താൾ:34A11415.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 പഴശ്ശി രേഖകൾ

വിരവർമ്മ രാജാവ പറപ്പനാട്ടിൽ രാജാവൊട പറഞ്ഞു. അതു ചൊല്ലി
ഉണ്ടായിട്ടുള്ള എഴുത്തുകളുടെ പെർപ്പാകുന്നു. പറപ്പനാട്ടിൽ രാജാവ
വിചാരിച്ച പഴച്ചിരാജാവിന നാട കൊടുത്താൽ പഴച്ചിരാജാവ ഗുണമായി
രിക്കും എന്ന സമ്മതമാക്കിയ പ്രകാരവും വിരവർമ്മരാജാവ നാട കൊടു
ക്കാഞ്ഞിട്ട വിരവർമ്മ രാജാവ ഉണ്ടാക്കുന്ന അനർത്ഥംമാകുന്നു എന്നു
സായിപ്പു അവർകള പറപ്പനാട്ടിൽ രാജാവ അറിപ്പാനായിരിക്കും പെർപ്പ
കൊടുത്തയത എന്നതൊന്നുന്നു. ധനു 24 നു ജനുവരി 4 നു വന്നത —

145 B & 146 B
284 ആമത —
രാജമാന്ന്യ രാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പിലിയസ്ങ്കുയർ
സുപ്രഡെണ്ടൻ സായ്പു അവർകൾക്ക കൊടക ഹാലെരി വിരാജെന്ദ്ര
കുടയരാജാവ സല്ലാം. പുഷ്യശുദ്ധദ്വിതികെ വരക്ക നാം ക്ഷെമത്തിൽ
യിരിക്കുന്നു. തങ്ങളുടെ സുഖസന്തൊഷാതി ജയങ്ങൾക്ക പ്രീതി ഉണ്ടായിട്ട
എഴുതി അയക്കയും വെണം. ശെഷം നമ്മുടെ രാജ്യത്ത കിഴക്ക ശ്രീരംഗ
പട്ടണത്തിൽ ടിപ്പുന്റെ വർത്തമാനങ്ങൾ ആയിട്ട നമ്മുടെ നാട്ടുപ്രവൃ
ത്തിക്കക്കാരെൻ കെട്ടുള്ളി അച്ചു അണ്ണൻ അർജി എഴുതി അയച്ചതകൊണ്ട
ആ അർജി തന്നെ തങ്ങളെ അരിയത്തെക്ക ഇക്കാകിതത്തിൽ അകത്തവെച്ച
അയച്ചിരിക്കുന്നു. ഇകത്തകങ്ങൾ വായിച്ച കെട്ടാൽ ടിപ്പുവിന്റെ വർത്ത
മാനങ്ങൾ ഒക്കയും തങ്ങൾക്ക മനസ്സിൽ ആകയും ചെയ്യും. ഇക്കത്തിന്റെ
വിവരം തങ്ങൾക്ക മനസ്സി അയതിന്റെ ശെഷം ഈ വിവരങ്ങൾ ഒക്കയും
കൊഴിക്കൊട്ടക്ക കുമിശനർസായ്പുമാരിൽ പ്രഥാനപ്പെട്ടിരിക്കുന്ന ഒന്നാമത
വിൽക്കിസ്സൻ സായ്പു അവർകൾക്ക തങ്ങൾ എഴുതി അയക്കയും വെണം,
എന്നുള്ള വിവരങ്ങൾ തങ്ങളൊട മനസ്സിൽ ആക്കിട്ട ഇവിടനിന്ന വെണ്ടുന്ന
കാര്യത്തിന അന്നന്ന എഴുതിവരികയും വെണം. രാജാകാലം കണ്ണൂരവലിയ
ബിബിന്റെ മാപ്പളമാര ടിപ്പുവിന്റെ അടുക്ക പൊയി ഗുണദൈാഷം
വിശാരിക്കുന്നു എന്ന വർത്തമാനം പുറമെ നാം കെട്ടതുകൊണ്ട തങ്ങൾക്ക
എഴുതി അറിച്ചിരിക്കുന്നു. ആയതകൊണ്ട അവിടുത്തെ അൾകളായിട്ട
അതിന്റെ സൂക്ഷം അറിയണ്ടതിനു പ്രയത്നം ചെയ്തകയും വെണം.
ദെശെമ്പ്രമാസം 30 നു ധനുമാസം 19 നു എഴുതി വന്ന കർണ്ണട കത്തിപെർപ്പ
— സാമി അവർകൾക്ക കെട്ടൊള്ളി അച്ചു അണ്ണൻ വിഞ്ഞാപനം .എന്നാൽ
സൂഷ്യം ശുദ്ധപ്രധമെ വ്യാഴാഴിച്ച വരക്ക ബക്കുപാതിലച്ച പുക്കിയിൽ
അതിജാഗ്രതയായി സ്വാമികാര്യ തന്നെ ജിവനം എന്ന നടക്കുന്നതുമുണ്ട
സ്വമി കെഴക്കെ അവർത്തമാനം അറിവാൻതക്കവണ്ണം മുമ്പെ പറഞ്ഞ അയച്ച
ആള എക്കട ദെവന കൊട്ടയിടെരിയത്ത പറഞ്ഞയച്ച ആള വർത്തമാനം
അറിഞ്ഞ ഇവിടെ വന്ന അറിയിച്ചത. മുമ്പെ ടിപ്പു ഹെക്കട ദെവന കൊട്ടക്ക

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/162&oldid=201525" എന്ന താളിൽനിന്ന് ശേഖരിച്ചത്