താൾ:34A11415.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 63

അവസ്ഥ ചെലെത തങ്ങൾക്ക അയക്കണ്ടതിന്ന നമുക്ക പ്രസാദമായി
രിക്കുന്നു. ആയത ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ അവകാശങ്ങൾ
വയനാടതുക്കടിക്ക അവരെ പക്ഷം തങ്ങൾക്ക കാണിപ്പിക്കയും ചെയ്യും.
എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 27-നുക്ക ഇങ്കിരിസ്സുകൊല്ലം
1796 ആമത ദെശെമ്പ്രമാസം 9 നു കൊട്ടെയത്ത നിന്ന എഴുതിയത—

95 B

237 ആമത

രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ സകല കാര്യ
ങ്ങളും വിചാരിക്കുന്ന സുപ്പ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾക്ക
പറപ്പുനാട്ടിൽ രാജാവ സല്ലാം കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം
മനസ്സിൽ ആകയും ചെയ്തു. എല്ലാ കാര്യംകൊണ്ടു പറെണ്ടുന്നതിന ഇന്ന
തന്നെ നാം കൊട്ടെത്തെക്ക എത്തുകയും ചെയ്യും. എന്നാൽ കൊല്ലം 972
ആമത വൃശ്ചികമാസം 27 നു എഴുതിയത—


96 A & B

ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പൂ അവർകൾക്ക
കൊട്ടെയത്ത കെരളവർമ്മരാജാവഅവർകൾ സെല്ലാം, കൊടുത്തയച്ചകത്തു
വാഴിച്ചിട്ടും തരകവാഴിച്ചിട്ടും വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു
. കുമ്പഞ്ഞിയിന്ന ചതിക്കും എന്ന ആരും നമൊട പറഞ്ഞിട്ടും ഇല്ല. നമുക്ക
ബൊധിച്ചിട്ടും ഇല്ല. മുമ്പെ കുമ്പഞ്ഞിയിന്ന ഒരുത്തര ചതിച്ചപ്രകാരം കെട്ടിട്ടും
ഇല്ലല്ലൊ. അത കൊണ്ട നാം കുമ്പഞ്ഞിയെ തന്നെ വിശ്വസിച്ചിരിക്കുന്നു.
നമ്മുടെ കാരിയത്തിന മെൽ സംസ്ഥാനത്തിങ്കന്ന വന്ന കത്തിന്റെ പെർപ്പ
മുമ്പെ സായ്പു ഇങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ടല്ലൊ. അപ്രകാരം നടത്തി
തരണ്ടതിന സായ്പു അവർകൾക്ക നാം മുമ്പെ എഴുതി അയച്ചിട്ടും നാം
അവിടെ വന്ന കണ്ട പറഞ്ഞിട്ടും ഉണ്ടല്ലൊ. ഇപ്പൊൾ കരിയാദികൾ ഒക്കക്കും
നാം പറഞ്ഞതിന നമ്മുടെ അനുജന അവിടെ പാർപ്പിച്ചിരിക്കുന്നു. നാം
പറഞ്ഞ പ്രകാരം കാരിയം നമുക്ക ആക്കിതരണ്ടതിന സായ്പു അവർകളുടെ
മനസ്സ ഇല്ലാ എങ്കിൽ കുമ്പഞ്ഞി മെൽസംസ്ഥാനങ്ങളിൽ ഒക്കയും
ബൊധിപ്പിക്ക എന്ന വെച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത
വൃശ്ചികമാസം 26 നുക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത ദെശെമ്പ്രമാസം
9 നുക്ക വൃശ്ചികമാസം 27 നു വന്നത—

97 B

239 ആമത—

മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ


1. പറയെണ്ടതിന എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/129&oldid=201460" എന്ന താളിൽനിന്ന് ശേഖരിച്ചത്