താൾ:34A11415.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 പഴശ്ശി രേഖകൾ

ബൊധിപ്പിച്ചത്. 70 ആമതിൽ കുറുമ്പ്രനാട്ട രാജാവ അവർകളെ പെർക്ക
കരാർന്നാമം എഴുതിയതിന്റെ ശെഷം രാജ്യത്ത ഉള്ള പ്രജകളെ
ദ്രൊഹിക്കുന്നത നാം സമ്മതിക്കായ്‌കക്കൊണ്ടഎതാൻഒരുദ്രിവ്യംപഴശ്ശിയിൽ
സൂക്ഷിച്ചത പൊയപ്രകാരം അറിഞ്ഞിരിക്കുന്നെല്ലൊ. അതുകൊണ്ടഇപ്പൊൾ
നമ്മ വിശ്വസിച്ചിരിക്കുന്ന ആള ദ്രൊഹിക്കകൊണ്ടും വളര സംങ്കടമായി
രിക്കുന്നു. കൊമ്പഞ്ഞിലെ മനസ്സ ഉണ്ടായിറ്റ പൊയ ദ്രിവ്യവും തരിക്കണം.
കരാർന്നാമപ്രകാരം അവർകളെ പെർക്ക നമ്മക്കൊണ്ട തന്നെ ഈ
രാജ്യത്തന്നപണം എടുപ്പിച്ചി അടക്കിതറാറാക്കി തരികയും വെണം. ഇത
നമ്മുടെ അഭിപ്രായം. എന്നാൽ കൊല്ലം 972 ആമത ധനുമാസം '6-നു തൊടി
ക്കളത്തന്ന ധനുമാസം 7 നുക്ക ഇങ്കിരിസ്സകൊല്ലം 1796-ആമത ദെശെമ്പ്രമാസം
18 നു കൊട്ടയത്തിൽ വന്നത—

118 A & B

മഹാരാജശ്രിവടക്കെ അധികാരിതലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലിസായ്പു അവർകൾക്ക കൊട്ടെയത്ത കുറുമ്പ്രനാട്ട
വിരവർമ്മരാജാവ അവർകൾ സെല്ലാം. പഴശ്ശിരാജാവൊട ഗുണമായിരി
പ്പാനുള്ള വഴി ബൊധിപ്പിപ്പാൻ വെണ്ടി പറപ്പനാട്ട രാജാവ സംസാരിപ്പാൻ
പൊയിട്ടുള്ള അവസ്ഥ എതുപ്രകാരമെന്ന നാം കൂടി കച്ചെരിയിൽ ഇരുന്ന
പറപ്പനാട്ടിൽ രാജാവിന്റെ വാക്ക കെട്ട മനസ്സിൽ ആക്കിട്ട അതിന്റെ ശെഷം
പറെണം എന്ന സായ്പു നമ്മൊട പറഞ്ഞ അവസ്ഥക്ക പഴശ്ശിരാജാവിനും
അതിൽ കൂടിയവർക്കും കുമ്പഞ്ഞി കല്പന അനുസരിച്ച ഗുണമായി
വരണമെന്നും നമ്മുടെ വാക്ക അനുസരിച്ചി നിക്കണം എന്നും അവിട
ബൊധിച്ചില്ല എന്ന നമ്മുടെ മനസ്സിൽ അറിഞ്ഞിരിക്കകൊണ്ടും സംസാരിച്ച
ദിവസം കഴിച്ച നാട്ടിലെ മുതൽ പഴശ്ശിരാജാവിന്റെ പെർക്ക എടുപ്പിക്ക
കൊണ്ടും നമ്മുടെ കല്പനക്ക നിന്നുവന്നപ്രവൃത്തിക്കാരന്മാരപഴശ്ശിരാജാവ
നിക്കം ചെയ്ത നാട്ടിൽ നിക്കിതി എടുക്കരുത എന്ന പഴശ്ശിരാജാവ വിരൊ
ധിച്ചിരിക്ക കൊണ്ടും കുമ്പഞ്ഞി കല്പനക്ക നൊം നടത്തിക്കുന്ന
കാരിയങ്ങൾക്ക വിപരിതം ചെയ്തവരൊട ആ ചെയ്ത കർമ്മങ്ങളുടെ
നിവൃത്തിയും മൊതൽ പറ്റിയതിന്റെ വകയും ഉണ്ടാക്കാതെ കണ്ട നടുനടന്ന
സംസാരം നമുക്ക കൂടി പറെണ്ടുന്ന ആവിശ്യം നമുക്ക ഇല്ല. പറപ്പനാട്ട
രാജാവിന്റെ സംസാരത്തിന്റെ അവസ്ഥ ആരാജാവസായ്പുപൊട പറക.
നമ്മൊട പറകെണ്ടുന്ന വിവരം സായ്പു നമ്മൊട പറകയും അത്രെ
വെണ്ടിയിരിക്കുന്നു. എന്നാൽ നമ്മുടെ മനസ്സിൽ അറിയുന്നടത്തൊളം എഴുതി
ബൊധിപ്പിക്കുകയും ചെയ്യാം. എന്നാൽ കൊല്ലം 972 ആമത് ധനുമാസം 7


1. അടപ്പിക്കാറാക്കി എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/142&oldid=201485" എന്ന താളിൽനിന്ന് ശേഖരിച്ചത്