താൾ:34A11415.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

li

17 ന് കടത്തനാട്ട് പൊർള്ളാതിരി ഗോദവർമ്മയ്ക്ക് ക്രിസ്റ്റർ പിലി എഴുതി
യത്.)

"അതകൊണ്ട കപ്പം നിലുവ1 വരുത്തുവാൻ സമ്മതം കൊടുത്തതിന്ന നമുക്ക
കഴികയും ഇല്ലല്ലോ. പ്രത്യെഗമായിട്ട അതത തൂക്കടിയിൽ2 പണങ്ങൾ ഒക്കയും
പിരിച്ചടക്കിയിരിക്കുന്നു എന്ന നമുക്ക അറിഞ്ഞിരിക്കുവൊളം നിലുവ വരുവാൻ
സമ്മതം കൊടുപ്പാൻ കഴികയും ഇല്ലല്ലോ..." (കൊ.വ 972 ധനു 17 ന് കുറുമ്പ്രനാട്ടു
വീരവർമ്മയ്ക്ക് ക്രിസ്റ്റഫർ പീലി എഴുതിയത്.)

സാമ്പത്തിക ഉപരോധം

കോട്ടയത്തു സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ടുള്ള
കമ്പനിയുടെ നീക്കം സമരഗതി തിരിച്ചുവിട്ടു. കലാപ പ്രവർത്തനങ്ങളവസാനിപ്പിച്ച്
കലാപകാരികളെ നാട്ടിലെത്തിക്കാനും പഴശ്ശിയെ തങ്ങളുടെ വരുതിയിൽ
നിർത്താനുമുള്ള തന്ത്രമായിരുന്നു അത്. കലാപകാരികളാവട്ടെ സാമ്പത്തിക ഉപ
രോധത്തെയും അതിജീവിച്ച് ശക്തമായ കലാപതന്ത്രങ്ങളുമായി വയനാട്ടിൽ
തന്നെകഴിഞ്ഞു. കടത്തനാട്ടു പൊർള്ളാതിരി ഗോദവർമ്മയ്ക്ക് ക്രിസ്റ്റഫർ പീലി
972 ധനു 28 ന് എഴുതിയ കത്ത്:

"കമ്പനി ശിപായിമാരെ പഴശ്ശിയുടെ ആളുകൾ വെടിവെച്ചു. കടത്തനാട്ടെ
ആളുകൾ കോട്ടയത്തേക്ക് ചരക്കുകൾ കൊണ്ടുപോകരുതെന്ന് കൽപന പുറപ്പെ
ടുവിക്കുക. ആരെങ്കിലും ആയുധങ്ങളോ ചരക്കുകളോ കടത്തനാട്ടു വഴി കോട്ടയ
ത്തേക്കു കൊണ്ടുപോയാൽ ആ വസ്തുക്കളോടുകൂടി ആളുകളെയും പിടിക്കുക."
ഈ വിധത്തിലുള്ള നിർദ്ദേശങ്ങൾ ചിറക്കൽ രവിവർമ്മയ്ക്കും കോട്ടയത്തു വീരവർമ്മ
രാജാവിനും നൽകി. മൂന്നു രാജാക്കന്മാരും നിദ്ദേശം സ്വീകരിച്ച് കൽപന
പുറപ്പെടുവിച്ചു. വിവരം ക്രിസ്റ്റഫർ പീലിയെ അറിയിക്കുകയും ചെയ്തു. കൊ. വ
972 ധനു 29, ധനു 30, മകരം 2 എന്നീ തീയതികളിലെ കത്തുകൾ പരിശോധിക്കുക.
സാമ്പത്തിക ഉപരോധം തൃണവൽഗണിച്ചുകൊണ്ടുള്ള കലാപപ്രവർത്ത
നങ്ങളിലായിരുന്നു പഴശ്ശിയും കൂട്ടരും. കമ്പനി ശിപ്പായിമാരെ വെടിവെച്ചതും കതിരൂർ
വെച്ച് വസ്തുക്കൾ പിടിച്ചെടുത്തതും സമീപകാലത്തായിരുന്നു. കൊ. വ. 972 ധനു 28
ന് കോട്ടയത്തു പഴവീട്ടിൽ ചന്തു ക്രിസ്റ്റഫർ പീലിക്കെഴുതി:

" തലച്ചെരിയിൽ നിന്നും മയ്യയിൽ നിന്നും കെട്ടിവരെണ്ടുന്ന രസ്തുക്കൾ3
കതിരൂരന്ന പിടിച്ച പറിക്കകൊണ്ട അരിക്ക കൊറിഞ്ഞെരുക്കമായിരിക്കുന്നു. കതിരൂര
വഴിമുട്ടിക്കയും എഴുത്തുകൾ പിടിപ്പിക്കുകയും ചെയ്യിപ്പാൻ ഹെതു പറപ്പനാട്ടിലെ
തമ്പുരാനത്രെ ചെയിക്കുന്നത. ഇന്നല ഇവിട ഉണ്ടായ വർത്തമാനം സായ്പു
അവർകളെ അറിവിപ്പാൻനെഴുതിയത. പട്ടാളത്തിലെ ചെലവിന അരി തലച്ചെരിയിൽ
നിന്ന മഞ്ചിയിൽ4 കഴറ്റി അരി വെങ്ങാട്ട അയയ്ക്കണമെന്ന ചൊയ്വക്കാരൻ
മൂസ്സക്ക എഴുതിയ എഴുത്ത കതിരൂര കുലൊത്തിന താഴെ നിന്നു പിടിച്ചു
പറിച്ചു..." കൊ.വ 972 ധനു 28


1 നിലുവ = Pending 2. തൂക്കടി = Division of a country
3. രസ്തു = വസ്തു, 4. മഞ്ചി = (ഒരിനം വലിയ) വഞ്ചി

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/53&oldid=201311" എന്ന താളിൽനിന്ന് ശേഖരിച്ചത്