താൾ:34A11415.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xliv

കലഹിക്കുകയും രയിരു കമ്പനി പക്ഷത്തു ചേരുകയും ചെയ്തു. രയരപ്പനാവട്ടെ
പൊരുന്നന്നൂരിൽ തന്റെ ഇളയമ്മയുടെ വീട്ടിലേയ്ക്കു പോയി.
അങ്ങനെയിരിക്കുമ്പോൾ അമ്മാവൻ മരിച്ചവിവരമറിഞ്ഞ് പന്നിയൻകൊട്ടിലേയ്ക്കു
യാത്ര പുറപ്പെട്ടു. എടച്ചന ഒതേനനും എഴുപത് ആളുകളും കൂടി വെള്ളൊണ്ടക്കൽ
നിന്നു കിഴക്കോട്ടു കിടക്കുന്ന വഴിയിൽവച്ച് രയരപ്പനെ തടഞ്ഞു. പിടിച്ച്
കൊറ്റ്യാട്ടേയ്ക്കു കൊണ്ടുപോയി പാറാവിൽ വച്ചു. അപ്പോൾ രയരപ്പൻ 'എന്നെ
പാറവിൽ വയ്ക്കരുത് ഞാൻ നിങ്ങളുടെ കൂടെ നില്കാം' എന്നു പറഞ്ഞു. ഇങ്ങനെ
പറഞ്ഞിട്ടും ഒതേനൻ രയരപ്പനെ വിട്ടില്ല. 'എന്റെ അമ്മാവൻ മരിച്ചു. ഞാൻ ഇനി
എങ്ങും പോകില്ല' എന്നു പറഞ്ഞപ്പോൾ അവർ സത്യം ചെയ്യിച്ചു. അഞ്ചു കുറിച്യരെ
യും രയരപ്പനോടൊപ്പം നിർത്തി. ഒതേനൻ പോകുന്നിടത്തല്ലാതെ മറ്റൊരിടത്തും
പോകാൻ കുറിച്യർ അയാളെ അനുവദിച്ചില്ല. അങ്ങനെയിരിക്കെ ചിങ്ങം 6-നു
രാത്രിയിൽ 'മേലാളുകളും' കുറിച്യരുമായി 950 പേരും കോമപ്പനും കൂടി
വെളെള്ളാണ്ടക്കൽ വന്നു. ഒതേനനും ആയിരവീട്ടിൽ ചാപ്പുവും ഉൾപ്പെടെ നൂറ്റമ്പത്
ആളുകൾക്കൂടി വെള്ളൊണ്ടാക്കൽ നിന്ന് പുറപ്പെട്ട് മലയിറങ്ങി പടിഞ്ഞാറോട്ടു
പോന്നു. പഴഞ്ചന അങ്ങാടിയിൽ എത്തിയപ്പോൾ എങ്ങോട്ടാണു നാം
പോകുന്നതെന്നു രയരപ്പൻ ഒതേനനോടു ചോദിച്ചു. കുഞ്ഞോത്തേയ്ക്കു
പോകുന്നുവെന്നു ഒതേനൻ പറഞ്ഞു. "പൂരെക്കിത്തൊട്ടുമ്മൽ" വന്ന്
ഇറക്കമിറങ്ങിയപ്പോൾ ആയിരവീട്ടിൽ ചാപ്പുവിനെ വിളിച്ച് ഒതേനൻ പറഞ്ഞു. ഇനി
രയരപ്പനെ നല്ലവണ്ണം സൂക്ഷിച്ചു കൊള്ളണം. ഇങ്ങനെ പറഞ്ഞു കൂട്ടിക്കൊണ്ടുവന്ന്
വെള്ളങ്കാവിലെത്തി രയരപ്പന്റെ കാരണവരുടെ വീടു വളഞ്ഞു. വീട്ടിൽ
കയറിച്ചെന്നപ്പോൾ കണ്ണക്കുറുപ്പിന്റെ ഭൃത്യന്മാരറിഞ്ഞു. തിരിഞ്ഞ് ഓടുമ്പോൾ
'പുളിയാർ' രണ്ടു വെടിവെച്ചു. അപ്പോൾ കണ്ണക്കുറുപ്പ് വടക്കേ വാതിൽ തുറന്ന്
പുറത്തേയ്ക്ക് 'തുള്ളിപ്പാഞ്ഞു'. കുറിച്യർ അയാളെ പിടികൂടി വെള്ളൊണ്ടക്ക
ലേയ്ക്കു കൊണ്ടുപോയി. അവിടെ രയരപ്പനെ ആയിരവീട്ടിൽ ചാപ്പുവിനെ ഏൽപ്പിച്ച്
ഇരുപതു കുറിച്യരെയും കാവൽ നിർത്തി. കുങ്കനും കോമപ്പനും ഒതേനനും
ബാക്കിയുള്ളവരും കണ്ണക്കുറുപ്പിനെയും കൊണ്ട് കൊറ്റ്യാട്ടേയ്ക്കുപോയി.
'ആയിരവീട്ടിൽ ചാപ്പുവും താനും ഇരുപതു കുറിച്യരും കൂടി ആയിരവീട്ടിൽ
ചാപ്പുവിന്റെ വസതിയിൽ പാർത്തു' എന്നും രയരപ്പൻ എഴുതുന്നു.

സായ്പുമാർ പുളിഞ്ഞാലിൽ വന്ന ദിവസം കലാപകാരികൾ
കണ്ണക്കുറുപ്പിനെ എച്ചിപ്പാട്ടു നടയ്ക്കൽ കൊണ്ടുചെന്നു കൊന്നുകളഞ്ഞു.
ഇതറിഞ്ഞ് സായ്പുമാർ തിരികെപ്പോയി. അവർ മട്ടിലെത്ത് എത്തിയ ദിവസം രാത്രി
എടച്ചന കുങ്കനും കോമപ്പനും മുന്നൂറ് ആളുകളും കൂടി കുറ്റ്യാടി, ഏലം
ചുരങ്ങളിലേയ്ക്കു പോയി. അവർ രയരപ്പനെ 'ദിവസമായി' എന്നു പറഞ്ഞ് മഞ്ചാൻ
കേളു നമ്പ്യാരെ ഏൽപ്പിച്ചു. 9-ാം തീയതി രാത്രി ആരുമറിയാതെ രയരപ്പൻ തന്റെ
വീട്ടിലെത്തി. മട്ടിലെത്തു ചെന്ന് ഈ വിവരങ്ങൾ നാറാണപട്ടരോടു പറഞ്ഞ് അവിടെ
താമസിച്ചു. പിന്നീട് തന്റെ അവസ്ഥ കമ്പനിയെ രയരപ്പൻ അറിയിക്കുകയും ചെയ്തു.

രയരപ്പൻ ക്യാപ്റ്റൻ ആസ്ബൊറിനെഴുതി;"എനിക്ക സായ്പു അവർകളെ
കൃപകടാക്ഷം ഉണ്ടായിട്ട മുമ്പെ അമ്മൊമനക്കൊണ്ട നടത്തിച്ച പ്രകാരം തന്നെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/46&oldid=201296" എന്ന താളിൽനിന്ന് ശേഖരിച്ചത്