താൾ:34A11415.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 പഴശ്ശി രേഖകൾ

കണക്കപ്പിള്ള വന്നാറെ കൊൽക്കാരന്മാര എല്ലാവരയും വരുവാൻ പറഞ്ഞിട്ട
പൊകയും ചെയ്തു. രാജശ്രീ മെസ്തർ വാഡൽ സായ്പു അവർകൾ
കൽപിച്ചിട്ട രണ്ടാള വരികയും ചെയ്തു. കൊൽക്കാരന്മാരയില്ലായ്ക
കൊണ്ടു തറ(തറ)യിൽ താമസമായത. ആയത്കൊണ്ട കൊൽക്കാ
രന്മാരെ തരുവാൻ കണക്കപ്പിള്ളക്ക കൽപ്പന വരികയും വെണം. സ്വാമി
അകടൊമ്പർ മാസം മുതൽ ദെശമ്പർ മാസം വരക്ക മാസം 3 ക്ക
മാസപ്പടി കിട്ടീട്ടും ഇല്ല. അതു കൊണ്ട സ്വാമി അവർകളെ കൽപ്പന
ആയി വരികയും വെണം. മുളകചാർത്തിയ കണക്ക ഗൊഷുവാരെയും
നെല്ല ചാർത്തിക്കൂടി സന്നിധാനത്തിങ്കിലെക്ക കൊടുത്തയക്കയും
ചെയ്യാം. കണക്കെ എഴുതുവാൻ കടലാസ്സ ഒട്ടും യില്ലായ്കകൊണ്ട
കടലാസിന കൽപ്പനയായി വരികയും വെണം സ്വാമി. അകടമ്പർ നവമ്പ്ര
ദെശമ്പർ കൂടി മൂന്ന മാസത്തിന്റെ രശീതിയും ദിവാൻ കച്ചെരിക്ക
കൊടുത്തയച്ചിട്ടും ഉണ്ട സ്വാമി. എന്നാൽ കൊല്ലം 972 മത ധനുമാസം 24 നു
ഇങ്ക്ലീശ്ശകൊല്ലം 1797 മത ജനവരി 4 നു എഴുതിയ അർജി സ്വാമി - ജനവരി 6
നു വന്നത —

158 B
294 ആമത —
രാജശ്രീ കൊടക ഹാലെരി വീരരാബജന്ദ്രവൊഡയര രാജ
അവർകൾക്ക വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ സല്ലാം, തങ്ങൾ നിന്ന മൂന്ന കത്ത
വാങ്ങുവാൻ നമുക്ക പ്രസാദമുണ്ടായിരിന്നു. ആയതിൽ ഉള്ള അവസ്ഥകൾ
മനസ്സിൽ ആകയും ചെയ്തു. ചകലാസ്സും വെടിഉപ്പും ഇവിടെ കൊള്ളുവാൻ
ഇല്ലായ്കകൊണ്ട ആയത തങ്ങൾക്ക അയക്കെണ്ടതിന്നു നമുക്ക കഴിക
ഇലല്ലൊ. ആയതകൊണ്ട നെരായിട്ടതന്നെ നാം വളര സങ്കടമായിരിക്കുന്നു.
മെൽ എഴുതിയ ചരക്കുകൾ കിട്ടുവാൻ കഴിഞ്ഞിരുന്നെങ്കിൽ ആയത
അങ്ങൊട്ടഅയപ്പാൻ നമുക്ക വളരസന്തൊഷമായിരുന്നു. തങ്ങൾ ഇവിടെക്ക
എഴുതിയ വർത്തമാനം നമുക്ക എത്രയും വളര ഉപകാരം ചെയ്തു എന്ന നാം
വിശാരിച്ചിരിക്കുന്നു. ടീപ്പുവിന്റെ അടുക്ക കണ്ണൂർ ബീബി കൽപ്പിച്ചയച്ച
ആളുകളെക്കൊണ്ട വിശെഷമായിട്ടവർത്തമാനം അന്വെഷിച്ചുകൊള്ളുകയും
ചെയ്യും. തങ്ങൾ ഒടുക്കത്ത ഇവിടെക്ക എഴുതി അയച്ച കത്തിന്റെ ഉത്തരം
കള്ളപ്പട്ടന വിസ്ഥരിച്ചതിന്റെ ശൈഷം എഴുതി കൊടുത്തയക്കയും ചെയ്യും.
അവനെ തടവിൽ നിപ്പിപ്പാൻ തക്കവണ്ണം ഇപ്പൊൾ കൽപ്പിക്കയും ചെയ്തു.
തങ്ങളെ ആളുകളിൽ ഒരുത്തൻ നമുക്ക പറഞ്ഞ ബൊധിപ്പിച്ച വർത്തമാനം
നല്ലവണ്ണം മനസ്സിൽ ആകയും ചെയ്തു. ടീപ്പുവിന എതാൻ ദുർബുദ്ധി
ആയിട്ടുള്ള ഭാവങ്ങൾ അനുഭവിക്കുന്നത എന്ന നമുക്ക തൊന്നുന്നതുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/172&oldid=201545" എന്ന താളിൽനിന്ന് ശേഖരിച്ചത്