താൾ:34A11415.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102 പഴശ്ശി രേഖകൾ

152 A & B
മഹാരാജശ്രീവടക്കെ അധികാരിതലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത വിരവർമ്മരാജാവ
അവർകൾ സെല്ലാം. ഇപ്പൊൾ കൊടുത്തയച്ച കത്ത ശിപ്പായിമാര ഇവിടെ
കൊണ്ടതന്നെ വാഴിച്ചി മനസ്സിൽ ആകയും ചെയ്തു. ഇന്ന പാർവ്വത്ത്യ
ക്കാരന്മാര എല്ലാവരെയുംചട്ടം ആക്കണമെന്നു സായ്പു അവർകൾ പറഞ്ഞു.
നമ്മുടെ പെർക്ക എഴുതെണ്ടതു എഴുതി തിർത്തത എന്നതിന്റെ ശെഷം
മൂന്ന ദിക്കിലെക്ക ശിപ്പായിമാര അയക്കുക എന്ന നിശ്ചയിച്ചു. രണ്ടു
ദിക്കിലെക്ക പാർവ്വത്ത്യക്കാരന്മാര കച്ചെരിയിൽ വരുത്തി കാണിക്കയും
ചെയ്തു. മാനന്തെരി ദെശം കൊട്ടെയത്ത പ്രവൃത്തിക്ക ചെർന്നത ആകുന്നു
എന്നും അവിടെക്ക പാർവ്വത്ത്യക്കാരെൻ വന്ന കഴിക ഇല്ല എന്നു വഴി
അറിവാൻ ആള ഉണ്ടാക്കാമെന്നും പറഞ്ഞതിന്റെ ശെഷം ആ വർത്തമാനം
വരുത്താനും ആളെ അയക്കണം എന്ന സായ്പു അവർകൾ പറഞ്ഞു.
അപ്രകാരം സമ്മതിക്കയും ചെയ്തു. അതിന്റെ ശേഷം രണ്ടു ദിക്കിലെക്ക
ഇപ്പൊൾ ശിപ്പായിമാര അയക്കുക എന്ന സായ്പു അവർകൾ പറഞ്ഞ
പ്രകാരം തന്നെ നിശ്ചയിച്ച മനന്തെരിക്കും പെണറായിക്കും എന്ന
എഴുതുകയും ചെയ്തു. ഇപ്പൊൾ മാനന്തെരിക്ക പ്രവർത്തിക്കാരെൻ
പൊക്കെണമെന്ന കത്തു വരികയും ചെയ്തു കൊട്ടെയത്തെ പ്രവർത്തിക്ക
ആള നിശ്ചയിപ്പാൻ രാവിലെ കച്ചെരിക്ക വന്നിട്ട വെണം എന്ന നാം
നിരുവിച്ചിരിക്കുന്നു. പെണറായിക്ക പ്രവൃത്തിക്കാരനെ നിശ്ചയിച്ചിട്ടും
ഉണ്ടല്ലൊ. 25 നു രാവിലെ എത്ര മണിക്ക നാം കച്ചെരിക്ക വരാൻ കല്പന
എന്നാൽ വന്നിട്ട പാർവ്വത്ത്യത്തിന്റെ അവസ്ഥ പറയുകയും ചെയ്യാം.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 24 നു ക്ക ഇങ്കിരിസ്സ് കൊല്ലം 1797
ആമത ജെനവരി മാസം 4 നു വന്നത —

153 B
289 ആമത — വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാവ അവർകൾ സല്ലാം.
നമ്മുടെ കുഞ്ഞികുട്ടികൾ ചിലര വെണാട്ടുകര ഇരിക്കുന്നവര ഇങ്ങൊട്ട
കുട്ടികൊണ്ടുവരുവാൻതക്കവണ്ണം മുമ്പെ മണിയാലനമ്പൂരിന അയച്ചഅവര
ഒക്കയും ഗുരുവായൂര കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു. അവിടുന്ന ഇങ്ങൊട്ട
വരണ്ടെ വഴിക്ക ഉള്ള അസഹ്യതകൊണ്ട ഇപ്പൊൾയിവിടുന്ന മുപ്പത
വെടിക്കാരയും ഇരിവത കയിക്കാരയും ഒരു പല്ലക്കും ശിപ്യാന്മാരയും കൂട്ടി
അയച്ചിരിക്കുന്നു. അവര തലച്ചെരിയെക്കുട്ടി മയ്യഴിലെ കൂട കടന്ന
ഗുരുവായൂര എത്തുവൊളത്തിനും അവിടുന്ന ഇണ്ടെങ്ങാട്ട പൊറപ്പെട്ട ഇവിട

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/168&oldid=201537" എന്ന താളിൽനിന്ന് ശേഖരിച്ചത്