താൾ:34A11415.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xliii

കുഞ്ഞമ്മൻ, കാരങ്കൊട്ട കൈതേരി ചെറിയ അമ്പു, കൈതേരി കമ്മാരൻ
എന്നിവരാണ് വെടിവെച്ചതെന്ന് കൊ.വ. 972 ധനു 28-നു രാത്രിയിൽ(1797 ജനുവരി
9) പഴവീട്ടിൽ ചന്തു ക്രിസ്റ്റഫർ പിലിയെഴുതിയ കത്തിൽ കാണുന്നു.

കമ്പനി പക്ഷം

പഴശ്ശിക്കും അനുയായികൾക്കുമെതിരെ സമരത്തിലേർപ്പെട്ടിരുന്ന
നാട്ടുകാരിൽ പ്രമുഖർ കുറുമ്പ്രനാട്ടു വീരവർമ്മ, കടത്തനാട്ട് പൊർള്ളാതിരി
ഗോദവർമ്മ, പഴവീട്ടിൽ ചന്തു മുതലായവരായിരുന്നു. സ്ഥാനമാനങ്ങൾക്കും
സമ്പത്തിനും വേണ്ടി കമ്പനിയെ പ്രീണിപ്പിക്കുക, പഴശ്ശിയെ ഒറ്റപ്പെടുത്തുക
എന്നിവയായിരുന്നു അവരുടെ ലക്ഷ്യങ്ങൾ. കമ്പനി പക്ഷത്തു നിലകൊണ്ട
കുറച്ചുപേരുടെ പേരുകൾ കൂടി രേഖകളിലുണ്ട്.

അരയാൽ കീഴിൽ അഹമ്മദ്, എടത്തര നമ്പ്യാർ, എറുമ്പാല ചന്തു,
കാനഗോവികൃഷ്ണരായൻ, കാരകോട്ട എടത്തിൽ കമ്മാരൻനമ്പ്യാർ, കൈഴിതെരി
അമ്പു (കൈതേരി അമ്പു അല്ല), കൊടക്ക കേളൻ, ചങ്ങൊറത്തു നമ്പ്യാർ,
ചെട്ടിയാകണ്ടി മൊയ്തീൻ, ചെല്ലെട്ടൻ കണ്ണുക്കുറുപ്പ്, തെനമങ്ങലവൻ അനന്തൻ,
തൊണ്ടൂർ ചാത്തു, തൊണ്ടൂർ രയിരു, തൊണ്ടൂർരയരപ്പൻ, പഞ്ചാരനാറാണൻ,
പനന്തട്ട കോരൻ, പഴയിടത്തു കുഞ്ഞിപ്പക്കർ, പുത്തൻവീട്ടിൽ കണ്ടൻനായർ,
വണ്ടാരത്തു കുഞ്ഞിപ്പക്കർ എന്നിവർകമ്പനി പക്ഷത്തു നിലകൊണ്ടവരാണ്.
അനന്തു, ചുണ്ടങ്ങാപൊയിയിൽ മമ്മി മൂപ്പൻ തുടങ്ങിയവർ സംശയത്തിന്റെ
നിഴലിലാണ്.

ചെല്ലെട്ടൻ കണ്ണുക്കുറുപ്പ്, തെനമങ്ങലവൻ അനന്തൻ, തൊണ്ടൂർ ചാത്തു,
പഞ്ചാരനാറാണൻ എന്നിവരുടെ സംഘടിതമായ നീക്കം കലാപകാരികൾക്ക്
കൊടിയ അസ്വസ്ഥതയുണ്ടാക്കി. കലാപകാരികളുടെ താവളങ്ങളെ കുറിച്ച്
വ്യക്തമായ സൂചനകൾ കമ്പനിയ്ക്കു നല്കിക്കൊണ്ടിരുന്നതിവരാണ്. "പഴശ്ശിരാജ
അവർകളും എമ്മൻ നായരും എടന്നസ്സകൂറ ഹൊവളിയിൽ കെടാവൂരായിരിക്കുന്നു
എടം", (പഞ്ചാരനാറാണൻ ക്യാപ്റ്റൻ ആസ്ബൊറിന് - കൊ.വ.978 മിഥുനം 20)
"ചാത്തുന്റെ മരുമഹൻ ചെറിയ രയരപ്പൻ പൊരുന്നന്നൂരന്ന പൊരുമ്പൊൾ
അവിടുത്തെ വർത്തമാനം പഴശ്ശിൽ രാജാവ എടന്നടത്തകൂറ ഹൊവളിൽ
ത്രിക്കയിപറ്റ സമീപം കാക്കവയലിൽ കരുമത്തിൽ ആകുന്നു. എമ്മൻ നായര
പറക്കമിത്തൽ കൊളിയാടി ആകുന്നു. എടച്ചനകുങ്കൻ കുറുമ്പാല ഹൊവളിൽ
തരിയൊട്ടമല സമീപം ചിങ്ങന്നൂര ആകുന്നു. എടച്ചന കൊമപ്പനും ഒതെനനും
ആളുകളും നാട്ടിൽ അവിടവിടെ സഞ്ചരിക്കുന്നു. (പഞ്ചാരനാറാണൻ ക്യാപ്റ്റൻ
ആസ്ബൊറിന്- കൊ.വ. 979 കന്നി 15) ഈ അറിയിപ്പുകൾ കലാപകാരികളുടെ
നീക്കങ്ങൾക്ക് ഏറെ തടസ്സമായി.

കണ്ണുക്കുറുപ്പിന്റെ തിരോധാനം

കമ്പനിയുടെ ഇഷ്ടസേവകരിൽ ഒരാളായിരുന്നു തൊണ്ടൂർ ചാത്തു. കലാപം
കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ചാത്തു വസൂരിവന്നു മരിച്ചു. ചാത്തുവിന്റെ
മരണത്തോടെ അനന്തിരവരായ തൊണ്ടൂർ രയരപ്പനും തൊണ്ടൂർ രയിരുവും
രംഗപ്രവേശം നടത്തുന്നു. എന്തോ പ്രശ്നത്തിന്റെ പേരിൽ ഇവർ തമ്മിൽ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/45&oldid=201294" എന്ന താളിൽനിന്ന് ശേഖരിച്ചത്