താൾ:34A11415.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറ്റിയാടി പ്രവൃത്തിയും കുഞ്ഞൊത്ത പ്രവൃത്തിയും ചെങ്ങൊട്ടെരി ചന്തു
നടന്നു വന്നു ആ പ്രവൃത്തി രണ്ടിലെക്കണക്കും ചെണ്ടൊട്ടെരി ചന്തുന
വരുത്തികണക്ക തെളിച്ചവഴിയാക്കിനടപ്പിക്കണം. കണ്ണൊത്ത ചെക്കൂറരാമറ
വരുത്തി കണക്ക തെളിച്ച വഴിയാക്കി നടപ്പിക്കണം. ഇവര കച്ചെരിയിൽ
വരുത്തി കണക്ക തെളിയിച്ചാൽ ശെഷമുള്ളവരുടെ കണക്ക തെളിയിച്ച
വഴിയാകയും ചെയ്യും. ഈ എഴുതിയവരൊടു കണക്കെ ചൊതിക്ക കൊണ്ട
ഞങ്ങള മാനക്ഷെയം വരുത്തി അമൃത്തവെപ്പാൻ ശ്രമിക്ക ആകുന്നു
എന്നുംവെച്ച അവര വിപരീതമായി പൊറപ്പെട്ട അനുജെനെയും പറഞ്ഞ
ബൊധിപ്പിച്ച പുറപ്പെടിച്ച ചെയ്യുന്ന മിശ്രം അത്രെ ആകുന്നത. അവരവരുടെ
കണക്ക വിചാരിക്കുംമ്പൊൾ അതത ദെശങ്ങളിൽ ഉള്ള കുടികളിൽ നാലും
എട്ടും കുടികളെ കൂട വരുത്തി വിസ്തരിക്കയും വെണം. എനിയും ചില്ലറ
ഉള്ളത എഴുതുകയും ആം. എന്നാൽ കൊല്ലം 972 ആമത വ്യശ്ചികമാസം 24
നു ക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത ദെശെമ്പ്രമാസം 7 നു വന്നത—

90 A & B

ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ കൃസ്ത്രപ്പർ പിലി സായ്പു അവർകൾക്ക
കൊട്ടെയത്ത കെരളരാജവർമ്മ അവർകൾ സെല്ലാം. നാം അവിട
ഗുണദൊഷം വിശാരിച്ചു കൊണ്ടയിരിക്കുംമ്പൊൾ മൊളകചാർത്തുവാൻ
തക്കവണ്ണം ചന്തുന കുമ്പഞ്ഞിലെ ശിപ്പായികള കൊടുത്തു എന്ന കെട്ടു.
ഇന്നല നമ്മുടെ അനുജന ഗുണദൊഷത്തിന കൊട്ടെയത്ത അയച്ച സമയത്ത
അവിട ചന്തു രണ്ട ശിപ്പായികള അയച്ച ശെകരന തടുത്തു. ഇപ്രകാരം
ഗുലാമായിരിക്കുന്നവന കൊണ്ട ചെയിക്കയും അവൻ പറഞ്ഞ വാക്ക തന്നെ
പ്രമാണമാക്കി നടക്കകൊണ്ട നാം അവിടുന്ന മനന്തെരി വരികയും ചെയ്തു.
ഇവിട എത്തുംമ്പൊൾ ദിവാൻ വഴിതന്നെ വന്ന മാനന്തെരിയിന്ന കണ്ട
ഗുണദൊഷം പറക്കൊണ്ട ഇവിടെ താമസിച്ചിരിക്കുന്നു. കാരിയത്തിന്റെ
ഗുണദൊഷങ്ങൾ ഒക്കയും മുമ്പെ പറഞ്ഞപ്രകാരം കുമ്പഞ്ഞിലെ മനസ്സ
ഉണ്ടായിട്ട വരുത്തിതന്നുവെങ്കിൽ കുമ്പഞ്ഞി കല്പന അനുസരിച്ച
നടക്കുകയും സെയ്യാം. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 24-നു
എഴുതിയത1—രാജാകലം കൊട്ടയത്ത കാനഗൊവി കത്ത കൊണ്ടുവന്ന
വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. ഭയം ഉണ്ടായിട്ടല്ല ഇണ്ടൊട്ട
വന്നത—വൃശ്ചികം 25-നു ദെശമ്പർ 7-നു വന്നത—

91. A

രാജശ്രി കൊട്ടെയത്ത കെരളവർമ്മരാജ അവർകൾക്ക വടക്കെ


1. ശേഷം ഭാഗം ബിയിൽ മാത്രം കാണുന്നു.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/127&oldid=201456" എന്ന താളിൽനിന്ന് ശേഖരിച്ചത്