താൾ:34A11415.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 125

196 B

332 ആമത —

രാജശ്രീ വടെക്കെ അധികാരി തലച്ചെരി തൂക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സാഹെപ്പ അവർകൾ ഇരിവെനാട്ട അതാലത്ത
ദൊഗൊഗാവിന എഴുതി വരുന്നത. ഇരിവെന്നാട്ട അതാലത്ത ശിരസ്തദാരെ
ക്കൊണ്ട പല അന്യായങ്ങൾ വെച്ചിരുന്നതുകൊണ്ട നിന്നെ നല്ലവണ്ണം
മനസ്സിൽ ആവാൻ തക്കവണ്ണം എന്നു അവന്റെ പ്രവൃത്തിപ്രകാരം പൊലെ
നടക്കാഞ്ഞാൽ മറ്റൊരുത്തനെ അവന്റെ സ്‌ഥാനത്തിൽ നിപ്പിക്കയും
ചെയ്യും, ഈ വർത്തമാനം അവനൊട പറകയും അവന്റെ ഉത്തരം നമുക്കു
എഴുതി അയക്കയും വെണം. അതുകൊണ്ട മുച്ചുൽക്ക എഴുതി ഒപ്പിടുകയും
വെണ്ടിയിരിക്കുന്ന സത്യം ചെയ്കയും അല്ലാതെ കണ്ട ശിരസ്തെദാര
സ്‌ഥാനത്തിൽ നടപ്പാൻ ഒരുത്തൻ കഴികയും ഇല്ല, എന്നാൽ കൊല്ലം 972 മത
മകരമാസം 15 നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത ജനവരിമാസം 25 നു
കുറ്റിപ്പുറത്ത നിന്നും എഴുതിയത-

197 B

332 ആമത -

രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മരാജാവ
അവർകൾക്ക വടക്കെ അധികാരി തലച്ചെരിതുക്കടിസുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ സല്ലാം, തങ്ങൾക്ക എഴുതുവാൻ നമുക്ക ആവിശ്യം
വന്നിരിക്കുന്നതുകൊണ്ട വളര സങ്ങടത്തൊടുകൂട തന്നെ ആകുന്നുത.
ഒന്നാം കിസ്തികൊണ്ട തീർച്ച ആക്കും എന്ന പല പ്രാവിശ്യമായിട്ട
ഒത്തിരിക്കയും ചെയ്തു. ഇപ്പോൾ കണ്ണമ്പത്തെ നമ്പ്യാര എത്തീട്ടില്ല എന്ന
നമുക്ക അറിയിപ്പാ അയച്ചിരിക്കുന്നു. ഈയവസ്ഥ അത്രെ വളര
വിശെഷമായിട്ട കാണുന്നു. അതുകൊണ്ട ആയതിന്റെ ഹെതു നമുക്ക
അറിയിക്കയും വെണം. അതുകൊണ്ട ഇന്ന രാവിലെ കിസ്തിന കരാർന്നാമം
കൊടുക്കാതെയിരുന്നാൽ ശെഷം താമസിപ്പാൻ കഴികയും ഇല്ലല്ലോ.
എന്നാൽ കൊല്ലം 972 ആമത മകരമാസം 19 നു ഇങ്ക്ലിശ്ശകൊല്ലം 1797 ആമത
ജനവരി മാസം 29 നു കുറ്റിപ്പുറത്തിൽ നിന്ന എഴുതിയത -

198 B

333 ആമത -

വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ
സല്ലാം. കുമിശനർ സായ്‌പുമാര അവർകളുമായി കാണ്മാനിയിട്ട 15 നു നാം
ചെറക്കൽന്ന യാത്ര പുറപ്പെട്ട രണ്ടു തറയിൽ എത്തുവൊളത്തിനും നമുക്ക
ദീനം ഏതുമില്ല. അവിട എത്തിയപ്പോൾ നമുക്ക നാവ ഏടുത്ത പറഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/191&oldid=201574" എന്ന താളിൽനിന്ന് ശേഖരിച്ചത്