താൾ:34A11415.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 പഴശ്ശി രേഖകൾ

എങ്കിൽ പത്ത ദിവസത്തിൽ അകത്ത കടുത്തനാട്ടിൽ തങ്ങളെ കാമാൻ
നമ്മുടെ ഭാവം തന്നെ ആകുന്നത എന്ന തങ്ങൾക്ക നിശ്ചയിച്ചിരിക്കുന്നു.
അപ്പൊൾ നമ്മാൽ കഴിയുന്നെടത്തൊളം തങ്ങൾക്ക സഹായിക്കയും ചെയ്യും.
അതിനിടയിൽ ഗഡുവിന്റെ മുതലെടുപ്പ എങ്കിലും മൂനാനെ എങ്കിലും
ഉടനെതന്നെ കൊടുത്തയക്കും എന്ന നാം എത്ത്രയും പ്രത്യെഗമായിട്ട
ആഗ്രഹിച്ചിരിക്കുന്നു. ശെഷം നാം മുമ്പെ ഒത്തിരുന്ന പ്രകാരം കടുത്തനാട്ടിൽ
വരാത്തതുകൊണ്ട എന്ത സങ്ങത്തി എന്ന തങ്ങൾക്ക അറിഞ്ഞിരിക്കുന്നു.
എന്നാൽ ഇപ്പൊൾ അങ്ങൊട്ട വരുവാൻ വല്ലത നമുക്ക വിരൊധിക്കില്ല എന്ന
നാം വിശ്വസിച്ചിരിക്കുന്നു. ശെഷം തങ്ങളെകൊണ്ട എത്രയും നല്ല
വിശ്വാസവും പ്രീതിയും യെല്ലാപ്പൊളും അനുഭവിക്കുന്നത എന്ന തങ്ങൾ
നിശ്ചയിച്ചിരിക്കയും വെണം. ആയത അന്നന്നെക്കമായിട്ട ഉണ്ടാകും എന്ന
നമുക്ക അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത ധനുമാസം 23
നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത ജനവരിമാസം 3 നു കൊട്ടയത്തിൽ നിന്നും
എഴുതിയ കത്ത —

140 B
279 ആമത —
പടിഞ്ഞാറെ കൊവിലകത്തിൽ ഉണ്ണികണ്ടകാരിയമാവത കീഴുക്ക
ടയും മെലാൽ മൂന്ന കൊല്ലത്തെ നികിതിയും വർത്തകൻ എററാൽ
സമ്മതിക്കാം. മൂസെടെ കടവും എഴുത്ത കൊണ്ടവരികെവെണ്ടു എന്ന
ഞാൻ പറഞ്ഞതിന്റെ ശെഷം മൂസെടെ എഴുത്തും കൊണ്ടവന്നില്ല. കാര്യം
പറഞ്ഞ ഭാഷയാക്കി വന്നു എന്നും നാട്ടിൽ അനർത്ഥം കൂടാതെ ഇരിപ്പാൻ
പ്രയത്നം ചെയ്തത. ഇനിക്ക സമ്മതമായില്ല എന്നും പലരൊടും പറഞ്ഞു എന്ന
കെപ്പാനും ഉണ്ട. കാരിയം ഭാഷയാക്കി എങ്കിൽ മൂസെടെ എഴുത്ത
കൊണ്ടുവന്നാൽ ഇനിക്ക സമ്മതക്കെടില്ല. അത കൂടാതെ വല്ലതും പറെ
യുന്നതിന്ന സമ്മതിച്ചു കഴികയും ഇല്ലല്ലൊ. കടം മൂസെക്കല്ലൊ ആകുന്നു.
ധനുമാസം 20 നാൾ —

141 B
280 ആമത —
ഉണ്ണികണ്ട കാര്യമെന്നാൽ വയറളത്ത നിന്ന വന്ന തരകിലെ
അവസ്ഥ അറിഞ്ഞു. കീഴുക്കട ഉള്ള കടത്തിന്റെ അവസ്ഥക്ക
അതിന്റെ ബൊധം വന്നാൽ അതും കൂടി വഴി ആക്കാം. മെലാൽ ഉള്ള
നികിതീടെ അവസ്ഥയും കൊഴക്കകൂടാതെ ബൊധിക്കാം. അപ്രകാരം
തിരിച്ച ഉണർത്തിപ്പാൻ എഴുതി അയച്ചൊളണം. ധനുമാസം ഇരിവത്ത
ഒന്നിനാൾ — ഈ ഓല2-ം ധനുമാസം 23 നു ജനവരീമാസം 3നു കൊട്ടയത്തിൽ
വന്നത —

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/160&oldid=201521" എന്ന താളിൽനിന്ന് ശേഖരിച്ചത്