താൾ:34A11415.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 പഴശ്ശി രേഖകൾ


കൊടുത്തയച്ച ഉത്തരത്തിൽ മലയാം പ്രവിശ്യയിൽ പല കാര്യാദികൾ
നടത്തുവാനായിട്ടും സുപ്രവൈജുരുടെ സ്ഥാനം പരിപാലിപ്പാനായിട്ടും
കൽപിച്ചആക്കീരിക്കുന്നു. കമീശനർസായ്പുമാരിൽ പ്രധാനി ഉൽക്കിസ്സൻ
സായ്പു അവർകൾ ഇരിവെനാട്ട അതാലത്ത ദറൊഗമാണെയാട്ട
വീരാൻകുട്ടിക്ക എഴുതിയത്. നീ മകരമാസം 9 നു എഴുതിവന്ന കത്ത
വായിച്ചു. അവസ്ഥയും അറിഞ്ഞു. കിളപണിക്കാര അയച്ചവര ഇവിടെ
എത്തുകയും ചെയ്തു. ഇനി കെളപണിക്കാര അവിട എത്തീട്ട ഉണ്ടെങ്കിൽ
കൊടുത്തയക്കയും വെണം. ഇനി പിടിപ്പാൻ നൊക്കുകയും വെണ്ട.
വിശെഷിച്ച കൊട്ടയകത്ത നാട്ടിൽ നിന്ന ഇരിവെനാടും വഴിക്ക കുമ്പഞ്ഞി
പണ്ടാരത്തിലെക്ക വിപരീതമായിട്ട നികിതിതരാതെയും കള്ളര കട്ടുകൊണ്ട
പൊകുന്നതിനും കുമ്പഞ്ഞിക്ക ശത്രുവായിട്ടുള്ളവർക്ക ഇരിവെനാട്ട വഴിക്ക
വന്ന സഹായിക്കുന്നവരെയും ആയുധക്കാരായി വന്ന സഹായിക്കുന്നവരെ
യും നൊക്കുവാനായിട്ടും ഇക്കാര്യങ്ങൾക്ക ഒക്കയും സൂക്ഷിച്ച
നടത്തുവാനായിട്ടും ഇരിവെനാട്ട ചമ്പാട്ടദെശത്തിൽ ഇരിക്കും മാലിമ്മി
അമ്മതിനെ കൽപ്പിച്ചിരിക്കുന്നു. അവനെയും നൂറ ആളുകളെയും
ആക്കിയിരിക്കുന്നു. അവർക്ക നീവെണ്ടുന്ന സഹായം ചെയ്കയും വെണം.
ഇപ്രകാരത്തിൽ വന്ന ഉത്തരത്തിൽ ആകുന്നു. ആയതിലിൻ കൊല്ലം 972
ആമത മകരമാസം 10 നു എഴുതിയത. ഉത്തരം കൊണ്ടുവന്നത. മകരം
13 നു ഇപ്രകാരം ഒക്കയും സായ്പവർകളെ അറിവിക്ക അത്രെ ആയത.
എന്നാൽകൊല്ലം 972 ആമത മകരമാസം 13 നു എഴുതിയത അർജി, മകരം 14
നു ജനവരി 24 നു വന്നത. ഈ ദിവസം ഉടനെതന്നെ പെർപ്പാക്കി
അയച്ചത —

195 B

330 ആമത —

മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവയിനാട്ട ദറൊഗമാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി, ഇരിവയിനാട്ട് അതാലത്ത് കച്ചെരിയിൽ
നിക്കുന്ന ശിരസ്തെദാര വെങ്കിട്ടരാമയ്യന്റെ വീട്ടിൽ ഒരു കുരിസെരി ഉണ്ടെന്നും
എനക്ക വന്നുകുട എന്നും പകരം സിരസ്തെദാര അയച്ചു എന്നും രാമയ്യന്റെ
എഴുത്തുംകൊണ്ട പകരം ശിരസ്തെദാരും ഇരിവെനാട്ട അതാലത്ത
കച്ചെരിയിൽ നിപ്പാൻ തക്കപ്രകാരം വന്നു. വിസ്തരിച്ചാറെ കിവിൽ നിക്കുന്ന
ശിരസ്തെദാര വെങ്കിട്ടരാമയ്യൻ കമീശനർ സായ്പുമാരിൽ ഒരു സായ്പുമാരെ
ഒന്നിച്ചു പണിക്ക നിന്നു എന്നത്രെ കെട്ടു. ഇപ്രകാരം സായ്പു അവർകളെ
അറിവിക്ക അത്രെ ആയത. എന്നാൽ കൊല്ലം 972 ആമത മകരമാസം 14 നു
എഴുതിയ അർജി 15 നു ജനുവരി 25 നു വന്നത —

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/190&oldid=201573" എന്ന താളിൽനിന്ന് ശേഖരിച്ചത്