താൾ:34A11415.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 പഴശ്ശി രേഖകൾ

എതാനും മുതലുകൾ പൊയിപ്പൊഴത ആയത അറിഞ്ഞിട്ടുള്ള അവരെ
വിശാരിപ്പാൻ തക്കവണ്ണം ഇങ്ങൊട്ടു അയക്കുകയും വെണം. തങ്ങളുടെ
കത്തിൽ മറ്റുള്ള വിവരത്തിന്റെ മറുവടി രണ്ട മൂന്ന ദിവസം കഴിഞ്ഞാൽ
എഴുതി അയക്കുകയും ചെയ്യും. തങ്ങളുടെ കത്തിന്റെ മറുവടി ഇവിടെക്ക
എത്തിയ ദിവസംതന്നെ കൊടുത്തയച്ചിരുന്നു. എറിയാ കാര്യങ്ങൾ
ഉണ്ടായിരിക്ക കൊണ്ടു നമുക്ക മുടക്കം ഉണ്ടായിരിക്കയും ചെയ്തു.
ചന്തുക്കായ്യക്കാരെൻ നാം വിജാരിക്കുവാനുള്ളവര ഒന്നിച്ചി ഇങ്ങൊട്ട
അയച്ചാൽ നന്നായിരുന്നു. നൊം തമ്മൽ അന്ന്യെന്ന്യം വിശ്വാസം എറ്റം
വർദ്ധിച്ചിരിക്കയും വെണം. ശെഷം മറ്റും എന്തല്ലാപറെണ്ടു. എന്നാൽ കൊല്ലം
971 ആമത കർക്കിടമാസം 26 നുക്ക ഇങ്കിരിസ്സകൊല്ലം 1796 ആമത
അഗൊസ്തുമാസം 7 നു തലച്ചെരിയിൽ നിന്ന എഴുതിയത —

10 A

മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി കൃസ്തപ്പർ
പിലിസായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിര്യവർമ്മരാജ അവർകൾ
സെല്ലാം. നമൊട പ്രിതി ഉണ്ടായി ചിങ്ങമാസം 2-നു കാ...ത്ത യച്ച കത്ത
4-നു മൊഴക്കുന്നത്ത കൊണ്ടുവന്ന തന്ന വാഴിച്ചിമനസ്സിലാകയും ചെയ്തു.
ഇതിന മുന്നെ കഴിതെരി എമ്മൻ പക്കൽ കല്പന ആയി വന്ന കത്തിൽ
എന്മന പറഞ്ഞയച്ച വിവരം കാണായ്കകകൊണ്ട മനസ്സിൽ കൊറെ വ്യാകുലം
തൊന്നിയത ഇപ്പൊൾ കല്പനയായി വന്ന കത്തിൽ കത്ത കണ്ടാരെ
സാവധാനമകയും ചെയ്തു. ബൊമ്പായി കല്പന വരുവൊളത്തിന്നും
ഇപ്പൊൾ പാർക്കുന്ന സ്ഥലത്തിങ്കൽ തന്നെ നമ്മുടെ അനുജൻ പാർക്ക
തക്കവണ്ണം കത്തിൽ കണ്ടപ്രകാരം നാംതന്നെ കണ്ടുപറഞ്ഞ ഭാഷ
ആക്കുകയും ചെയ്തരിക്കുന്നു. പഴശ്ശിന്ന പൊയ ദ്രിവ്യം തികച്ചു വഴിയാക്കി
കിട്ടിയിരിക്കുന്നില്ലെല്ലോ എന്നും അനുജെൻവളരെ സംങ്കടപ്പെട്ട പറഞ്ഞതിനു
സായ്പു അവർകൾ നിശ്ചയമായി കല്പിച്ചിരിക്കുന്ന അവസ്ഥക്ക
എറക്കുറവ ഉണ്ടാക ഇല്ല. എറ താമസിയാതെ ദിവ്യം ഒകെയും രൂപമാക്കി
തരും എന്ന വഴിപൊലെ പറഞ്ഞ അശ്വാസം വരുത്തിയിരിക്കുന്നു. കയിതെരി
എന്മന വരുത്തി കത്ത കൊണ്ടുവന്ന ശിപ്പായി ഒന്നിച്ചുതന്നെ അങ്ങൊട്ട
പറഞ്ഞയച്ചിട്ടും ഉണ്ട. ഇക്കാര്യത്തിന്നും നമ്മുടെ കാര്യത്തിന്നും ഒക്കയും
ഗുണമാക്കി രെക്ഷിക്കെണ്ടുന്നതിന്ന സായ്പു അവർകളുടെ ദൈയാകടാക്ഷം
വർദ്ധിച്ചിരിക്കണം എന്ന നാം വളരെ വളരെ എല്ലാപ്പൊഴും അപെക്ഷിച്ചു
കൊണ്ടിരിക്കുന്നു. എന്നാൽ കൊല്ലം * 971 ആമത ചിങ്ങമാസം 4നുക്ക
ഇങ്കിരിസ്സകൊല്ലം 1796 ആമത അഗൊസ്തുമാസം 18 നു വന്നത—*972 എന്നായിരിക്കണം

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/72&oldid=201348" എന്ന താളിൽനിന്ന് ശേഖരിച്ചത്