താൾ:34A11415.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 91

കുമ്പഞ്ഞിവിരൊധവും ഉണ്ടെല്ലൊ. സായ്പു അവർകളെ കടാക്ഷം ഉണ്ടായിട്ട
പത്ത ദിവസംയിവിടെ വന്ന വർത്തമാനം ഒക്കയും ഭാഷയായി വരെണ്ടുന്ന
തിനെ സായ്പു അവർകളെ കൃപവെണമെന്ന നാ അപെക്ഷിക്കുന്നു. അല്ലാ
കാര്യത്തിനും സായ്പു അവർകളെ നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 972 ആമത ധനുമാസം 18 നു എഴുതിയത 19 നു വന്നത ദെസെമ്പ്ര
30 നു വന്നത —

136 B
275 ആമത —
മഹാരാജശ്രീ വാടൽ സായ്പ അവർകളെ സന്നിധാനത്തിങ്കലെക്ക
കണ്ണൊത്ത നമ്പിയാര എഴുതിയ അർജി. കാമൻപരത്തെ നമ്പിയാരൊട
പറഞ്ഞയച്ച വർത്തമാനം അറിഞ്ഞു. കാമൻപരത്തെ നമ്പിയാര അങ്ങൊട്ട
വരുമ്പൊൾ തന്നെ വർത്തമാനം ഒക്കയും നാം പറഞ്ഞയച്ചിരുന്നു.
അവിടുത്തെ മാനസം അറിയാതെ പറഞ്ഞുട എന്ന മടങ്ങിവന്നപ്രകാരം
എന്നള്ളടത്ത പറഞ്ഞയക്ക കൊണ്ട അത്ത്രെ ഇപ്പൊൾ അങ്ങൊട്ട തന്നെ
പറഞ്ഞയച്ചിരിക്കുന്നു. കൃപ ഉണ്ടായിട്ട യിവര പറയുന്ന ഗുണദൊഷങ്ങൾ
ഒക്കയും നല്ലമനസ്സുകൊണ്ട തന്നെ കെട്ട കാര്യങ്ങൾ ഒക്കയും കൃപ ഉണ്ടായിട്ട
എതപ്രകാരം നല്ലവണ്ണം ആക്കിതരണമൊ ആപ്രകാരം എഴുതെണ്ടടെത്ത
എഴുതി അയച്ച കാര്യം ഗുണമാക്കി തരികയും വെണം. ഇപ്പൊൾ ഞാൻ
തന്നെ അവിട വന്നു പറയെണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇപ്പൊൾ
സായിപ്പ അവർകളെ കമാനായിട്ട എഴുന്നള്ളുക കൊണ്ട എനക്ക വരാൻ
തമസമായത. എഴുന്നള്ളിയടത്തന്നും സായ്പു അവർകളുമായി കണു
മ്പൊൾ തങ്ങൾകൂടി ഉണ്ടായിരുന്ന എങ്കിൽ നന്നായിരുന്നു. നാള 18 നു 10
മണിക്ക സായ്പു അവർകളും എഴുന്നള്ളിയടത്തിനു കൂടികാണാ എന്ന
വെച്ചിരിക്കുന്നു. ശെഷം വർത്തമാനം ഒക്കയും കാമാപ്പരത്ത നമ്പിയാര
പറകയും ചെയ്തു. എന്നാ കൊല്ലം 972 ആമത ധനുമാസം 17 നു എഴുതി
അയച്ചതിന്റെ പെർപ്പ, ധനുമാസം 19 നു ദെശമ്പർ 30 നു വന്നത —

കൊല്ലം 1797 ആമത ജനവരീമാസം 1 നു മുതൽ എഴുതി
വരുന്നതിന്റെയും എഴുതുന്നതിന്റെയും പെർപ്പുകൾ ആകുന്നത.

137 B
276 ആമത —
രാജശ്രീ പയിച്ചി കെരളവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. നീട്ടുര ഇരുന്ന സമയത്തിങ്കൽ തങ്ങളൊടു കൂട വില്
കിസ്സൻ സായ്പു അവർകളും നാമും ആയിട്ടുള്ള വർത്തമാനത്തിന്റെ
അവസ്ഥ തങ്ങളെ ജെഷ്ടനൊട പറകയും തങ്ങൾ അപെക്ഷിച്ചിരുന്ന

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/157&oldid=201514" എന്ന താളിൽനിന്ന് ശേഖരിച്ചത്