താൾ:34A11415.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 പഴശ്ശി രേഖകൾ

പൊയിലിൽ കുഞ്ഞിപ്പൊക്കര എഴുതിയ അർജി പാലത്തായി കണ്ണെങ്കൊട്ട
പുത്തുര പൊയിലൂര പാലത്തായി കൊളൊള്ളുരു ഉള്ള ചെലെ കുടിയാൻ
നായരെയും തിയ്യരെയും ഉറുപ്പികക്ക നൊക്കി നടന്നിട്ട കാണുന്നതും ഇല്ല.
അതുകൊണ്ട് ഉറുപ്പിക വയിക്കലെ പിരിഞ്ഞവരുന്നതും ഇല്ല. ശെഷം ഈ
മാസം 17 നു പകല കൊതൊങ്ങലൊ കുങ്കന്റെ ആളുകൾ 8 ന്ന പൊറാട്ടരെ
ന്ന വെടികഴിഞ്ഞു തലത്തന്ന എഴിന്നമുറി ആയിട്ടും ഒരാള ചത്തിററായിട്ടും
എടുത്ത പൊയിലുര കൊണ്ടവന്നടത്തുന്നും എടുപ്പീച്ച കണ്ണൊത്തിന്ന
കൊണ്ടുപൊയെന്ന പൊയിലൂരതറെയിന്ന വന്നാ ആളുകൾ സൂക്ഷമായി
പറഞ്ഞ അറികയും ചെയ്തു. ഇത് കെട്ട അറിഞ്ഞപ്രകാരം സായ്‌പവർകൾക്ക
എഴുതി അറിയിക്കുക അത്രെ ആകുന്നത. ശെഷം ധനുമാസം 27 നു ഞാൻ
ഉറുപ്പിക തലച്ചെരി കച്ചെരിയിൽ കൊണ്ട ബൊധിപ്പിച്ചതിന്റെ ശെഷം
മകരമാസം 18 നു വരക്ക 29 ഉറുപ്പ്യ തീരുകയും ചെയ്തു. ആറ ഉറുപ്പിക
തലച്ചെരി കച്ചെരിയിൽ കൊണ്ട ബൊധിപ്പിക്കുവാൻ രാമരായര പറകയും
ചെയ്തു. അതിന്റെ കൂടി തീരുന്നടത്തൊളം ഉറുപ്പീക തീർത്ത മകരമാസം 25
ലെടെ കൊണ്ട ബൊധിപ്പിക്കാം എന്ന രാമരായരൊട പറകയും ചെയ്തു.
കുടിയാരെ കണ്ടുകിട്ടായ്‌ക കൊണ്ടത്രെ ഉറുപ്പീകക്ക താമസിച്ചുപൊകുന്നത.
എന്നാൽ കൊല്ലം 972 മത മകരമാസം 19 നു എഴുതിയത. 21 നു വന്നത. 23
നു പിപ്രവരി 2 നു പെർപ്പ കൊടുത്തു -

208 B

343 ആമത -

വടകരയിൽ ഇരിക്കുന്ന കുടിയാന്മാര എല്ലാവർക്കും എഴുതിയ
പരസ്യകത്ത- രാജശ്രീ കടുത്തനാട്ട രാജാവർകളുടെ പാറവത്യക്കാര നികിതി
കൊടുപ്പാൻ തക്കവണ്ണം അവരെ കൊൽക്കാര അയച്ച വടകര കുടിയാന്മാരെ
വെളിക്കുന്ന സമയത്ത ഒരൊരുത്തന്റെ വീടുകൾ അടക്കയും താൻ തന്നെ
ഒളിച്ചു പൊകയും ചെയ്യുന്നു എന്നുള്ള അന്ന്യായം മെൽപറഞ്ഞ
പാറവത്യക്കാര നമുക്ക പറഞ്ഞതുകൊണ്ട നികിതികൊടുക്കെണ്ടുന്നവർക്ക
ഒക്കയും അറിവാനായിട്ട ആകുന്നത എന്നും ചെലെ ദിവസത്തിൽ അകത്ത
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്‌പു അവർകൾ നികിതിപ്പണം വെഗം വരുത്തെണ്ടതിന്ന വടകരക്ക
വരുന്നതുകൊണ്ട അപ്പൊൾ വല്ല ആളുകൾ അവരവരുടെ വീടും അടച്ച
ഒളിച്ചു പൊയി എന്നു കണ്ടാൽ അവരവരുടെ വീടുകളും വസ്തുവഹകളും
പിടിച്ചടക്കി രാജശ്രീ കടുത്തനാട്ട രാജാവർകൾക്ക കൊടുക്കെണ്ടിയ
നികിതിപ്പണത്തിന്ന വിറ്റ കൊള്ളുവാറായിരിക്കയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത മകരമാസം 22 നു ഇങ്ക്ലീശ്ശ കൊല്ലം 1797 ആമത
പിപ്രവരീമാസം 1 നു കുറ്റിപ്പുറത്ത നിന്നും എഴുതിയ പരസ്യം, ഇപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/198&oldid=201585" എന്ന താളിൽനിന്ന് ശേഖരിച്ചത്