താൾ:34A11415.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 പഴശ്ശി രേഖകൾ

168 A & B രാജശ്രി പറപ്പനാട്ടിൽ രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെല്ലാം. തങ്ങൾ എഴുതി അയച്ച കത്ത എത്തി. അയതിൽ ഉള്ള അവസ്ഥ
ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങൾ കുഡുബ്ബത്തൊടും കൂട
തലച്ചെരിയിൽ വരുന്നു എന്നു നിശ്ചയിച്ചിരിക്കുന്നത കൊണ്ട വഴിപൊലെ
വിശാരിക്കയും ചെയ്തു. ഇപ്പൊൾ കുമ്പഞ്ഞിയുടെ പട്ടാളക്കാരമ്മാര
ഇരിപ്പാൻതക്കവണ്ണം കൂലകം ഒഴിച്ചികാണെണ്ടതിന്ന നമ്മുടെ ദിവാൻജിയെ
കതിരൂർക്ക കൽപ്പിച്ചയച്ചിരിക്കുന്നു. ശെഷം തങ്ങൾ കുഡുബ്ബത്തൊട കൂട
തലച്ചെരിയിൽ എത്തിയ ഉടനെ തക്ക ഭവനം ഇരിപ്പാനായിട്ട ഒഴിച്ചി
കൊടുപ്പാൻ കൽപ്പിക്കയും ചെയ്തു.എന്നാൽ കൊല്ലം 972 ആമത മകരമാസം
1 നുക്ക ഇങ്കിരിസ്സ കൊല്ലം 1797ആമത ജെനവരിമാസം 11നു തലച്ചെരിയിൽ
നിന്നു എഴുതിയ കത്ത—

169 A & B
മഹാരാജശ്രിവടക്കെ അധികാരിതലച്ചെരിതുക്കടിസുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത കുറുമ്പ്രനാട്ട
വിരവർമ്മ രാജ അവർകൾ സെല്ലാം. കുറുമ്പ്രനാട്ടെക്ക അയച്ചിട്ട എങ്കിലും 59
ആള വരുത്തണമെന്നും ശെഷം അവസ്ഥകളുമെല്ലൊ ഇന്ന വന്ന കത്തിൽ
ആകുന്നു. പ്രെയ്‌ന്നത്തിന ഒട്ടപ്രാപ്തി ആയിട്ടുള്ളവര വരാന്തക്കവണ്ണം
കുറുമ്പ്രനാട്ടെക്ക കത്ത കണ്ടപ്പൊൾ തന്നെ എഴുതി അയക്കയും ചെയ്തു.
പണ്ടാരത്തിൽ ബൊധിപ്പിക്കെണ്ടതിന്ന തന്നെ കടംവാങ്ങിയതിന സങ്കടമായി
വന്നതും കുമ്പഞ്ഞി ബെലം അല്ലാതെ നാം വെറെ ഒരു ബെലം കരുതിട്ടില്ല
എന്നും സായ്പു അവർകൾ മനസ്സിൽ ആയിരിക്കുന്നുവെല്ലൊ. ആള ചെലവ
പണ്ടാരത്തിന്ന വെച്ച തരുവാൻ കല്പന വരുത്തിട്ട എങ്കിലും മുതൽ വെച്ചു
തരുവാൻ സായ്പു അവർകളെ മനസ്സ ഉണ്ടാകുമെന്ന നാം വിശ്വസിച്ചി
രിക്കുന്നു. വിശെഷിച്ച കുമ്പഞ്ഞി ആൾക്ക നെരെ വിപരിതം ചെയ്ത അവ
സ്ഥക്ക കുമ്പഞ്ഞിരാജ്യം വിപരീതക്കാരുടെ സമീപത്തായിരിക്കുന്നു. ഇരുവ
നാടകടത്തനാടദെശങ്ങളിൽ നിന്ന തൊടീക്കളഞ്ഞ കണ്ണൊത്ത ദിക്കിലെക്ക
രസ്തുക്കൾ പൊകുന്നതും വിരൊധമായി ആ ദിക്കുകളിന്ന ആളുകള
പുറപ്പെടാനും കൽപ്പന ഉണ്ടാകണം. ചൊഴലികെളപ്പൻ നമ്പ്യാർക്കും നമ്മുടെ
സ്നെഹത്തിന എതാനും ആളുകളഅയക്കുമെങ്കിൽസായ്പു അവർകൾക്ക
സമ്മതമെന്ന ഒരു കത്തും ഉണ്ടായിവരണം. എനി വലിയ തൊക്കും
ചകുതൊക്കും പട്ടാളത്തിൽ ഉണ്ടായിരിക്കയും ചവിട്ടിപ്പറമ്പവഴിയും
പൊയിപുര വഴിയും കൽപ്പന ആകയും വെണം. 972 മത ധനുമാസം 29 നു
— മകരമാസം 1 നു ജനുവരീമാസം 11 നു വന്ന കത്ത —

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/178&oldid=201557" എന്ന താളിൽനിന്ന് ശേഖരിച്ചത്