താൾ:34A11415.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148 പഴശ്ശി രേഖകൾ

അവർകളെ സന്നിധാനങ്ങളിലെക്ക ചെല്ലട്ട കണ്ണൻ എഴുതി ബൊധി
പ്പിക്കുന്നത. മിഥുനമാസം 21 നു ചാത്തുവുതാങ്ങളുകൂടി സന്നിധാന
ങ്ങളിലെക്ക എഴുതി അയച്ചത ഇതിനി മുമ്പെ എത്തിയിരക്കയും
ചെയ്യുമെല്ലൊ. എന്നതിന്റെ ശെഷം ചാത്തുവിന്റെ വീട്ടിൽ ഉള്ളവർക്കും
ചാത്തുവിനു വസൂരിടെ ദെണ്ണം കൊണ്ട മുംമ്പ എഴുതി അയച്ച ആള കൂടാതെ
ഒരു വാലിയക്കാരനും ചാത്തുവിന്റെ കുഞ്ഞികുട്ടിയായി ഉള്ള അവർ
അഞ്ചിപെണ്ണും കർക്കടമാസം 5 നു മുതൽ 8 നു വരക്കും അപായം
വന്നുപൊകയും ചെയ്തു. 9 നു ഉച്ച ആകുമ്പൊൾ വസൂരിയിട ദെണ്ണം
കൊണ്ട തന്നെ ചാത്തുവും മരിച്ച പൊകയും ചെയ്തു. ഇപ്രകാരം വരുവാൻ
സങ്ങതി എന്ത എന്ന ഞാങ്ങൾ എല്ലാവരും കുടി നിരൂവിച്ചാരെ
ദ്രൊഹക്കാരായി ഉള്ളവർ അഭിചാരാതികൾ ചെയ്ക കൊണ്ട അവന്റെ
എരും കാലിയും അടിയാരു കുഞ്ഞികുട്ടിയും അവനും ഇപ്രകാരം ദൊഷം
വന്നുവെന്ന കണ്ടത. അഭിച്ചാരാദികൾ ചൈയ്ത അവരെ വിവരം ഞാങ്ങൾ
സന്നിധാനങ്ങളിൽ വന്ന ബൊധിപ്പിക്കുമ്പൊൾ ബൊധിക്കയും ചെയ്യുമെല്ലൊ.
വിശൊഷിച്ച ചാത്തു മരിച്ചതിന്റെ ശെഷം ഇനി എത പ്രകാരം വെണ്ടുവെന്ന
ചാത്തുവിന്റെ കാരണവൻന്മാരായി ഉള്ള അവരൊട ഞാങ്ങൾ വിതാരിച്ചാറെ
മുമ്പെ കുമ്പഞ്ഞി സരക്കാരിലെ കാര്യത്തിന ചാത്തു എത പ്രകാരം
നടന്നുവെന്ന വെച്ചാൽ അപ്രകാരം തന്നെ കുമ്പഞ്ഞി കൃപാകടാക്ഷം
ഉണ്ടായി(വ?)യിക്കു പ്രകാരം കെട്ട നടപ്പാൻ തക്കവണ്ണം ചാത്തുവിന്റെ
അടുത്ത അനന്തിരവനായിരിക്കുന്ന തൊണ്ടൂർ രയിരുവും തൊണ്ടൂർ
ദാരപ്പനെയും അവരുടെ കാരണവന്മാർ എല്ലാവരും കൂടി ഞാങ്ങളെ (ഒന്നു?)
പ്രയത്ന ചെയ്യണ്ടതിന്ന നിശ്ചയിച്ച കല്പിച്ചിരിക്കുന്ന. മുംമ്പ ഞാങ്ങളെ
ഒന്നിച്ച കല്പിച്ചയച്ച ആള നൂർ ആളും ചാത്തുവികുട മുംമ്പ പാർക്കുംന്ന
ആള മെലാളും കുർച്ചി എരുകൂടി മുപ്പത ആളും മെൽ എഴുതിയ രയരുവും
ദയരപ്പനും കൂടി ഞാങ്ങൾ എല്ലാവരും കൂടി പുളിഞ്ഞലു മലിയന്ന ചെന്ന
സായ്പന്മാരുമായി കണ്ട തൊണ്ടൂർ നാട്ടിൽ തന്നെ പാർക്കുന്നത. ഇപ്പൊൾ
വയനാട്ടിൽ ഉള്ള വർത്തമാനം പഴശ്ശിൽ തമ്പുരാനു പാലൊറ
എമ്മൻന്നായരും അയിമ്പത ആളൊടകൂടി പാരക്കമിത്തൽ ഒബളിയിൽ
കുഞ്ഞൊത്ത കൊട്ടയിൽ തന്നെ പാർക്ക അകുന്നത. ചാത്തു മരിച്ച
വർത്തമാനം കെട്ടട്ട എടച്ചന കുങ്കനും ഇരിനൂര ആളും കൂടി മുത്തകൂരനാട
ഒബളിയിൽ .... രുറയിൽ ചെറുകുന്നുമ്മെൽ വന്ന പാർക്കുന്നു. എടച്ചന
കൊമപ്പനു നൂറ്റിഅയിമ്പത ആളൊടുകൂടി തൊണ്ടൂര നാട്ടിൽ സമീപത്ത
ആലഞ്ചെരി എടവകയിൽ പുന്നൊത്തമ്മെൽ വന്നിരിക്കുന്ന ഞാങ്ങൾക്കും
ഞങ്ങളെ കൂട ഉള്ള ആളുകൾക്കും ചെലവിനിയില്ലാതെ അവസ്തക്ക
മഹാരാജശ്രിരിക്കാട്ട സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക മുമ്പെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/214&oldid=201603" എന്ന താളിൽനിന്ന് ശേഖരിച്ചത്