താൾ:34A11415.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 97

വന്ന രണ്ടാമത പട്ടണത്തക്ക പൊയത നിശ്ചയം തന്നെ ആകുന്നു. മുമ്പെ
വന്ന വഴിവിട്ട ഇപ്പൊൾ പണ്ടണത്തിൽ നിന്ന കാകനകൊട്ടക്ക നെരെ വഴി
നന്നാക്കുവാൻ നായകൻ ശാമയ്യൻ എന്നവർ നൂറു കാമാട്ടിയും കൂട്ടി
വഴിനന്നാക്കുന്നതുംമുണ്ടെന്നും ഹെക്കട ദെവന്റെ കൊട്ടക്ക രണ്ട അരദാരി
അപ്പറം സിങ്കമാരനഹള്ളി എന്നഗ്രമത്തൊളം വഴിനന്നാക്കിഎന്നുഅവിടെക്ക
നിന്ന മുമ്പിലെക്ക കാകന കൊട്ടവരക്ക വഴി നന്നാക്കുന്നതുമുണ്ട.
കൊട്ടെയത്ത രാജാവിന്റെ ഒന്നിച്ചിയിരിക്കുന്ന ചെറിയ രാജാവും
എമ്മംനായരും കൂടി കാകന കൊട്ടെതില്ല ദാരമായി കണ്ട പറഞ്ഞുംകൊണ്ട
കാങ്കാന കൊട്ടയിൽ യിരിക്കുന്നുഎന്നും ടിപ്പു പട്ടണത്തിൽ നിന്ന പുറപ്പെട്ട
കാകനകൊട്ടക്ക വരുവാൻ ഈ ശുദ്ധദ്വിതിയെ വെള്ളിയാഴിച്ച ദെശമ്പർ
മാസം 30 നുക്ക വരുന്നു എന്നുള്ള വർത്തമാനം ഉണ്ടെന്നും കെൾക്ക ആയത.
ടീപ്പു പട്ടണത്തിൽ നിന്ന പുറപ്പെട്ടതുമില്ല. നിശ്ചയമായിട്ടുള്ള വർത്തമാനം
അറിഞ്ഞവരാൻ തക്കവണ്ണം മുമ്പെ പറഞ്ഞയച്ച രണ്ടാളിൽ ഒരുത്തൻ
സൂക്ഷമായി വർത്തമാനം അറിയണ്ടതിന കൊട്ടയത്തനാട്ടിൽ ഒരുദിക്കിൽ
നിക്കുന്നു. മറെറാരുത്തൻ ഇവിടെ വന്ന ഈ വർത്തമാനം പറക്കൊണ്ട
സന്നിധാനത്തെക്ക അർജ്ജിഎഴുതി അറീച്ചിരിക്കുന്നു. സ്വാമികട്ടെമലവാടി
ശകനിപുരം ഈ ദിക്കിലെക്ക മുമ്പെയിവിടെ നിന്ന പറഞ്ഞയച്ച ഇവിടുത്തെ
രണ്ടാളിൽ ഒരുത്തൻ അവിട പാർത്തു. മറെറാരുത്തൻ വന്ന പറഞ്ഞ
വർത്തമാനം സ്വാമി മീരി സായ്പിന ശകനിപുരം എന്ന പറയുന്ന ഗ്രാമം
ജാഗീര എന്നും ആ ഗ്രാമം നൊക്കുവാൻ മിരി സായ്പു വരുന്നു എന്നും
പട്ടണം മുതൽ ശകനിപുറം വരക്ക വഴി നന്നാക്കുന്നു എന്നും അവിടനിന്ന
ഇപ്പറ വഴി നന്നാക്കുന്നുണ്ടൊ, ശകിനിപുറ വരക്ക തന്നെയൊ, എന്ന
നൊക്കുവാൻ ഇനിയും നിച്ചയ വർത്തമാനം അറിയെണ്ടതിന ഇവിടുത്തെ
ഒര ആളും ശകനിപുറത്ത പർക്കുന്നതുമുണ്ട. ശെഷ ശകനി പുറത്തിൽ
നിന്ന മുമ്പിലെക്ക് വഴി നന്നാക്കുന്നുണ്ടൊ ഇല്ലയൊ എന്ന അറിവാനും ടിപ്പു
കകാന കൊട്ടക്ക വരുന്നത നിശ്ചയമൊപൊളിയൊഎന്ന അറിയെണ്ടതിനു
ഇപ്പൊൾ യിവിടുത്തെ ആള കിഴക്കെ ദിക്കിലെക്ക പറഞ്ഞയച്ചിട്ടും ഉണ്ട. ഈ
ആള വർത്തമാനം അറിഞ്ഞവന്ന ഉടനെ എഴുതി അയക്കുന്നതുംമുണ്ട.
വിശെഷിച്ച വർത്തമാനം കെട്ടാൽ ഉടനെ തന്നെ സന്നിധാനത്തിക്കലെക്ക
എഴുതി അയച്ച ഞാനും നാട്ടിൽ ഉള്ള ആയുധക്കാര ഒക്കയും കൂട്ടികൊണ്ട
ഞാൻ തന്നെ ബക്കപാതിലെക്കു പൊകുന്നതുമുണ്ട. സ്വമി ഈ
ദിവസത്തൊളം അസ്ഥാന്തരത്തിൽ കൂടിയ പണം മുടിപ്പ 1 കിരുസുര
ഗ്രാമത്തെ ആലിന്റെ മകൻ ജക്കാന്റെ കയിൽ കൊടുത്ത അയച്ചിരിക്കുന്നു.
സ്വമി ഈ വിവരങ്ങൾ ഒക്കയും അന്തക്കരണത്തിൽ ബൊധിച്ചിരിക്കയും
വെണം. ദെശെമ്പ്രമാസം 29 നുക്ക ധനുമാസം 18 നു എഴുതിവന്ന

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/163&oldid=201527" എന്ന താളിൽനിന്ന് ശേഖരിച്ചത്