താൾ:34A11415.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 123

പീലി സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാവ അവർകൾക്ക
സല്ലാം. നീലിശ്വരത്തെ മൂത്ത കുലും എളെ കുലും മൂന്നാങ്കുലും ഇങ്ങനെ
മൂന്ന സ്ഥാനമാകുന്നു. അവിട വയസ്സ എറിയ ആളകൾക്ക ഇസ്ഥാനം
വന്നാൽ വളപട്ടത്തകൊട്ടയിൽ വന്ന കൊലത്തിരിയണ്ണനക്കണ്ട മര്യാദ
വാങ്ങികൊണ്ട പൊകണം എന്നെ അവരക്ക സ്ഥാനം വന്നുള്ളൂ. ഇപ്പൊൾ
മൂന്നാങ്കുർക്ക അസ്ഥാനം വന്നിരിക്കുന്നു. അതുകൊണ്ട വളപട്ടത്ത
കൊട്ടയിൽ വന്ന മര്യാദ വാങ്ങിക്കൊണ്ട പൊകണ്ടതിന്ന 20 നു
യാകുന്നുമുഹൂർത്തം നിശ്ചയിച്ചിരിക്കുന്നു എന്നും ആയതിന ഇവിട
വരുന്നെന്നും മൂന്നാം കുല എഴുതി അയച്ചിരിക്കുന്നു. ആയവസ്ഥ
സായ്പവർകൾ അറിഞ്ഞിരിക്കണമെന്ന വെച്ചാകുന്നു എഴുതി അയച്ചത.
നമ്മുടെ കുഞ്ഞിക്ക 24 നു ഉപനയത്തിന മൂഹൂർത്തം നിശ്ചയിച്ചിരിക്കുന്നു.
ആ വർത്തമാനവും സായ്പവർകൾ അറിഞ്ഞിരിക്കണമെല്ലൊ. ശെഷം
വർത്തമാനം രാമനാറായണൻ പറകയും ചെയ്യും. എന്നാൽ 972 മാണ്ട
മകരമാസം 12 നു എഴുതിയത. മകരം 14 നു ജനവരി 24 നു വന്നത. ഈ
ദിവസം തന്നെ പെർപ്പാക്കിക്കൊടുത്തത —

193 B
328 ആമത —
രാജശ്രീവടക്കെ അധികാരി സുപ്രസെണ്ടൻ കൃസ്തപ്പർ പീലിസായ്പു
അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരികൊതവർമ്മരാജാവർകൾ സല്ലാം.
സാഹെബ അവർകൾ ഇവിടെത്തെ കാർയ്യത്തിന വെണ്ടുംവണ്ണം
സഹായിപ്പാൻ കുറ്റപ്പുറത്ത വന്നത. നമുക്ക എത്രയും വളര പ്രസാദമായി
വരികയും ചെയ്തു. നമുക്ക സാഹെബ അവർകളെ സമീപത്ത എല്ലാപ്പൊഴും
പാർത്ത കാര്യങ്ങൾ ഒക്കയും ബൊധിപ്പിപ്പാൻ മൊഹമാകുന്നു. വിശെഷിച്ച
ഇപ്പൊൾ ശരീരത്തിന കൊറിഞ്ഞൊരദീനമായി വരികകൊണ്ടത്ത്രെ
എത്തവും താൽപ്പര്യമായിട്ട സാഹെബ അവർകളെ ബൊധിപ്പിക്കുന്നത.
സാഹെബ അവർകൾക്ക ബൊധിച്ചു വരായിട്ട രണ്ട പെർക്ക കൽപ്പന
കൊടുത്ത നാം ഉള്ളടത്ത അയെപ്പാൻ വളര കടാക്ഷം ഉണ്ടായി വരികയും
വെണം. എന്നാൽ കൊല്ലം 972 ആമത മകരമാസം 13 നു എഴുതിയത മകരം
14 നു ജനവരി 24 നു വന്നത. ഉടനെ പെർപ്പാക്കി കൊടുത്തത —

194 B
329 ആമത —
മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവയിനാട്ട അതാലത്ത
കച്ചെരിയിൽ ദൊറൊക്കമാണെയാട്ട വീരാൻകുട്ടി എഴുതിയ അർജി.
കമീശനർ സായ്പുമാരിൽ പ്രധാനി ഉൽല്ക്കിസ്സൻ സായ്പവർകൾ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/189&oldid=201572" എന്ന താളിൽനിന്ന് ശേഖരിച്ചത്