978 ആമത ഇടവമാസം 28 നു എഴുതിയത—

228 A

നമ്മുടെ എജമാനെൻ മഹാരാജശ്രി കപ്പിത്താൻ ആസ്സബ്രൊൻ
സായ്പു അവർകളുടെ സന്നിധാനങ്ങളിലെക്ക ചെല്ലട്ടെൻ കണ്ണൻ എഴുതി
കെൾപ്പിക്കുന്നത. ഇപ്പൊൾ വയനാട്ട രാജ്യത്തുള്ള വർത്തമാനത്തിന്ന
ഒക്കയും തൊണ്ടൂർ ചാത്തു എഴുതി ബൊധിപ്പിച്ചിട്ടു ഉണ്ടല്ലൊ. ചാത്തുവും
ഞാനും കൂടെ പാപറമ്പത്തന്ന പറഞ്ഞി പിരിഞ്ഞതിന്റെ ശെഷം ഞാനും
എന്റെ കുഞ്ഞികുട്ടികളും പന്നിയങ്കൊട്ടിൽ തന്നെ പാർക്കുന്നു. ഞങ്ങള
പാപറമ്പത്തിന്നവരുമ്പഴെക്ക എന്റെ അനന്തിരവൻ ആക്കിട്ട ഒരു കിടാവിനെ
എടച്ചന കുങ്കൻ പിടിച്ചികെട്ടി അടിച്ച എന്റെ കാരണവൻമാര കാലത്തുള്ള
പാത്രങ്ങളും ഒലപ്പെട്ടി കരണപ്പെട്ടിയും കരുവളത്തിൽ ഉള്ള നെല്ലും വിത്തും
കുത്തിവാരിക്കൊണ്ട പൊകയും ചെയ്തു. കുവണെ ഉള്ള നെല്ലും നാട്ടിൽ
ചിലരെ പക്കൽ സൂക്ഷിപ്പാൻ കൊടുത്ത മൊതലും പാത്രങ്ങളും ഒര മുതല
വെക്കാതെ കണ്ട ഉള്ളടത്തൊളം കൊണ്ടുപൊകയും ചെയ്തു. ചാത്തുന
മട്ടിലെത്തു എടന്നസ്സകൂറ ഹൊവളിയിൽ കെതണ ഉള്ള നെല്ലും വിത്തും
ഒക്കയും കൊണ്ടുപൊകയും ചെയ്തു. കരുവളത്തന്ന തണ്ടാടി പലകെടക്ക
ഇങ്ങനെ ഉള്ള മുതലുകൾ ഒക്കയും എതാൻ നെല്ലും പെരുഞ്ചോല
കണ്ണൽപറാവിൽ ഇട്ടിരുന്ന പുളിയെൻ കണാരെൻ കടത്തി അവന്റെ വീട്ടിൽ
സൂക്ഷിച്ച വർത്തമാനങ്ങൾ കെട്ടാരെ ചാത്തുവും ഞാനും കൂട മെൽ എഴുതിയ
കണാരന്റെ വിട്ടിൽ ചെന്നാരെ പുളികണാരനും പുളിയൻ ചന്തുവും കണ്ണുവും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/210&oldid=201598" എന്ന താളിൽനിന്ന് ശേഖരിച്ചത്