താൾ:34A11415.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 പഴശ്ശി രേഖകൾ

തലച്ചെരികൊട്ടക്ക ടീപ്പുവിന്റെ ആള വന്ന വെടിവെച്ചത. തലച്ചെരിക്കൊട്ട
പിടിപ്പാൻ ആയ സമയത്ത കൊട്ടെത്തുതമ്പുരാൻ ബലമായി നിന്ന ആള
കൊട്ടെത്തന്നെ കടത്തി കുമ്പഞ്ഞിക്ക ഉപകാരം ചെയ്ത കൊട്ടരക്ഷിച്ചുവെല്ലൊ.
ഇപ്പൾ ആ ചെയ്ത ഉപകാരം കുമ്പഞ്ഞിയിന്ന അറിയാതെ കുറുമ്പ്രനാട്ടെ
തമ്പുരാന്റെ കയിക്കുലിക്ക പഴശ്ശിക്കൊയിലകത്ത പട്ടാളം കടത്തി എറിയ
മുതലും അനേകം വസ്തുക്കളും കുത്തിവാരി എടുത്തുവെല്ലൊ. എന്നാലും
വലുതായിട്ടുള്ള കുമ്പഞ്ഞി എല്ലൊ ഇപ്രകാരം ചെയ്തത എന്നും ഈ
വർത്തമാനം കുമ്പഞ്ഞിക്ക എഴുതി അയക്കെണം എന്ന കുമ്പഞ്ഞിയൊട
മത്സരിക്കാവു എന്നവെച്ച കുമ്പഞ്ഞിക്ക എഴുതി അയച്ച അവിടുന്ന
വിസ്ഥരിച്ചില്ല. ഇപ്പൾ നാട തമ്പുരാൻ ഒഴിച്ച കാട്ടിൽ നിക്കുന്ന അവിടയും
പൊറതി അല്ല എന്ന വന്നാറെ വെടിവെച്ചു. എനിയും നാള അസ്ഥമിക്കും
മുമ്പെ ഞാങ്ങള നിങ്ങള ഇവിടുന്ന നീക്കും. കൽപ്പനക്ക വന്ന ആളല്ലൊ
നിങ്ങളെ, നിങ്ങളെ ആയുസ്സോടെ കൂട പൊണം എന്ന ഉണ്ടെങ്കിൽ കിഴിഞ്ഞ
പൊയിക്കൊള്ളണം. പൊകാമെന്ന ഉണ്ടെങ്കിൽ വിശ്വാസം വരുവാൻ ആണ
സത്യവും ചെയ്ത തരാം. ഈ വർത്തമാനം തിരിച്ച അറികയും വെണം.
വർത്തമാനം രാമനൊട പറഞ്ഞയച്ചിട്ടും ഉണ്ട. എന്നാൽ മകരമാസം 6 നു
എഴുത്ത —

191 B
2 - കൊട്ടെത്ത തമ്പുരാന്റെ കാര്യക്കാറൻ എഴുത്ത. വലുതായിട്ടുള്ള
ഇങ്കിരിയസ്സ കുമ്പഞ്ഞി കൽപ്പനക്ക വന്ന മൂപ്പൻമാര കണ്ട കാര്യം. എന്നാൽ
ഇന്നലെ എഴുതി ഒരു ശിപ്പായിന അയച്ചുവെല്ലൊ. നിങ്ങൾക്ക ആയുസ്സോടെ
പൊണം എന്ന ഉണ്ടെങ്കിൽ കീഞ്ഞ പൊയിക്കൊളെള്ളണം. അത അല്ല എങ്കിൽ
നിങ്ങള ഒന്നിന്ന ഈവിടുന്ന ചൊരം കിഴിവാൻ സമ്മതിക്കയും ഇല്ല. ആയ
തകൊണ്ട നിങ്ങൾക്ക കീഞ്ഞ പൊകാമെന്ന ഉണ്ടെങ്കിൽ ഞാങ്ങള വെടിവെ
ക്കാതെ അയച്ചുടുകയും ചെയ്യാം. ആയവസ്ഥക്ക നിങ്ങൾക്ക പൊതിച്ചു
എങ്കിൽ ഒന്ന എഴുതി ഈ ശിപ്പായിന അയക്കയും വെണം. ഞാങ്ങളെ തമ്പു
രാനൊട പയിച്ചി കൂലൊത്ത കയറി എറിയ ദൃീവ്യം എടുത്ത എറക്കൊറ
ചെയ്കകൊണ്ടാകുന്നു. കുമ്പഞ്ഞിയൊട മത്സരിച്ചത. എനി ഞങ്ങള ഒന്ന
ഉള്ളന്ന വെടിവെക്കാതെ പൊകയും ഇല്ല. കീഞ്ഞ പൊകാഞ്ഞാൽ നിന്നെ
ഇവിടുന്ന വിട്ടുടുകയും ഇല്ല. മകരമാസം 7 നു ഈ ഒല രണ്ടും മകരം 12 നു
ജനവരി 22 നു വൈയനാട്ടിൽ പാർത്തിരുന്ന എജമാനന്മാര കുറ്റിപ്പുറത്ത
വന്നപ്പൊൾ കൊണ്ടുവന്നതാകുന്നു. കുറ്റിപ്പുറത്തിൽ നിന്നും —

192 B
327-ആമത
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്ഥപ്പർ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/188&oldid=201571" എന്ന താളിൽനിന്ന് ശേഖരിച്ചത്