താൾ:34A11415.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 131

അവർകൾ സല്ലാം. മകരമാസം 12 നുയും 19 നു യും ഇവിടെക്ക എഴുതി
അയച്ച കത്ത രണ്ടും വാങ്ങി. ആയതിൽ ഉള്ള അവസ്‌ഥ ഒക്കയും മനസ്സിൽ
ആകയും ചെയ്യു. തങ്ങളെ ദീനത്തിന്റെ വർത്തമാനം കെട്ട നമുക്ക വളര
സങ്കടമായിരിക്കുന്നു. എന്നാൽ ഇക്കത്തെ തങ്ങൾക്ക എത്തിയതിന്റെ മുമ്പെ
ദീനം ഒക്കയും മാറ്റി ആകും എന്ന നാം വഴിപൊലെ വിശ്വസിച്ചിരിക്കുന്നു.
ആയത തങ്ങൾ നിന്ന കെൾക്കുവാൻ നമുക്ക സന്തൊഷം ആകയും ചെയ്യും.
വിശെഷിച്ച ടീപ്പു സുൽത്താന്റെ നാട്ടിൽയിരിക്കുന്ന നീലിശ്വരത്ത മൂന്നാം
കൂല രാജാവ എതാൻ മര്യാദ വാങ്ങുവാൻ തക്കവണ്ണം തങ്ങളെ വളപട്ടത്ത
കൊട്ടക്ക വരുന്ന വർത്തമാനം ഒന്നാം കത്തിൽ എഴുതിയിരിക്കുന്ന പ്രകാരം
ടീപ്പുവിനെക്കൊണ്ടു,എതാൻ ദുർബുദ്ധിയായിട്ടുള്ള ഫലങ്ങൾ ഒടുക്കമായിട്ട
വരുത്തും എന്ന നമ്മുടെ മനസ്സിൽ ഭാവിച്ചിരുന്നതുകൊണ്ട കുമിശനർ
സായ്‌പു അവർകൾക്ക എഴുതി അയക്കയും ചെയ്യു. എന്നാൽ തങ്ങളെ
കത്ത കുമിശ്ശനർ സായ്‌പു അവർകൾക്ക കൊടുത്തയച്ചതിന്റെ ശെഷം
നീലിശ്വരത്ത രാജാ വാങ്ങുവാൻ ഉള്ള മര്യാദ എന്ത ആകുന്നുത എന്ന
എഴുത്തിൽ നമുക്ക അറിയിപ്പാൻ തക്കവണ്ണം എന്നുള്ള പ്രകാരം തങ്ങൾ
നിന്ന ആഗ്രഹിപ്പാൻ കുമിശനർ സായ്‌പു അവർകൾ നമുക്ക കൽപ്പിക്കയും
ചെയ്തു. ശെഷം ടീപ്പു സുൽത്താൻക്ക എതാൻ പ്രസാദക്കെട വരുത്തും എന്ന
കാണുവാറായിരിക്കും എങ്കിൽ ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ രാജ്യത്തിൽ
യിരിക്കാതെ യിരിക്കുന്ന കുഡുമ്പത്തിന്റെ ആളുകളെ മര്യാദിയൊടു
നടക്കുന്നതിന്റെ മുമ്പെ ബഹുമാനപ്പെട്ട സർക്കാരുടെ ഉത്തരം
വരുവൊളത്തക്ക താമസിക്കെണ്ടതിന്ന തങ്ങളെ ആഗ്രഹിപ്പാൻ തക്കവണ്ണം
നമുക്ക കൽപ്പിച്ചിരിക്കുന്നു. ഈയവസ്ഥ തങ്ങളെക്കൊണ്ട ടിപ്പുവിന്റെ
അന്ന്യായംവരാതെ കണ്ടയിരിപ്പാൻ താൽപ്പര്യം ആകുന്നത. ആയതകൂടാതെ
കണ്ട തങ്ങൾക്ക ഉപകാരം സങ്ങതി ഉള്ളടത്തൊളം പ്രസാദം വരുത്തെണ്ട
തിന്ന് മെൽപറഞ്ഞ താൽപ്പര്യം അല്ലാതെ ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ
ആഗ്രഹത്തിൽ എതാൻ താഴിച്ചയും ഇല്ലല്ലൊ. വിശെഷിച്ച തങ്ങളെക്കൊണ്ട
നാം അനുഭവിക്കുന്ന പ്രീതിയും വിശ്വാസവും തങ്ങളുടെ മനസ്സിൽ
നിശ്ചയിക്കെണ്ടതിന്ന നമുക്ക എപ്പൊളും സത്തൊഷമായിവരികയും ചെയ്യും.
എന്നാൽ കൊല്ലം 972 ആമത മകരമാസം 22 നു ഇങ്ക്ലീശകൊല്ലം 1797 ആമത
പിപ്പ്രവരി മാസം 1 നു കുറ്റിപ്പുറത്ത നിന്നും എഴുതിയത -

207 B

342 ആമത -

മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്‌പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അണിയാരത്തെ
നാരങ്ങൊളി നമ്പ്യാരെ പണിയിൽയിരുത്തി എടുക്കുന്ന ചുണ്ടങ്ങാ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/197&oldid=201584" എന്ന താളിൽനിന്ന് ശേഖരിച്ചത്