താൾ:34A11415.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 121

കണ്ട വല്ലചരക്കുകൾ എററുവാൻ എങ്കിലും എറക്കുവാൻ എങ്കിലും സമ്മതം
ഉണ്ടാകയും ഇല്ല. വിശെഷിച്ച ഈ പരസ്യമായ കൽപനപ്രകാരം അല്ലാതെ
കണ്ട വല്ല ആളുകളും നടന്നാൽ അവരവരുടെ വസ്തുവഹകൾ
പിടിക്കാറായിരിക്കും. അതുകൊണ്ട ചുങ്കത്തിൽ നിശ്ചയിച്ച ആക്കിയ
കൽപനപ്രകാരം അവരവരെ കൊണ്ടുനടക്കയും ചെയ്യും. എന്നാൽ കൊല്ലം
972 ആമത മകരമാസം 6 നു ഇങ്ക്ലീശ്ശകൊല്ലം 1797-ആമത് ജനവരീമാസം 16നു
തലച്ചെരി നിന്നും എഴുതിയത —

188 B
324 ആമത —
രാജശ്രീ ചെറക്കൽ രവിവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. നാളരാവിലെ തങ്ങൾ ഇങ്ങൊട്ടവരും എന്നുള്ള പ്രസാദം
നമുക്കഉണ്ടാകും എന്നുള്ള കാര്യക്കാറൻ രാമനാറായണൻ പറകയും ചെയ്തു.
ആയത നമുക്ക വളരസന്തൊഷം കൊടുക്കയും ചെയ്യും. നൊം തമ്മിൽ എതി
രെൽക്കുന്ന സമയത്ത ഇവിടെ എഴുതി അയച്ച കത്തിന്റെ വർത്തമാനത്തിന
വിശാരിക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത മകരമാസം 6 നു
ഇങ്ക്ലീശ്ശകൊല്ലം 1797 ജനവരീമാസം 16 നു തലച്ചെരി നിന്നും എഴുതിയത —

189 B
325 ആമത —
രാജശ്രീ ചെറക്കൽ രവിവർമ്മരാജാവ് അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ പ്രവൃത്തികൊണ്ട
യുദ്ധചരക്കുകൾ കൊണ്ടുപൊവാൻ തക്കവണ്ണം കൊട്ടയത്ത നാട്ടിൽ
കൂലിക്കാരന്മാര വളര വെണ്ടയിരിക്കുന്നതുകൊണ്ട ഒട്ടും താമസിയാതെ
കണ്ട 29 കൂലിക്കാര എങ്കിലും തങ്ങൾ ഇങ്ങൊട്ട അയപ്പാൻ കഴിയുന്ന
ടത്തൊളം കൽപീച്ച അയച്ചാൽ നമുക്കു വളര ഉപകാരം ചെയ്യു എന്ന നാം
നിരീപിക്കയും ചെയ്യും. ശെഷം അവർക്ക അതിയായിട്ടൊരു താമസം ഉണ്ടാ
യിവരികയും ഇല്ല. എന്നാൽ കൊല്ലം 972 ആമത മകരമാസം 8 നു ഇങ്ക്ലീശ്ശ
കൊല്ലം 1797-ആമത ജനവരീമാസം 18 നു വടകര നിന്നും എഴുതിയത. ഇപ്ര
കാരത്തിൽ തന്നെ കടുത്തനാട്ട രാജാവ അവർകൾക്കും കൂടി എഴുതിയത —

190 B
326 ആമത — കൊട്ടെയകത്ത തമ്പുരാന്റെ കാര്യക്കാരൻ എഴുത്ത. വലുതായിട്ടുള്ള
ഇങ്കിരിയസ്സ് കുമ്പഞ്ഞിക്കൽപ്പനക്ക ചൊരത്തിൻ മീത്തൽ വന്ന മൂപ്പൻന്മാര
കണ്ട. എന്നാൽ ഇങ്കിരിയസ്സ കുമ്പഞ്ഞീലെക്ക വലുതായിട്ടുള്ള

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/187&oldid=201569" എന്ന താളിൽനിന്ന് ശേഖരിച്ചത്