താൾ:34A11415.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 പഴശ്ശി രേഖകൾ

104 B

243 ആമത —

രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ ഇരീവനാട്ട നമ്പ്യാന്മാരർക്ക എഴുതി
അനുപ്പീന കാര്യം. കൊല്ലം 971 മതിലെ കിസ്തി ഉറുപ്പിക തികച്ച ബൊധിപ്പി
ച്ചതുകൊണ്ട പാഡൽ സായ്പു അവർകളെ ഇപ്പൊൾ മൊന്തൊൽക്ക
അയക്കയും ചെയ്തു. ആ സായ്പു ചെയ്വാനുള്ള കാര്യങ്ങൾ ഒക്കയും
വഴിപൊലെഗ്രഹിപ്പിക്കയും ചെയ്യും. ഒന്നാംകിസ്തിലെപണങ്ങൾപിരിക്കെണ്ട
തിന്ന സഹായംഒക്കയുംകൊടുക്കയുംചെയ്യും. തന്റെകിസ്തിലെപണങ്ങൾ
ചെർച്ചവണ്ണം കൊടുത്തിരുന്നിട്ടെങ്കിൽ മുമ്പെനികിതി ഉറുപ്പ്യപിരിച്ചപ്രകാരം
പിരിച്ച നടക്കണ്ടതിന്ന കൊഴക്ക ഒട്ടും ഉണ്ടായി വന്നിരുന്നിട്ടില്ലല്ലൊ.
എന്നാലും 972 മതിലെ ഗഡു ഉറുപ്പ്യ പിരിച്ചു തുടങ്ങുന്നതിന്റെ മുമ്പെ 971
മത ഗഡു ഉറുപ്പ്യ സർക്കാർക്ക ബൊധിപ്പിപ്പാൻ നിശ്ചയമായിട്ട
വെണ്ടിയിരുന്നു. ഇപ്പൊൾ മെൽപറഞ്ഞ പ്രകാരം തന്നെ ചെയ്തതുകൊണ്ടും
ധനുമാസത്തിൽ അകത്ത ഒന്നാംകിസ്തിബൊധിപ്പിപ്പാൻ നിങ്ങൾ ആകുന്നെ
ടത്തൊളം പ്രയത്നം ചെയ്യുമെന്ന നാം അപെക്ഷിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം972മതധനുമാസം3നുഇക്ലീശ്ശകൊല്ലം1796-ആമത ദെശമ്പർമാസം
14 നു കൊട്ടെയത്ത നിന്നും എഴുതിയത —

105 B 244 ആമത് —

ഇരിവെനാട്ട കുടിയാന്മാര എല്ലാവർക്കും പരസ്യമാക്കുന്നത - 971
മതിലെ നിപ്പ പണങ്ങൾ ഒക്കയും നമ്പ്യാന്മാര ബഹുമാനപ്പെട്ട കുമ്പഞ്ഞി
സർക്കാർക്കകൊടുത്ത ബൊധിപ്പിച്ചതുകൊണ്ട നികിതിപണംമുമ്പെ പിരിച്ച
അടക്കിയപ്രകാരം തന്നെ ഇപ്പൊളും പിരിച്ചവരുവാൻ ആകുന്നത. എന്നാൽ
കുടിയാന്മാര എല്ലാവരും അവരവരുടെ നികിതി ഒട്ടും താമസിയാതെ കണ്ട
നമ്പ്യാന്മാർക്ക ബൊധിപ്പിപ്പാൻ ഇതിനാൽ കൽപിച്ചിരിക്കുന്നു. അപ്രകാരം
ചെയ്യാഞ്ഞാൽ ഇപ്പൊൾ മൊന്തൊൽ ഇരിക്കുന്ന പാഡൻസായ്പു
അവർകൾക്ക നമ്പ്യാന്മാരവർത്തമാനം പറകയും ചെയ്യും. അപ്പൊൾനികിതി
ഉറുപ്പ്യ ഒപ്പിച്ചു വരുവാനുള്ളത ബൊധിപ്പിപ്പാൻ തക്കവണ്ണം ആ സായ്പു
ഉടനെ തന്നെ രൂപമാക്കുകയും ചെയ്യും. 972 മത ധനുമാസം 3 നു 1796 മത
ദെശമ്പർമാസം 14 നു കൊട്ടയത്തിന്ന എഴുതിയത് —

106 A & B

ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത
കെരളവർമ രാജ അവർകൾ സെല്ലാം. കൊടുത്തയച്ച കത്തും പെർപ്പും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/134&oldid=201470" എന്ന താളിൽനിന്ന് ശേഖരിച്ചത്