താൾ:34A11415.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അർജി. കരിയാട്ട നിന്നും പുളിയനംപിറത്തിന്നും ഞാങ്ങൾ ഉറുപ്യ എടുക്കുന്ന
തറകളിന്നും ആകക്കൂട്ടി അത്ത്രെ കരാരനാമത്തിൽ എഴുതിയ ഉറുപ്പ്യ ആ
ഉറുപ്പ്യ. കരിയാട്ടനിന്നും പുളിയനംപിറത്തിന്നും കണക്കാചാരം പൊലെ
ബൊധിപ്പിക്കെണ്ട നികിതി ഉറുപ്പ്യക്ക അവരക്കൊണ്ട കെടുപ്രകാരം പൊലെ
ഉള്ള ഉറുപ്പ്യബൊധിപ്പിപ്പാൻ അവരക്കൊണ്ട ഞാങ്ങൾക്ക എഴുതിച്ചതന്നാലും
നാരഞ്ഞെങ്ങാളി നമ്പ്യാരെ ജന്മം അല്ലാതെ ഉള്ള വകയിമ്മന്ന പണ്ടാരത്തിന്ന
നിപ്പിച്ച ആള എടുത്ത നികിതിയും ഞാങ്ങൾക്ക കണക്കിൽ വെച്ച തന്നാൽ
കരാരനാമത്തിൽ എഴുതിയ പ്രകാരം ഉള്ള ഉറുപ്പ്യ ഞാങ്ങൾ നാലാളും രാജ്യം
മൂനപങ്കവെച്ച കച്ചെരിയിൽ ബൊധിപ്പിക്കയും ചെയ്യാം. എന്നാൽ കൊല്ലം
972—മത വൃശ്ചികമാസം 13 നു എഴുതിയത—വൃശ്ചികം 14 നു നവമ്പ്രമാസം
26 നു വന്നത—

72 B

215 ആമത കത്ത —

രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾ രണ്ടു തറെയിൽ പാർക്കുന്ന
തഹശീലദാർ ഗൊപാലയ്യന എഴുതി അനുപ്പിന കാര്യം. തന്റെ ഉപെക്ഷ
കാര്യത്തിന്ന ഒന്നാം കിസ്തി പിരിച്ച അടക്കായ്കകൊണ്ട ഇപ്പൊൾ തനിക്ക
സഹായിക്കണ്ടതിന മദ്ധൊരായരെ (Madhava—H.G) കൽപ്പിച്ച അയക്കയും
ചെയ്തു. ധനുമാസം 10 നുക്ക 5000 ഉറുപ്പികയും ധനുമാസം 15 നുക്ക കിസ്തി
ഒക്കയും നമ്മുടെ സമസ്ഥാനത്തെക്ക എത്തിക്ക. ഇല്ല എങ്കിൽ മദ്ദൊരായരെ
തന്റെ സ്ഥാനത്തിൽ നടപ്പാൻ ആക്കി വെക്കുകയും ചെയ്യും. അതിന്റെ
ശെഷം നാം പല പ്രാവിശ്യം കൊടുത്തയച്ച കൽപനപ്രകാരം നികിതി പണം
പിരിച്ച അടക്കായ്ക കൊണ്ടുള്ള ഉപെക്ഷക്കാര്യത്തിന തന്നെ ഇവിടെക്ക
വരുത്തി വിസ്ഥരിക്കുകയും ചെയ്യും. തന്റെ കണക്കുകൾ ഒക്കയും
സൂക്ഷമായിട്ട മദ്ദൊരായർക്ക കാണുപ്പിച്ചുകൊൾകയും വെണം. എന്നാൽ
കൊല്ലം 972 മത വൃശ്ചികമാസം 17 നു 1796 മത നവമ്പ്രമാസം 29 നു
തലച്ചെരി നിന്നും എഴുതിയ കത്ത —

73 B

216 ആമത —

രാജശ്രീ കുറുമ്പനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ
സല്ലാം. തങ്ങളെ പ്രത്യെകമായിട്ട ആവിശ്യത്തിനാൽ നാം ഈ ദെശത്തക്ക
വന്നിരിക്കുന്നു. എന്നാൽ ഒരു ഓല ഇവിടെക്ക കൊണ്ടുവരുവാൻ
കൽപ്പിച്ചില്ലായ്കകൊകൊണ്ടും നമ്മുടെ കച്ചെരിക്ക എങ്കിലും ബഹുമാനപ്പെട്ട
കുമ്പഞ്ഞിയുടെ ശിപ്പായിമാര ഇരിപ്പാനായിട്ട വല്ല സ്ഥലം ആക്കാതെ കണ്ടും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/117&oldid=201436" എന്ന താളിൽനിന്ന് ശേഖരിച്ചത്