താൾ:34A11415.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 പഴശ്ശി രേഖകൾ

കർണ്ണാടകത്തിന്റെ പെർപ്പ, ഇരണ്ട കത്തു ധനുമാസം 24 നു ജെനവെരി
മാസം 4 നു വന്നത —

147 B
285 ആമത —
കുറുമ്പ്രനാട്ട രാജാ എഴുതിയത — വയനാട രാജ്യത്തിങ്കൽ പെരിയ
എന്നുള്ള ദെശം മണത്തണയിന്ന ചൊരം കയറി ചെല്ലുന്ന ദിക്ക തന്നെ
ആകുന്നു. മെൽപറഞ്ഞ ദെശത്തിങ്കൽ തന്നെ പട്ടാളശിപ്പായിമാരും
സായ്പുമാരും പാർക്കുന്നതാകുന്നു. അവിടെ പാർക്കുന്ന ശിപ്പായിമാർക്കും
നമ്മുടെ ആളുകൾക്കും അരിയും ചിൽവാനങ്ങളും കൊടുക്കരുതെന്ന
തൊടീക്കളത്തിന്ന് അയച്ചുപൊയ ആളുകളിൽ പ്രമാണമായിട്ടുള്ളവരുടെ
പെര വിവരം എഴുതുന്നു. ഒന്നാമത പാലൊറഎമ്മൻ, രണ്ടാമത എടച്ചന
കുങ്കൻ, മൂന്നാമത തൊണ്ടറചാത്തു. നാലാമത കൊയിലെരി ചെരൻ.
അഞ്ചാമത കൊട്ടൊത്ത നാട്ടിൽ ഉള്ള കയിതെരി കുങ്കു. മെൽപറഞ്ഞ
എമ്മന്റെ ശിഷ്യൻ ഗൊവിന്ദപൊതുവാള ഇവര എല്ലാവരും കൂടി പയച്ചിയിൽ
രാജാവിന്റെ കൽപ്പനക്ക വയനാടരാജ്യത്തിങ്കൽ ഉള്ള നെല്ലും എലവും
കൊല്ലം 972-ആമത്തിലെ വയനാടരാജ്യത്തിങ്കൽ ഉള്ളമുതലുകൾ മെൽപറഞ്ഞ
ആളുകൾ ബലമായിട്ട മിക്കതും എടുത്ത അടക്കുകയും ചെയ്തു. കൊല്ലം 971
മതിലും മെൽപറഞ്ഞ പയച്ചി രാജാവിന്റെ ആളുകൾ തന്നെ വയനാട
രാജ്യത്തിങ്കൽ ഉള്ള മുതലുകൾ അസാരം ഒഴിച്ചശെഷം ഒക്കയും എടുത്ത
അടക്കിയിരിക്കുന്നു. കൊല്ലം 972 മത ധനുമാസം 12 നു സുലുത്താന്റെ
കാക്കനകൊട്ടയിൽ പയച്ചിരാജാവിന്റെ കൽപനകൊണ്ട മെൽപറഞ്ഞ
ആളുകൾ പറപ്പനാട്ടിൽ രാജാവിന്റെ അനുജൻ വയനാട രാജ്യത്തിങ്കൽ
കരുമാടശ്ശെരി കൊലകത്ത പാർക്കുന്ന ശങ്കരവർമ്മ രാജാവിനെയും
കൂട്ടിക്കൊണ്ടുപൊയി. കാക്കന കൊട്ടയിൽ നിൽക്കുന്ന എജമാനനെ നജര
വെച്ച കണ്ട ബലം കൽപിക്കണം എന്ന അപെക്ഷിച്ചതിന്റെ ശെഷം
കാക്കനക്കൊട്ടയിൽ പാർക്കുന്ന എജമാനൻ പറഞ്ഞ വിവരം ടീപ്പു
സുലുത്താന അർജി എഴുതി അയച്ചു. കൽപ്പന ഉണ്ടായിട്ട വെണം. ബലം
അയപ്പാൻ എന്നും അർജി എഴുതി അയച്ച. കൽപ്പന വരുവൊളം എമ്മൻ
മാത്രം കാക്കനക്കൊട്ടക്ക സമീപമായ ദിക്കിൽ പാർക്കെവെണ്ടു. മറ്റ
എല്ലാവരും വയനാട രാജ്യത്തിങ്കലെക്ക പൊക്കെവെണ്ടു എന്നും കാക്കന
ക്കൊട്ടയിൽ ഉള്ള എജമാനൻ പറഞ്ഞതിന്റെ ശെഷം എമ്മൻ മാത്രം
കാക്കകൊട്ടക്ക സമിപം പാക്ക എന്ന ദെശത്തിങ്കൽ പാർത്തശെഷം
മെൽപ്പറഞ്ഞ ആളുകൾ വയനാട രാജ്യത്തിങ്കലെക്ക പൊരികയും ചെയ്തു.
അവര വന്നതിന്റെ ശെഷം കുമ്പനി ആളുകൾക്കും നമ്മുടെ ആളുകൾക്കും
അരിയും ചില്ലാനം വക ഒരു വസ്തുവും കൊടുത്തുപൊകരുതെന്നും ഒരുത്തരും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/164&oldid=201529" എന്ന താളിൽനിന്ന് ശേഖരിച്ചത്