താൾ:34A11415.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 . പഴശ്ശി രേഖകൾ

സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട ദറൊഗമാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി, സായ്‌പവർകളെ കൽപ്പന ഉത്തരം കണ്ട
ഉടനെ തന്നെ ഇരിവെനാട്ടുന്നും കല്ലായിന്നും ദിക്കുകളിൽ നിന്ന 29
കൂലിക്കാരെ മെലാളയും കൂട്ടി മയ്യഴിയിൽ കുമിശനർ സായ്‌പുമാർ
ഇരിക്കുന്നടത്ത കൂട്ടി അയച്ചിട്ടും ഉണ്ട്. എന്നാൽ കൊല്ലം 972-മത മകരമാസം
20 നു എഴുതിയ അർജി 21 നു ജനവരി 31 നു വന്നത് -

204 B

339 ആമത -

രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്‌പു അവർകൾ വടകര പാറവത്യക്കാരന എഴുതി
അനുപ്പീന കാര്യം. എന്നാൽ നിനക്കെ കൽപന കൊടുത്തത നിരൂപിക്കയും
ചെയ്യുമെല്ലൊ. ഇപ്പൊൾ രാജാവർകളുടെ ആഗ്രഹംപൊലെ നമ്മുടെ
ശിപ്പായിന നിനക്ക കൽപ്പീച്ചയച്ചിരിക്കുന്നു. 5000 ഉറപ്പ്യ ഉടനെ ഇവിടെക്ക
അയപ്പാൻ ആകുന്നത. ഇക്കൽപ്പനക്ക ഒഴിവ പറവാൻ സമ്മതിക്കയും ഇല്ല.
എന്നാൽ നാളെ 22 നു രാത്രി നിന്റെ പറ്റിൽയിരിക്കുന്ന മുതലെടുപ്പിന്റെ
കണക്കെ നമുക്ക അറിയിക്കയും വെണം. ഇക്കൽപ്പനപ്രകാരം സൂക്ഷിച്ചവണ്ണം
എതാൻ അനുസരക്കെട വരുത്താതെ സൂക്ഷമായി നടക്കയും വെണം.
എന്നാൽ കൊല്ലം 972 ആമത മകരമാസം 21 നു ജനവരി മാസം 31
നു കുറിപ്പുറത്ത നിന്നും എഴുതിയ കത്ത -

205 B

340 ആമത -

രാജശ്രീ വടക്കെ അധികാരി തലച്ചെരി തൂക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്‌പു അവർകൾ ഇരിവെനാട്ട നമ്പ്യാന്മാർക്ക എഴുതി
അനുപ്പീന കാര്യം. എന്നാൽ ഈ സമ്മത്സരത്തിന്ന പിരിച്ചടക്കിയ ഉറുപ്പീക
ഒക്കയും വാങ്ങുവാൻതക്കവണ്ണവും വിശെഷിച്ചനിങ്ങൾ ഒത്തിരുന്ന പ്രകാരം
എട്ടു ദിവസത്തിൽ അകത്ത ഒന്നാം കിസ്തി കൊടുപ്പാൻ ആകുന്നത എന്ന
നിരൂവിപ്പിക്കാൻ തക്ക വണ്ണവും രാമരായരെ കൽപ്പിച്ചയച്ചിരിക്കുന്നു.
ഈയവസ്ഥ നിരുവിച്ചുട്ടുണ്ടെന്നും തലച്ചെരിക്ക അയപ്പാൻതക്കവണ്ണം ഉറപ്പ്യ
ഒക്കയും ഇപ്പൊൾ തെയ്യാറായിരിക്കുന്നു എന്നും നാം വിശ്വസിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 972 ആമത് മകരമാസം 22 നു ഇങ്ക്ലീശ്ശ കൊല്ലം 1797ആമത
പിപ്രവരി മാസം 1 നു കുറ്റിപ്പുറത്ത നിന്നും എഴുതിയത -

206 B

341 ആമത -

രാജശ്രീ ചെറക്കൽ രവിവർമ്മ രാജാവ് അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്‌പു

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/196&oldid=201582" എന്ന താളിൽനിന്ന് ശേഖരിച്ചത്