താൾ:34A11415.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 19

ബഹുമാനവും ആയി വരികയും ചെയ്യും. വിശെഷിച്ച ബഹുമാനപ്പെട്ട
സർക്കാരിലെ രക്ഷയിമ്മൽ തങ്ങൾക്ക നിശ്ചയമായിരിക്കണം. അപ്പൊൾ
തങ്ങളുടെ കാരിയങ്ങൾ ഒക്കയും നല്ലവണ്ണം ആയി വരികയും ചെയ്യും.
എന്നാൽ കൊല്ലം 972 ആമത തുലാമാസം 4 നുക്ക ഇങ്കിരിസ്സ കൊല്ലം 1796 നു
ആമത അകടെമ്പ്രമാസം 17-നു ചെറക്കൽ നിന്ന എഴുതിയത —

26 B

176 ആമത —

രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ ചൊഴലി കെളപ്പനമ്പ്യാർക്ക എഴുതി
അനുപ്പിനകാര്യം — ചെറക്കൽ രാജാവ അവർകളെ കണ്ടു. എന്ന തനിക്ക
ബൊധിപ്പിപ്പാനായിട്ട നമുക്ക വളര പ്രസാദമായിരിക്കുന്നു. ഇപ്പൊൾ തന്നെ
രാജാവ അവർകൾ തനിക്ക എഴുതി അയക്കും എന്ന പ്രകാരത്താൽ രാജാവ
അവർകളാൽ കഴിഞ്ഞ അവസ്ഥ ഒക്കയും വിട്ടയിരിക്കുന്നു എന്ന തനിക്ക
അറിയിക്കയും ചെയ്യും. രാജാവുടെ ശിപ്പായിമാരെ ഒക്കയും ചൊഴലിനാട്ടിലെ
നിന്ന ഒഴിഞ്ഞ പൊവാൻ തക്കവണ്ണം കൽപിക്ക ആകുന്നു. അതുകൊണ്ട
കാര്യങ്ങൾ ഒക്കയും തനിക്ക ഗുണം വരുത്തുവാൻ ആകുന്നത എന്ന തനിക്ക
നിശ്ചയമായിരിക്കയും ചെയ്യുമെല്ലൊ. ആയതുകൊണ്ട നാം ഇപ്പൊൾ
ഇരിക്കുന്നെടത്തെക്ക വരുമെന്ന നമുക്ക ആഗ്രെഹിച്ചിരിക്ക ആകുന്നത. ആ
എടുത്ത തന്റെ കാര്യങ്ങൾ ഒക്കയും തന്റെ ബൊധത്തൊടു കൂടി തീർച്ച
ഉണ്ടായിവരുമെന്ന നമുക്ക നിശ്ചയിച്ചിരിക്കുന്നു. വിശെഷിച്ച നാം
ഇരിക്കുന്നെടത്തക്ക എത്താൻ തനിക്ക ഭയം ഉണ്ടായി വരികയും വെണ്ട.
തന്റെ മൂനാനെക്കൊണ്ട ഈ കത്ത ആയിരിക്കാകുന്നത്. ആയതിന
കുമ്പഞ്ഞി മുദ്രയിട്ടിരിക്കുന്നു. ശെഷം തനിക്ക ആഗ്രഹിച്ചിരിക്കുന്നെങ്കിൽ
നമ്മുടെ ശിപ്പായി തന്നൊടുകൂട വരികയും ചെയ്യും. ആയതുകൊണ്ട കാലം
ഒട്ടും താമസിക്കയും അരുത — എന്നാൽ 972 മത തുലാം 4 നു അകടമ്പർ 17
നു ചെറക്കൽ നിന്നു എഴുതിയത —

27 B

177 മത — രാജശ്രീ കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ
അവർകൾക്ക വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പി അവർകൾ സല്ലാം. തങ്ങളെ കാര്യക്കാര സുബ്ബൻപട്ടർ സാക്ഷി
പറവാനായിട്ട പുതിയങ്ങാടിക്ക പൊവാൻ തക്കവണ്ണം വെണ്ടിയിരിക്കുന്നു
എന്ന സുപ്പ്രവൈജര സ്ഥാനം നടക്കുന്ന കുമിശനർ സായ്പുമാർ നമുക്ക
പറക്കൊണ്ട താമസിയാതെ കണ്ട കുമിശനർ സായ്പുമാരവർകൾ
ഇരിക്കുന്നെടത്തക്ക എത്താൻ തക്കവണ്ണം തങ്ങളെ ദയവൊടു കൂട

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/85&oldid=201374" എന്ന താളിൽനിന്ന് ശേഖരിച്ചത്