താൾ:34A11415.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 പഴശ്ശി രേഖകൾ

മൊളകും ഉറുപ്യയും എടുപ്പിച്ച കുട്ടികൾക്ക പൊറുതി അല്ലാണ്ട കുടികടന്ന
പൊയവരും ശെഷം നാട്ടിൽ ഉള്ള മുഖ്യസ്ഥന്മാരും നാം ഇരിക്കുന്നടത്ത
വന്ന സങ്കടം പറഞ്ഞ അവസ്ഥകൾ. 964 മതിൽ ടീപ്പുന്റെ പാളിയം നാട്ടിൽ
വന്ന ആലശീലയായ സമയയശെഷമുള്ള ആളുകൾ ഞങ്ങള ഒഴിച്ച കടന്ന
പൊയതിന്റെ ശെഷം ഇവിടുന്നെല്ലൊ അന്ന രക്ഷിച്ചതും കുമ്പഞ്ഞിക്ക
വെണ്ടി പ്രയത്നം ചെയ്യിപ്പിച്ചതും 969 മത വരക്ക ഞങ്ങളൊട നികിതി
എടുപ്പിച്ച കുമ്പഞ്ഞിക്ക കൊടുത്തതും. അതുകൊണ്ട ഇപ്പൊൾ 72 മതിൽ
കുമ്പഞ്ഞിക്ക എടുത്ത പൊധിപ്പിക്കണ്ട നികിതി ഞങ്ങൾക്ക സങ്കടം കൂടാതെ
കണ്ട എടുപ്പിച്ച കുമ്പഞ്ഞിക്ക ബൊധിപ്പിച്ചു ഞങ്ങൾക്കും ഞങ്ങടെ
കുഞ്ഞികുട്ടികൾക്കും രാജ്യത്തയിരിപ്പാറാക്കിതരണമെന്ന സങ്കടം പറഞ്ഞ
പാർക്ക ആകുന്നു. അക്കാര്യത്തിനും പഴശ്ശിന്ന എടുത്ത ദൃിവ്യം ഇങ്ങ
ബൊധിപ്പിക്കണ്ടതിനും സായ്പു അവർകളെ കൃപ ഉണ്ടായിട്ട ഗുണമാക്കി
തരികയും വെണം. എന്നാൽ കൊല്ലം 972 മത തുലാമാസം 27 നു എഴുതിയത
—28 നു നവമ്പ്രമാസം 10 നു വന്നത—

57 B

201 ആമത-

മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ കൃസ്തൊപ്പർ
പീലിസായ്പു അവർകൾക്ക ബൊധിപ്പിപ്പാൻ കൊട്ടെത്ത രാജ്യത്തുള്ള
മുഖ്യസ്ഥന്മാരും തറവാട്ടുകാരും കൂടി എഴുതിയ അർജ്ജി. 964 മത ടിപ്പു
സുലുത്താന്റെ പാളയം വന്ന നാട ഒക്കയും ആലശീലയായിട്ട എല്ലാവരും
രാജ്യം ഒഴിച്ച പൊകുമ്പൊൾ ആലങ്ങാട്ടന്ന തീപ്പട്ട എളൊത്തമ്പുരാൻ
എഴുന്നള്ളിയടത്തന്ന ഈ രാജ്യവും ഞങ്ങള എല്ലാവരും രക്ഷിപ്പാൻ
തക്കവണ്ണം പഴശ്ശിതമ്പുരാൾ എഴുന്നെള്ളിയെടത്ത സമ്മതിച്ച എളൊത്ത
മ്പുരാൾ വെണാട്ടങ്കരക്ക എഴുന്നെള്ളുകയം ചെയ്തു. എന്നതിന്റെ ശെഷം
പഴശ്ശിതമ്പുരാൻ എഴുന്നെള്ളിയടത്തന്ന ഞങ്ങളാലൊപ്പരം തന്നെ കാട്ടിൽ
എഴുന്നെള്ളിപ്രാർത്ത ഞങ്ങളയും ഞങ്ങളെ കുഞ്ഞികുട്ടികളയും വെണ്ടും
വണ്ണം തന്നെ രക്ഷിക്കയും ചെയ്തു. 965 മതിൽ ടിപ്പു സുലുത്താന്റെ ആളുകള
നീക്കം ചെയ്യണ്ടതിന ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞീടെ
സമസ്ഥാനത്തിന്ന തലച്ചെരിക്ക കൽപ്പന വന്നിട്ട ഉണ്ടെന്നും ആയതിന
കുമ്പഞ്ഞീന്റെ കൽപ്പനക്ക ഒന്നിച്ച നിന്ന പ്രയത്നം ചെയ്യണമെന്നും
തലച്ചെരിയിന്ന കൊട്ടമൂപ്പന്റെ കത്ത തമ്പുരാന വരികകൊണ്ട ഞങ്ങളെ
എല്ലാവരെയും കൂട്ടിക്കൊണ്ടതലച്ചെരിക്ക എഴുന്നെള്ളികൊട്ടമൂപ്പനുമായിട്ടും
ഗർണ്ണൽഡൊം സായ്പു അവർകളുമായിട്ടും കണ്ട സായ്പു അവർകളും
പട്ടാളവും എഴുന്നളത്തും കൂടി കതിരൂര എത്തി യുദ്ധം ചെയ്ക കതിരൂര
നിന്നും ശെഷം കൊട്ടെത്ത രാജ്യത്ത നെല കൂറകളിന്ന ഒക്കയും ടിപ്പു

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/106&oldid=201416" എന്ന താളിൽനിന്ന് ശേഖരിച്ചത്