താൾ:34A11415.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 പഴശ്ശി രേഖകൾ

കടലാസ്സിന കൂടി കൽപന വരികയും വെണം. എന്നാൽ കൊല്ലം 972 ആമത
മകരമാസം 4 നു ഇങ്കിരിയസ്സുവരിഷം 1797 ആമത ജനവരിമാസം താരിക്ക 14
നു 15 നു മകരം 5 നു വന്നത —

186 B
322 ആമത —
മഹാരാജശ്രി ബാഡൽസ്സായ്പ അവർകൾക്ക ഇരിവയിനാട്ട
കെഴക്കടത്ത നമ്പ്യായര എഴുതിയ കാര്യം. പൊയിലൂര കൊതങ്ങലൊ
കുങ്കന്റെ പെണ്ണുങ്ങൾ ഒളവിലത്ത പൊയിട്ട പൊകുമ്പൊൾ അണിയാരത്തെ
വയ്യലന്നു പെണ്ണുങ്ങളെ കുട പൊരുന്ന വാലിയക്കാരനൊടു ആയുധം
പിടിച്ചുവെന്നു അധിക്ഷെപങ്ങൾളായിരിക്കുന്ന വാക്കുകൾ അവര
പറഞ്ഞുവെന്നു. കുങ്കെൻ എഴുതി അയച്ചിരിക്കുന്നു. ആ ഒല തന്നെ അങ്ങ
കൊടുത്തയച്ചിട്ടുംമുണ്ട അത വാഴിച്ചകണ്ടാൽ അറിയാമെല്ലൊ.
പെരുവഴിക്കുന്നു ഇപ്രകാരം കാണിക്കാമെന്നു വെച്ചാൽ സങ്കടതന്നെല്ലൊ
ആകുന്നു. ശെഷം മുളക നിതി 2 തരായ്ക്കകകൊണ്ട വിരൊധിച്ചത. ഇങ്ങ
ചൊദ്യം ചെയ്യതെ കണ്ട പണ്ടാര വിരൊധം നിക്കി ചെലെ കുടിയാൻന്മാര
മൊളക പറിക്കയും ചെയ്യുന്നു. പണ്ടാരപെർക്ക വിരൊധിച്ചാൽ ഒരു ഭയം
കൂടാതെ കണ്ട പണ്ടാര വിരൊധം നിക്കി കളയാമെന്നു വെച്ചാൽ ഉറുപ്പ്യ
എടുത്ത പൊരുന്നത വളര മുട്ട തന്നെയെല്ലൊ ആകുന്നു. അതകൊണ്ട
അക്കാര്യത്തിന എതപ്രകാരം വെണ്ടുവെന്നു തിരിച്ച എഴുതി വരികയും
വെണം. ചിപ്പായിന ഒരുത്തന എന്റെ കുട അയച്ചിട്ടുള്ളു. അവൻ കുടികളിൽ
എറിയൊന്നു മുട്ടിക്കയുമില്ല. അതകൊണ്ട രണ്ട ശിപ്പായിന അങ്ങുന്ന തന്നെ
പറഞ്ഞയക്കയും വെണം. എന്നാൽ 972 മത മകരമാസം 4 നു — 6 നു ജനവരി
16 നു വന്നത —

187 B
323 ആമത
തലച്ചെരിയിലും വടകരയിലും കണ്ണൂരിലും മയ്യിലും കപ്പായിലും
ഇരിക്കുന്ന വർത്തകന്മാര എല്ലാവർക്കും പരസ്യമാക്കുന്നത — വർത്തക
ന്മാരുടെ വസ്തുവഹ എല്ലാടത്തും കച്ചൊടം ചെയ്യുന്ന നാട്ടുകളിൽ ഒക്കയും
നിശ്ചയിച്ചുട്ടുള്ള മരിയാതിപ്രകാരം ചുങ്കസ്ഥാനത്തിൽ കൊണ്ടുവന്ന
വിശാരിപ്പീക്കാതെ കണ്ടും അവിടുത്തെ സമ്മതം വരുത്താതെ കണ്ടും
അവരവരുടെ പാണ്ടിയാലയിൽ കൊണ്ടുപൊയി വെക്കുന്നത കൊണ്ട
ചുങ്കസ്ഥാനത്തിൽ വളര ചെർച്ചക്കെട വരുത്തുകയും ചെയ്യുന്നു.
ആയതുകൊണ്ട വടക്കെപ്പകുതിയിൽ ഉള്ളദിക്കുകളിൽ ഒക്കയും ചരക്കുകൾ
എററുന്നവർക്കും എറക്കുന്നവർക്കും ഒക്കയും അറിവാനായിട്ടും സൂക്ഷമായി
നടപ്പാനായിട്ടും ഈ എഴുതിയതാകുന്നു. ശെഷം ചുങ്കസ്ഥാനത്ത അല്ലാതെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/186&oldid=201568" എന്ന താളിൽനിന്ന് ശേഖരിച്ചത്