താൾ:34A11415.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 75

ക്കുന്നു. ഈ നാട്ടിലെ സുഖം വല്ല ആളുകളു വിരൊധിക്കുമെന്ന വരികിൽ
സർക്കാര പൊറുതി ഒട്ടും കൊടുക്കയും ഇല്ല. തങ്ങളെകൊണ്ട നമ്മുടെ
നല്ലെ മനസ്സ തങ്ങൾക്ക കാണിക്കെണ്ടതിന്ന ഇപ്പൊൾ ദിവാൻ വളാജിരായര
കല്പിച്ചി അയച്ചിരിക്കുന്നു. കാരിയങ്ങൾ ഒക്കയും അദെഹത്തൊട
പറഞ്ഞിട്ടും ഉണ്ട. ആയതകൊണ്ടനാം വിശാരിച്ചിരിക്കുന്നതൊക്കയും ദിവാൻ
ബൊധിപ്പിക്കയും ചെയ്യും. അദെഹത്തിനാൽ നമ്മുടെ ആഗ്രഹംപൊലെ
വിശേഷിച്ച ഒരു ഉത്തരം എഴുതി കൊടുത്തയക്കയും വെണം. ഇപ്രകാരം
ചെയ്യാഞ്ഞാൽ തങ്ങളെക്കൊണ്ട നെരുംന്യായവുംപൊലെ എങ്ങനെ നടന്ന
കയിയും. എന്നാൽ കൊല്ലം 972 ആമത ധനുമാസം 7നു ക്ക ഇങ്കിരിസ്സ കൊല്ലം
1796 ആമത ദെശെമ്പ്ര മാസം 18നു കൊട്ടെയത്ത നിന്ന എഴുതിയത —

116 A & B

മഹാരാജശ്രി വടക്കെ അധികാരിതലച്ചെരിതൃക്കടിസുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടയത്ത വിരവർമ്മരാജാവ
അവർകൾ സെല്ലാം. ധനുമാസം 6നു എഴുതിയ കത്ത 7നു രാവിലെ ഇവിട
കൊണ്ടതന്നെ വാഴിച്ച മനസ്സിൽ ആകയും ചെയ്തതു. കത്ത ഇവിടെ
എത്തുമ്പഴെക്ക പറപ്പനാട്ടിൽ രാജാവ ചെറക്കൽ കൂലൊത്തെക്ക വന്ന
വർത്തമാനം അറികയും ചെയ്തു. ഇന്നലെ വരാൻ നിശ്ചയിച്ച പൊയിട്ട
ഇപ്പൊൾ സമീപത്ത വന്നതകൊണ്ട കച്ചെരിക്ക പറപ്പനാട്ട രാജാവ വന്ന
വിവരം ഇപ്പൊൾ സായ്പു അവർകൾക്ക മനസ്സിലായിട്ട നമുക്ക കത്ത
വരുമെന്ന നാം മനസ്സിൽ നിരൂപിച്ചിരിക്കുന്നു. കൽപ്പന അനുസരിച്ച
ഗുണമായി നിക്കുമെങ്കിൽ അത്തന്നെ എല്ലൊ വെണ്ടതായിരുന്നു. അത
ചെയ്ക ഇല്ലന്നു നിശ്ചെയിച്ചാൽ പഴശ്ശി രാജാവിന ബുദ്ധിപാകം വരെ
ണ്ടുന്നതിനും കുമ്പഞ്ഞികല്പന അനുസരിപ്പാൻ ബൊധിക്കെണ്ടുന്നതിനും
കല്പിക്കെണ്ടുന്ന വിവരം നമ്മുടെ ബുദ്ധികൊണ്ട വിചാരിച്ചാൽ ഉണ്ടാകുന്ന
വഴികൾ എഴുതി സായ്പു അവർകൾക്ക ബൊധിപ്പിക്കയും ആം. നമ്മുടെ
ബുദ്ധികൊണ്ട പൊരാതെ വരുന്നതിന്ന സായ്പു അവർകൾ തന്നെ തെകച്ചി
നടത്തിക്കയും വെണമെല്ലൊ. പറപ്പനാട്ടിൽ രാജാവ വന്നിട്ടുള്ള വിവരത്തിന
കത്ത വന്ന ഉടനെ നാം അറിപ്പിന്ന വിവരം എഴുതി അറിപ്പിക്കുക്കുകയും ആം.
കൊല്ലം 972 ആമത ധനുമാസം 7നു എഴുതിയത. 7നു ദൈശമ്പർ മാസം 18നു
വന്നത

117 A & B

ബഹുമാനപ്പെട്ട കുമ്പഞ്ഞിയിൽ വടക്കെ അധികാരി തലച്ചെരി
തുക്കടി സുമ്പ്രന്തെണ്ടെൻ കൃസ്തപ്പർ പിലിസായ്പു അവർകൾക്ക
കൊട്ടെയത്ത കെരളവർമ്മരാജാവ അവർകൾ സെല്ലാം. 69 നുആമതവരക്കും
നാം തന്നെയെല്ലൊ കുമ്പഞ്ഞിക്ക ഈ രാജ്യത്തന്ന പണം എടുപ്പിച്ച

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/141&oldid=201483" എന്ന താളിൽനിന്ന് ശേഖരിച്ചത്