താൾ:34A11415.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 പഴശ്ശി രേഖകൾ

കൂടുന്നില്ല. പറഞ്ഞാൽ ഒന്നും തിരിയുന്നുമില്ല. എന്തുകൊണ്ടാകുന്നു
ഇതിൻവണ്ണം വരുവാനുള്ള സങ്ങതി എന്നറിഞ്ഞില്ല. 15 നു തന്നെ നാം
തലച്ചെരി എത്തി. 16 നു കാലത്തെ നാം മയ്യഴിയിൽ ചെന്ന ഉൽക്കിസ്സൻ
സായ്പവരകളുമായിക്കണ്ടു. ഗുണദൊഷങ്ങൾ കൊണ്ട പറയാമെന്ന
വെച്ചാൽ നാവ എടുത്ത പറഞ്ഞു കൂടുന്നില്ല. ദീനം മാറ്റി വെഗം വരാമെന്ന
സായ്‌പവർകളൊട പറഞ്ഞാരെ ദീനത്തിന നല്ലവണ്ണം ചികിത്സ ചെയ്ത ഭെദം
വരുത്തി വെഗം വരികെ വെണ്ടു എന്ന സായ്പവർകൾ കൽപ്പന തന്നു.
കാര്യങ്ങൾ വിജാരിച്ച പ്രകാരം ഒന്നും പറവാനും സങ്ങതി വന്നില്ല. അപ്പൊൾ
തന്നെ അവിടന്ന പുറപ്പെട്ട പത്തു നാഴിക രാത്രി ചെന്നപ്പൊൾ നാം ചെറക്കൽ
എത്തുകയും ചെയ്തു. സായിപ്പവർകളുമായിട്ടും കണ്ട എറിയൊരു കൂട്ടം
ഗുണദൊഷം പറയണമെന്ന നമുക്ക മനസ്സിൽ വളര ആഗ്രഹം ഉണ്ടായിരുന്നു.
ആയതിന ഈശ്വരൻ ഇങ്ങനെ എല്ലൊ സംഗതി വരുത്തി. ദീനത്തിന
വഴിപൊലെ ചികിത്സിച്ചു വരുന്നു. ദീനം മാറ്റി താമസിയാതെ സായിപ്പ
വർകളെ അടുത്ത വരികയും ചെയ്യുന്നു. എന്നാൽ 972 മാണ്ട മകരമാസം 19
നു എഴുതിയത. മകരം 20 നു ജനവരി 30 നു വന്നത -

199 B

334 ആമത -

മഹാരാജശ്രീ വടക്കെ അധികാരി പീലി സായിപ്പ അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവാനയിട്ട ദൊറൊഗമാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി. ഇരിവയിനാട്ട അതാലത്ത കച്ചെരിയിൽ
നിക്കുന്ന ശിരസ്തെദാരെ കാര്യംകൊണ്ട സായിപ്പവർകളുടെ കൽപ്പന ഉത്തരം
വന്നു എന്നതിന്റെ ശെഷം ശിരസ്തെദാരെ അന്നഷിച്ചു നടന്നിട്ട കണ്ടതുമില്ല.
കച്ചെരിയിൽ എത്തിയാൽ ഉത്തരത്തിൽ ഉള്ള പ്രകാരം പൊലെ
ശിരസ്തെദാരൊടു പറഞ്ഞു. സിരസ്തെദാര പറഞ്ഞപ്രകാരം സായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ എത്തിക്കയും ചെയ്യാം. എന്നാൽ കൊല്ലം
972 ആമത മകരമാസം 20 നു എഴുതിയ അർജ്ജി. മകരം 20 നു ജനവരി 30
നു വന്നത -

200 B

335 ആമത -

കാമ്പ്രത്ത നമ്പ്യാര കയ്യാൽ ഒല ഇരിവെനാട്ട അതാലത്ത കച്ചെരിയിൽ
ദറൊകാൻ വീരാൻകുട്ടി മൂപ്പൻ കണ്ടു. കാര്യം എന്നാൽ കൊടുത്തയച്ച ഒല
വായിച്ച മനസ്സിൽ ആകയും ചെയ്തു. കെഴക്കെടത്ത നമ്പ്യാരെ പറമ്പത്ത
കയറി എന്റെ ആള രാവാരി കുങ്കനും പരിക്കൊളി ചന്തുവും കൊലയും
വാഴയും തറിച്ച അപ്പറമ്പത്ത കരിക്കും പറിച്ചു എന്നും അക്കൊലയും കരിക്കും
നമ്പ്യാര തന്നെ വന്ന എടുപ്പിച്ചൊണ്ടു പൊയെന്നും ആയഞ്ചെരി കുങ്കന്റെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/192&oldid=201575" എന്ന താളിൽനിന്ന് ശേഖരിച്ചത്