താൾ:34A11415.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 105

വിരരാജെന്ദ്രവൊഡയര സല്ലാം. ന ഇ വരിഷം പുഷ്യമാസം ശുദ്ധപഞ്ചമിക്ക
ജനവരിമാസം 2 നു വരക്ക നാ ക്ഷെമത്തിൽ യിരിക്കുന്നു. തങ്ങളുടെ
സുഖസന്തൊഷത്തിന നമ്മുടെ മെൽ പ്രതി ഉണ്ടായി എഴുതി അയക്കുകയും
വെണം. കൊഴിക്കൊട്ട കുമിശനർയിൽ മുമ്പായിരിക്കുന്ന ഉൽക്കസ്സൻ
സായ്പു അവർകൾക്ക നാം ഒരു കത്ത എഴുതി നമ്മുടെ ആൾ പക്കൽ
കൊടുത്ത തങ്ങളെ അരിയത്ത അയച്ചിട്ടും ഉണ്ട. ഇക്കത്തെ തങ്ങളെ അടുക്ക
എത്തിയ ഉടനെ കൊഴിക്കൊട്ടക്ക കൊടുത്തയക്കുകയും വെണം. ഇക്കത്തെ
ടിപ്പുവിന്റെ വർത്തമാനങ്ങൾക്ക എഴുതിയിരിക്കുന്നു. അതുകൊണ്ട
ഇക്കത്തെ തങ്ങ കണ്ട ഉടനെ തന്നെ അഞ്ചലിൽ ഇട്ട വിൽകിസ്സൻ സായ്പു
അവർകൾക്ക എത്തിച്ചുമറുവടിവരുത്തിതാമസിയാതെ നമുക്ക എത്തിക്കയും
വെണം. വിശെഷിച്ച ബലിയ പട്ടണത്ത കില്ലെദാരർ കൊടക നാട്ടിൽ എത്ര
ആള കൂട്ടിയിരിക്കുന്നു? അവിട എത്ര പാറാവ ഉണ്ട? അത ഒക്കയും
കണ്ടതിന്റെ ശെഷം തലച്ചെരിയിൽ ചെന്ന തലച്ചെരിയിൽ എത്ര പട്ടാളം
ഉണ്ട? കണ്ണൂരിൽ എത്ര പട്ടാളം ഉണ്ട? ഇത ഒക്കയും നൊക്കി വരുവാൻ
തക്കവണ്ണം ഒരു കള്ള പട്ടരെ അയക്കകൊണ്ട അവൻ നമ്മുടെ പാറാവ
ഒക്കയും കടന്ന കാടു വയിക്ക വിരരാജന്ദ്ര വെട്ടയിൽ വരികയും ചെയ്തു.
അപ്പൊൾ അവനെ പിടിച്ചി പെടിപ്പിച്ച ചൊതിച്ചാറെ മെൽപറഞ്ഞ പ്രകാരം
നൊക്കി പൊവാൻ വന്നു എന്ന പറക്കൊണ്ട ഇപ്പൊൾ വന്ന ആളൊട
ഒന്നിച്ച കൂട്ടി ടിപ്പുവിന്റെ ആള ഉള്ള പട്ടരെ എങ്ങൊട്ട അയച്ചിരിക്കുന്നു
ഇവനെ തങ്ങൾ നല്ലവണ്ണം ചൊതിച്ചാൽ മനസ്സി ആകയും ചെയ്യും.
ഇവിവരങ്ങൾ ഒക്കയും വഴിപൊലെ അറിഞ്ഞതിന്റെ ശെഷം നമ്മാൽ
വെണ്ടുന്ന കാര്യങ്ങൾക്ക ദിവസം ദിവസം എഴുതി അയക്കയും വെണം.
കൊല്ലം 972 ആമത ധനുമാസം 25 നു ജനവരിമാസം 6 നു വന്ന കർണ്ണട
കത്തിന്റെ പെർപ്പ —

157 B
293 ആമത —
മഹാരാജശ്രീ സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്കു കടത്തനാട്ട കനഗൊവിചെലുവരായൻ എഴുതിയ
അർജ്ജി. സ്വമി കുറുങ്ങൊട്ട കല്ലായ പ്രദെശത്തിൽ മൊളകപമാശ കൂടിയ
ഉടനെ കൽപനപ്രകാരം കണ്ടം ചാർത്തി. പന്തരണ്ടതറെ ചാർത്തിക്കഴിഞ്ഞ
കൊടെരി തറ ഇന്ന മുതൽക്കചാർത്തുന്നു. മൂന്നു ദിവസത്തിൽ തീരുകയും
ചെയ്യും. സ്വാമി നെല്ലം ചാർത്തി കൂടിയ ഉടനെ പറമ്പിൽ തെങ്ങ തഴുങ്ങ
പിലാവ ചാർത്തെണമെല്ലൊ. ആയതിന പൊമ്പണമായിട്ടു തന്നെയൊ
വെള്ളിപ്പണമായിട്ടൊ ആയതിന കൽപന വരികയും വെണം. സ്വാമി
കൊൽക്കാരന്മാര നാലാളെങ്കിലും കൂടാതെ ചാർത്തി കഴിയുന്നതുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/171&oldid=201543" എന്ന താളിൽനിന്ന് ശേഖരിച്ചത്