താൾ:34A11415.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 പഴശ്ശി രേഖകൾ

ബൊധിപ്പിക്കെണ്ടും നിലുവ ഉറുപ്പീകക്കബഹുമാനപ്പെട്ട ജനറാൾ സാഹെബ
അവർകൾ കൊഴിക്കൊട്ട വന്നപ്പൊഴും 71 മതിലെ ഒരു കൊല്ലത്തെ കരാര
പ്രകാരം ഉള്ള മുതലിനും സാഹെബ അവർകൾ നമ്മൊട ചൊതിച്ചപ്പൊൾ
സാഹെബ അവർകളെ വാക്ക വിശ്വസിച്ച വർത്തകനൊട കടം വാങ്ങി
ബൊധിപ്പിച്ച വഹയിൽ ഇന്നേവരയിലും വർത്തകനക്ക കൊടുത്തത കഴിച്ച
നാം കൊടുക്കെണ്ടും ഉറുപ്പിക എകദെശം ഒരലക്ഷം ഉറുപ്പ്യ കൊടുക്ക
വെണ്ടിയിരിക്കുന്നു. അവന്റെ മുട്ട വളര തന്നെ ആകുന്നു. ഇപ്പൊൾ
രാജ്യത്ത ഒക്കയും പല വിധെന ആള അയച്ചനൊക്കീട്ടും മൊതല നല്ലവണ്ണം
പിരിയുന്നതുമില്ല. ചെലെ കുടിയാന്മാരെ കാണുന്നതും ഇല്ല. കൊട്ടയത്ത
കാര്യം തൊട്ട സാഹെബ അവർകൾക്ക ഉത്സാഹം വെണ്ടിവരികകൊണ്ട
സാഹെബ അവർകൾയിവിടെ വരുവാൻ താമസം വന്നു എന്ന നമുക്ക
നിശ്ചയം ബൊധിക്കയും ചെയ്തിരിക്കുന്നു. ഇത കൊണ്ട തന്നെ രാജ്യത്ത
മുതല പിരിയാനും വർത്തന്റെ കടം തീർപ്പാനും വഴി ഉണ്ടാകാഞ്ഞത. 72
മതിലെ നികിതി എടുക്കെണ്ടുന്നതിന്ന രണ്ടാമത പൈമാഷിനൊക്ക
ണമെന്നും അത കൂടാതെ നികിതി തന്നെ കഴികയില്ലന്നും കുടിയാന്മാര
പറയുന്ന വർത്തമാനം മുമ്പെ സാഹെബ അവർകൾക്ക ബൈാധിച്ചിരിക്കു
ന്നെല്ലൊ. ഇപ്പഴും ആയതപൊലെ തന്നെ പറഞ്ഞ നിക്കുന്നു. ഈ വഹ
കുടിയാന്മാരൊട നികിതി ഉറുപ്പീക വാങ്ങീട്ട തന്നെ വെണമെല്ലൊ
സർക്കാരിൽ മുതല ബൊധിപ്പിപ്പാൻ. അതകൂടാതെ മൂനാമനെ
കൊടുക്കെണമെങ്കിൽ കീഴക്കട കടംവാങ്ങിയെടത്ത ബൊധിപ്പിച്ചഅല്ലാതെ
മൂനാം നിക്കുകയും ഇല്ലല്ലൊ. വല്ല പ്രകാരവും ബഹുമാനപ്പെട്ട കുമ്പനി
കടാക്ഷം വെണമെന്ന നാം ആകുംപ്രകാരം പ്രെത്നം ചെയ്യുന്നു. യിതിന
ഒക്കയും സാഹെബഅവർകളെ സഹായം ഉണ്ടായിവന്നാൽ കൽപനപൊലെ
നാം പ്രായത്നം ചെയ്യുന്നതും ഉണ്ട. രാജ്യത്ത കുടിയാന്മാര കയ്യിന്ന നികിതി
മൊതല പിരിഞ്ഞ വന്നിട്ട സർക്കാരകുമ്പനിയിൽ ബൊധിപ്പിച്ചാറായിവരണം.
ആയതകൂടാതെ വെറെ ഒര നിർവാഹം ഇല്ല എന്നുള്ളത സാഹെബ
അവർകൾക്ക തന്നെ ബൊധിച്ചിരിക്കുന്നെല്ലൊ. നാം എല്ലാക്കാര്യത്തിനും
സാഹെബ അവർകള തന്നെ വിശ്വസിച്ചിരിക്കുന്നു. സാഹെബ അവർകളെ
മനസ്സിൽ മുഷിച്ചൽ തൊന്നാതെയിരിക്കണം എന്നത്ത്രെ എല്ലാപ്പൊഴു
നമ്മുടെ മനസ്സിൽ അകുന്നത. എനി ഒക്കയും സാഹെബ അവർകളെ
കടാക്ഷംപൊലെ. എന്നാൽ കൊല്ലം 972 ആമത ധനുമാസം 25 നു എഴുതിയ
കത്ത 26 നു ജനവരി 6 നു വന്നത —

156 B
292 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊടകരാജാവ ഹാലെരി

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/170&oldid=201541" എന്ന താളിൽനിന്ന് ശേഖരിച്ചത്