താൾ:34A11415.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 77

നുക്ക ഇങ്കിരിസ്സകൊല്ലം 1796 ആമത് ദെശെമ്പ്രമാസം 18 നു കൊട്ടെയത്ത
കച്ചെരിയിൽ വന്നത —

119 A

രാജശ്രി കുറുമ്പ്രനാട്ട രാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെല്ലാം. ഇപ്പൊൾ നാം ഒത്തിരിക്കുന്ന പ്രകാരത്തിൽ പറപ്പനാട്ട രാജാവ
അവർകളെ വാക്കാൽ പഴശ്ശിരാജാവ അവർകൾ നമുക്ക എഴുതി അയച്ച
തിന്റെ മറുവടി തങ്ങൾക്ക കൊടിത്തയച്ചിരിക്കുന്നു. ഈ കത്ത വരുത്തി
യതിന്റെ വിവരങ്ങൾ ഒക്കെയും തങ്ങൾ നല്ലവണ്ണം അറിഞ്ഞി രിക്കുന്നു.
അതുകൊണ്ട തങ്ങൾ പഴശ്ശിരാജാവ അവർകളും കാരിയം ചെർച്ചആക്കെണ്ട
തിന്ന പറപ്പനാട്ട രാജാ അവർകളുടെ മദ്ധ്യത്തമായിട്ട ഈ കാര്യത്തിന
തക്കവരെ തങ്ങൾ പറഞ്ഞിവെച്ചആളുകളുചെയ്ത കാര്യത്തിന്റെ ഫലങ്ങൾ
ഈ കത്തിൽ ആകുന്നത. നമ്മാൾ ഇത്രത്തൊളവും നടന്നവന്നിരുന്ന വഴിയിൽ
അപെക്ഷിച്ച ഫലങ്ങൾ വരുത്തിട്ടില്ലായ്ക കൊണ്ട ഇപ്പൊൾ ഇരിക്കുന്ന
അവസ്ഥയിൽതങ്ങളെ പക്ഷത്തിൽഎത.വഴിനടപ്പാൻ എറ ഗുണമാകുമെന്ന
തങ്ങളെ ബുദ്ധി നമുക്ക ചൊല്ലി ക്കൊടുക്കുമെന്ന നാം വിശ്വസിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 9 നു ക്ക ഇങ്കിരിസ്സ കൊല്ലം 1796 ആ
മത ദെശെമ്പ്രമാസം 20 നു തലച്ചെരിയിൽ നിന്ന എഴുതിയത—

120 B 259 ആമത -

രാജശ്രീവാസൽ സായ്പു അവർകൾക്ക കാമ്പ്രത്തെ നമ്പിയാര
സല്ലാം. സായ്പ അവർകളുടെ കൽപ്പനക്ക നമ്മള വിളിപ്പാനായിക്കൊണ്ട
ഒരു കൊൽക്കാരൻ ഇവിട വന്നിരിക്കുന്നു. ഇവിട കാമ്പ്രത്ത പൊരയിൽ കൂടി
യൊരു മുഹൂർത്തം കൽപ്പിച്ചിരിക്കുന്നു. ഇന്നത്തെ ദിവസം തുടങ്ങിപത്താന്തി
യ്യതിയൊളത്തിനും കരുതെരി തന്നെ ആകുന്നു. അതകൊണ്ട സായ്പ
അവർകളുടെ കൃപ ഉണ്ടായിട്ട ഇവിടം കഴിഞ്ഞിട്ട അഞ്ഞെങ്ങാട്ട വരുവാൻ തക്ക
വണ്ണം കൽപ്പന ഉണ്ടായെങ്കിൽ നന്നായിരുന്നു. ഞാൻ ഇവിടയില്ലാ ഞ്ഞാൽ
ഇക്കാര്യം ഒന്നും ഇവിട ഇപ്പൊൾ നടന്ന കഴികയും ഇല്ല. 11 നു രാവിലെ
ഞാനും ചങ്ങറൊത്തെ നമ്പ്യാറും സായ്ക്കപ അവർകളകാമാൻ മൊന്തൊൽക്ക
വരുന്നതും ഉണ്ട. എനിഒക്കയും സായ്‌പവർകൾ കൽപ്പിച്ചപ്രകാരം. എന്നാൽ
972 മത ധനു 6 നു എഴുത്ത 9 നു ദെശെമ്പർ 20 നു വന്നത —

121 A & B

മഹാരാജശ്രിവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്‌പു അവർകൾക്ക കൊട്ടെയത്ത വിരവർമ്മ രാജ
അവർകൾ സെല്ലാം. സായ്‌പുഅവർകൾ തലച്ചെരിക്ക പൊയതിന്റെ ശെഷം

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/143&oldid=201487" എന്ന താളിൽനിന്ന് ശേഖരിച്ചത്