താൾ:34A11415.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാ അവസ്ഥകളു മുക്താവിൽ കണ്ടു പറയുംമ്പൊൾ സായ്പു
അവർകൾക്ക ബൊധിക്കയും ചെയ്യും. എന്നാൽ കൊല്ലം 971 ആമത
മിഥുനമാസം 25 നുക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത ജൂലായിമാസം 6 നു
എഴുതിയത—

8 A

മഹാരാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയ്കത്ത കൂർമ്പ്രനാട്ട
വിരവർമ്മരാജ അവർകൾ സെലാം, പഴവീട്ടിൽ ചന്തു ഇവിടെ വന്ന പറഞ്ഞ
വർത്തമാനങ്ങൾ വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. പഴശ്ശിൽ
കൊലകത്തുന്ന പൊയ മുതൽകൾ സായ്പു അവർകൾ തരിച്ചതിന്റെ ശൈഷം
മുതലുകൾ കവർന്ന അവരെ വിളിച്ചു വിസ്തരിച്ചു. ആ മുതലുകളും
തരിക്കെണ്ടതിന്ന വഴിപൊലെ മനസ്സകൊടുത്ത രൂപമാക്കി തരികയും വെണം.
പഴശ്ശിൽ കെഴക്കെകൊലകവും കച്ചെരിയിലും ആളുകൾ പാർപ്പാൻ അവിടെ
അങ്ങാടിയിൽ സ്ഥലങ്ങളും ഭാഷ ആക്കേണ്ടതിന്ന നാംതന്നെ പഴശ്ശിയിൽ
ചെന്നരുന്ന സ്ഥലങ്ങൾ തിർപ്പിക്കുക എന്ന മനസ്സിൽ ആയിരിക്കുക കൊണ്ട
നാം പാർക്കുന്നതിനു സമിപം തന്നെ നമ്മുടെ അനുജനും ഇരിക്കെണ്ടതിന്ന
നിട്ടൂര ആയാൽ ദുരസ്ഥമാകും എന്നു വെച്ചിട്ടും നിട്ടൂരസ്ഥലം
കൊറകകൊണ്ടും പഴശ്ശിൽ കൊലകം ഒഴിച്ചിരിപ്പാറാവൊളത്തിനും അവിടെ
നാം ഇരിക്കുന്നതിന്ന സമീപമായിട്ടതന്നെ നമ്മുടെ അനുജനും പാർക്കുക
എന്ന പറഞ്ഞിരിക്കുന്നു. ഇ അവസ്ഥകൾ സായ്പു അവർകൾ
ഗ്രഹിച്ചിരിക്കെണമെല്ലൊ. അതുകൊണ്ട അത്രെ വർത്തമാനം
എഴുതിയതാകുന്നു. സായ്പു അവർകളെ തന്നെ നാം വിശ്വസിച്ചിരിക്കുന്നു.
നമൊട ദെയാകടാക്ഷം വഴിപൊലെ ഉണ്ടായി രക്ഷിച്ചുകൊൾകയും വെണം.
എന്നാൽ കൊല്ലം 971 ആമത കർക്കടമാസം 22 നുക്ക ഇങ്കിരിസ്സകൊല്ലം 1796
ആമത ആഗൊസ്തുമാസം 5 നു എഴുതിയത—

9 A

രാജശ്രി കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു
അവർകൾ സെലാം. തങ്ങൾ എഴുതി അയച്ച കത്ത ഇവിടെക്ക
എത്തിയതുകൊണ്ടു നമുക്ക പ്രസാദമായിരിക്കയും ചെയ്യു. നമ്മാൽ
ആകുന്നത സഹായം ഒക്കയും തങ്ങൾക്ക കൊടുക്കെണ്ടതിന്ന നമ്മുടെ വിശ്വാസത്തിന്മെൽ ഇരിക്കയും വെണം. ശെഷം ഇപ്പൊളുത്തെ അവസരം
പഴശ്ശിൽനിന്ന എതാനും പൊയിപ്പൊയ ദ്രിവ്യം എങ്കിലും മറ്റുമുള്ള വസ്തുവഹ
എങ്കിലും വരുത്തെണ്ടതിന്ന നമ്മാൽ ആകുന്ന പ്രെയ്‌ന്നം ഒക്കെയും
തങ്ങൾക്ക കൊടുക്കും എന്ന നാം നിശ്ചയിച്ചിരിക്കുന്നു. ഇതിനിടയിൽ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/71&oldid=201346" എന്ന താളിൽനിന്ന് ശേഖരിച്ചത്