താൾ:34A11415.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 89

രാജശ്രീ കുറുമ്പ്രനാട്ട രാജാവർകൾ ഇരിന്നെങ്കിൽ കതിരൂരിന്ന കാണാനല്ലൂ
എന്ന വെച്ചിരിക്കുന്നു. നിട്ടുര അവര ഇല്ല എങ്കിൽ നിട്ടുര നിന്ന തന്നെ എന്ന
വെച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത ധനുമാസം 16 നു രാജാകലം
18 നു രാവിലെ 10 മണിക്ക സായ്പു അവർകളെ കാണുന്നു. എന്ന
രാജാവർകൾ നിശ്ചയിച്ചിരിക്കുന്നു. ധനു 17 നു ദെശമ്പർ 28 നു വന്നത —

133B
272 ആമത —
രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. നാം കുറുമ്പ്രനാട്ടും താമരച്ചെരിയും പറപ്പനാട്ടിലെയും
ഒന്നാം കിസ്തികൊണ്ട എഴുതി അയച്ച കത്തിന്റെ ഉത്തരം നമുക്ക എത്തി
ക്കയും ചെയ്തു. എഴുതി അയച്ച മറുപടി നമുക്ക ബൈാധം ഒട്ടും കൊടുത്തില്ല
എന്ന ബൊധിപ്പിപ്പാൻ നമുക്കു വളര സങ്കടമായിരിക്കുന്നു. രൂപമാക്കി പണം
ബൊധിപ്പിക്കയും ചെയ്യാമെന്ന തങ്ങൾ പറയുന്നു. ഇക്കാര്യം ധനുമാസം 15
നു യിൽ അകത്ത വെണ്ടിയതായിരുന്നു. ആയതുകൊണ്ട ഇപ്പണങ്ങൾ
ഒക്കയും കൊടുക്കുന്ന ദിവസം ഇന്നപ്പൊൾ എന്ന തങ്ങൾ നമുക്ക നിശ്ചയിച്ച
എഴുതി അയെക്കയും വെണം. അതുകൊണ്ട കപ്പം നിലുവ വരുത്തുവാൻ
സമ്മതം കൊടുക്കെണ്ടതിന്ന നമുക്ക കഴികയും ഇല്ലല്ലൊ. പ്രത്യെഗമായിട്ട
അതത തുക്കടിയിൽ പണങ്ങൾ ഒക്കയും പിരിച്ചടക്കിയിരുക്കുന്നു എന്ന
നമുക്ക അറിഞ്ഞിരിക്കുവൊളം നിലുവ വരുവാൻ സമ്മതം കൊടുപ്പാൻ
കഴികയും ഇല്ലല്ലൊ. 971 മതിലെ മൂന്നാം കിസ്തി പറപ്പനാട്ട രാജാ കൊടുത്ത
പ്രകാരം 72 മതിലെ കിസ്തി ബൊധിപ്പിക്കണമെന്ന തങ്ങൾ അവർക്ക എഴുതി
അയക്കയും ചെയ്യാമെന്ന എഴുതിയിരിക്കുന്ന വാക്കിന്റെ അർത്ഥം നമുക്ക
നല്ലവണ്ണം തെരിയുന്നതുമില്ലല്ലൊ. അതുകൊണ്ട 71 മതിലെ മൂന്നാം കിസ്തി
പറപ്പനാട്ട രാജാവർകൾ ബൊധിപ്പിച്ചിട്ടില്ല എന്ന തങ്ങൾക്ക നല്ല അറിവ
ഉണ്ടല്ലൊ. എന്നാൽ ഈ വണ്ണം എഴുതി അയപ്പാൻ സങ്ങതി എന്ത? എന്നാൽ
കൊല്ലം 972 മത ധനുമാസം 17 നു ഇങ്ക്ലീശ്ശകൊല്ലം 1796 ആമത ദെശമ്പർ
മാസം 28 നു തലച്ചെരി നിന്നും എഴുതിയ കത്ത —

134 B
273 ആമത —
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജാവ
അവർകൾ സല്ലാം. ധനുമാസം 17 നു കൊടുത്തയച്ച കത്ത 18 നു രാവിലെ
വയരളത്ത കൊണ്ടു തന്നെ വായിച്ച മനസ്സിൽ ആകയും ചെയ്തു. കുറുമ്പ്രനാട
താമരശ്ശെരി പതിനൊന്ന തറ 972 ആമത്തിലെ ഒന്നാം കിസ്തി

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/155&oldid=201510" എന്ന താളിൽനിന്ന് ശേഖരിച്ചത്