താൾ:34A11415.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 111

ഉള്ള കുടിയാന്മാരെങ്കിലും കച്ചൊടക്കാരെങ്കിലും വല്ലചരക്കുകൾ കൊട്ടയത്ത
നാട്ടിൽ കൊണ്ടുപൊക എങ്കിലും ഒരുത്തൻ പൊക എങ്കിലും ചെയ്താൽ
ഉടനെ തന്നെ അവന്റെ വസ്തു വഹയൊടും കുഞ്ഞുകുട്ടിയൊടും ശിക്ഷ
വഴിപൊലെ ഉണ്ടാകുമെന്ന രാജ്യത്ത ഒക്കയും പരസ്യമായി നാം കൽപ്പന
കൊടുക്കയും ചെയ്തു. എനിയും എതെല്ലാം പ്രകാരം വെണമെന്ന സാഹെബ
അവർകൾ കൽപ്പന കൊടുത്താൽ അപ്രകാരം നാം അനുസരിക്കയും
ചെയ്യും. ഈ രാജ്യത്ത ഉള്ള കുടിയാൻ വല്ലവനെങ്കിലും ബഹുമാനപ്പെട്ട
കുമ്പഞ്ഞി കൽപ്പന മറുത്ത നടന്നാൽ ഉടനെ നാം അവന പിടിച്ച
കൊടുത്തയക്കയും ചെയ്യും. നമുക്ക എല്ലാക്കാര്യത്തിനും ബഹുമാനപ്പെട്ട
കുമ്പനി ആശ്രയം അല്ലാതെ വെറെ വിശ്വസിച്ചിട്ടും ഇല്ല. എന്നാൽ കൊല്ലം
972 ആമത ധനുമാസം 29 നു എഴുതിയത - ധനുമാസം 30 ജനവരിമാസം 10
നു വന്നത —

166 B
302 ആമത —
മഹാരാജശ്രീവാഡെൽസായ്പു അവർകളകെൾപ്പിപ്പാൻ കല്ലായിൽ
ജുസ്സ കണക്കിപ്പിള്ള എഴുതിയത. എന്നാൽ ഇപ്പൊൾ ഇവിട പിരിഞ്ഞിട്ടുള്ളെ
ഉറുപ്പീക ഇത്ര എന്ന എഴുതി അറിയിക്കുവാൻനെല്ലൊ സായ്പു അവർകൾ
എഴുതി അയച്ചത. അതുകൊണ്ട ഇപ്പൊൾ ഇവിട 250 ഉറുപ്പീക പിരിഞ്ഞിട്ടും
ഉണ്ട. ശെഷം നികിതി പിരിപ്പാൻ ആകുന്നു പ്രയത്നം ചെയ്യുന്നതുമുണ്ട.
എന്നാൽ 972 ആമത ധനുമാസം 29 നു എഴുതിയത. ധനു 30 നു ജനവരിമാസം
10 നു വന്നത —

167 A & B
രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ സകല
കാരിയങ്ങളും വിചാരിക്കിന്ന സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു
അവർകൾക്ക പറപ്പനാട്ടിൽ വിരവർമ്മ രാജാവ അവർകൾ സെല്ലാം. ഈ
കലശല കഴിവൊളം കുമ്പഞ്ഞി സർക്കാരർക്ക ഇരിപ്പാൻ കതിരൂര കൂലൊം
ഒഴിച്ചിതരണമെന്നും തലച്ചെരിഒരെടത്ത സ്ഥലം ഒഴിച്ചി തരിക്കാമെന്നുമെല്ലാ
എഴുതി വന്ന കത്തിലാകുന്നത. കുഡുബ്ബത്തൊടെ കൂടിപ്പാർക്കുന്ന സ്ഥലം
ഒഴിച്ചിതരെണമെന്ന വെച്ചാൽ സങ്കടമാകുന്നു. എന്നാലും കുമ്പഞ്ഞിയിന്ന
കല്പിക്കുംപ്രകാരം കെൾക്കാമെന്ന നിശ്ചയിച്ചിരിക്കുന്നു. ഇവിട ഉള്ള
സാമാനങ്ങൾ മറ്റ ഒരെടത്ത കടത്തിവെപ്പാനുള്ള എടയും ഒരു സ്ഥലവും
വെണം. എല്ലാ കാർയ്യത്തിനും സായ്പു അവർകളെ കൃപാകടാക്ഷം
ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത ധനുമാസം 29 നു
എഴുതിയത മകരം 1 നു ക്ക ഇങ്കിരിസ്സു കൊല്ലം 1797 ആമത ജെനവരി മാസം
11 നു വന്നത—

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/177&oldid=201555" എന്ന താളിൽനിന്ന് ശേഖരിച്ചത്