താൾ:34A11415.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

136 പഴശ്ശി രേഖകൾ

216 A

ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
ജെമെസ്സ ഇക്ടിവിൻ സായ്പു അവർകൾക്ക കൊട്ടെയത്ത കെരളവർമ്മ
രാജ അവർകൾ സെല്ലാം. മകരമാസം 9 നു എഴുതി അയച്ച കത്ത 12 നു
ഇവിട എത്തി. വാഴിച്ച കെട്ട വർത്തമാനം മനസ്സി ആകയും ചെയ്തു. നാം
മണത്തണക്ക എത്തുന്നതിന നാലദിവസം മുന്നെ വർത്തമാനത്തിന സായ്പു
അവർകൾക്ക് എഴുതി അയക്കയും ആ ഇക്കൊല്ലത്തിലെ ഉറുപ്യ നമുക്ക
തന്നിട്ടും ഇല്ലല്ലൊ. നാം മണത്തണക്ക എത്തുമ്പഴെക്ക അവിട വെണ്ടുന്ന
കൊപ്പുകെൾ കൂട്ടണ്ടതിന്ന എതാൻ ഉറുപ്യ വാങ്ങി വരുമെല്ലൊ. അത
കൊണ്ട ആ ഉറുപ്യക്ക പിന്നാലെ ആള അയക്കുകയും ചെയ‌്യാം.
എഴുത്തകൊണ്ട വരുന്നെ ആളെ പക്കൽ ഉറുപ്യ അവിട കൊടുത്തയക്കയും
വെണം............... എന്നാൽ കൊല്ലം 974 ആമത മകരമാസം 13 നു എഴുതിയത
മകരമാസം 16 നു ക്ക ഇങ്കിരിസ്സകൊല്ലം 1799 ആമത ജെനവരിമാസം 16 നു
വന്നത —

217 A

മഹാരാജശ്രി അസ്സബ്രൊൻ സായ്പു അവർകളുടെ സന്നിധാന
ത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ വടകര താലൂക്ക തഹശിൽദാര ചുണ്ടങ്ങാ
പൊയിയിൽ മമ്മിമുപ്പൻ എഴുതിയാ അരജി. എന്നാൽ ഇന്ന എനിക്ക
മഹാരാജശ്രി രിക്കാട്ട സായ്പു അവർകൾ എഴുതി അയച്ച കല്പനയിൽ
കൊട്ടപൊഴയിൽ ഉള്ള ചങ്ങാടങ്ങളും ആളുകളും കൂടി എലത്തുര
പൊഴയൊളം മഹാരാജശ്രി കർണ്ണെൽ മന്ത്രസൊർ സായ്പു അവർകൾക്ക
ഇരിക്കുന്നെടത്തെക്ക കൊടുത്തയക്കണമെന്ന കല്പന വന്നതിന ഞാൻ
കൊട്ടപൊഴക്ക എത്തി. ചങ്ങാടം അന്വെഷിച്ചപ്പൊൾ മുമ്പെ കൊട്ടപൊഴയിൽ
കെട്ടിവെച്ചിട്ടുള്ള പാണ്ടി ചങ്ങാടം സായ്പു അവർകളെ കല്പന
വരികകൊണ്ട കൊയിലാണ്ടിലെക്ക കൊടുത്തയച്ചു എന്ന മരക്കാര എന്നൊട
പറകയും ചെയ്തു. പിന്നയും രണ്ട ചങ്ങാടം കെട്ടിച്ചി സന്നിധാനത്തിങ്കലെക്ക
കൊടു ത്തയച്ചിട്ടുംമുണ്ട. സായ്പു അവർകളെ കൃപാകടക്ഷം എന്നൊട
എപ്പൊഴും വെണം. എന്നാൽ കൊല്ലം 978 ആമത മെടമാസം 2 നു
എഴുതിയത —

218 A

മഹാരാജശ്രി അസ്സബ്രൊൻ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക തൊണ്ടൂർ ചാത്തു എഴുതി ബൊധിപ്പിക്കുന്നത.
സായ്പു അവർകൾ എനിക്ക എഴുതിയ കത്തും എത്തി. വാഴിച്ച അവസ്ഥ
മനസ്സിൽ ആകയും ചെയ്തു. വിശെഷിച്ച സായ്പു അവർകൾ പറഞ്ഞയച്ച
അവസ്ഥകൾ വിവരം തിരിച്ചു നാരാണപട്ടരും അനന്തരം പറഞ്ഞു മനസ്സിൽ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/202&oldid=201590" എന്ന താളിൽനിന്ന് ശേഖരിച്ചത്