താൾ:34A11415.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 27

കത്ത എഴുതി വന്ന അവസ്ഥയും ജൈനരാളസായ്പു പിലിസായ്പുന കത്ത
എഴുതിട്ടും ഉണ്ടെന്നുള്ള പ്രകാരവും ജനരാളസായ്പു നമുക്ക പ്രെത്യെകം ഒരു
കത്ത എഴുതിട്ടും ഉണ്ട. ആ കത്തകെൾ ഒക്കയും പിലി സായ്പുന എത്തിട്ടും
ഉണ്ട എന്നും പിലിസായ്പു പഴവീട്ടിൽ ചന്തുന്റെ പക്കൽ കൊടുത്തു എന്നും
ബഹുവാക്കായി ഇവിടെ കെൾക്കയും ചെയ്തു. ഇങ്കിരിസ്സ കുമ്പഞ്ഞിക്ക
രാജ്യമായതിന്റെ ശെഷം നാം കുമ്പഞ്ഞിക്ക ഒരു ദൊഷം ചെയ്തിട്ടും ഇല്ല.
ആയത ഉണ്ടായിട്ടുള്ള ഗുണദൊഷങ്ങൾ സായ്പു വിചാരിച്ച
വിസ്മരിക്കുമ്പൊൾ വഴിപൊലെ ബൊധിക്കയും ചെയ്യുമല്ലൊ. ഈ രാജ്യത്ത
തന്നെ ഇരുന്ന നാം തന്നെ രാജ്യത്തിന്ന എടുക്കെണ്ടത എടുത്ത
കുമ്പഞ്ഞിയിൽ ബൊധിപ്പിച്ച പ്രജകളെ രക്ഷിക്കെണ്ടതിന്നും മുമ്പെ ഉള്ള
വിശ്വാസത്തിന്ന എറക്കൊറവ വരാതെ ഇരിക്കെണ്ടതിന്നും സായ്പുന്റെ
മനസ്സ നമുക്കു വളര ഉണ്ടായി വരികയും1 വെണം. 4—നു അവിടുന്ന എഴുതി
വന്ന കത്തിന്റെ മറുവടി 6—ന അണ്ടൊട്ട കൊടുത്തയച്ചിട്ടും ഉണ്ട ഇതിന്റെ
മറുപടി വെഗം വരികയും വെണം. എന്നാൽ കൊല്ലം 972 ആമത തുലാമാസം
10-നു അകടെമ്പ്രമാസം 23 നു എഴുതി വന്നത2 —

38 B

188 ആമത —

നാമും ചൊഴലിനമ്പ്യാരും എറിയക്കാലമായിട്ട എതാൻ ചെർച്ചയി
ല്ലാതെ കണ്ടുള്ള അവസ്ഥ അനുഭവിച്ചതുകൊണ്ട ഇതിന്റെ മുന്നെ ഉള്ള
തർക്കം ഒക്കയും നമ്മാൽ നിന്ന മാറ്റി മറന്നവെക്കയും ചെയ്യു എന്ന ഈ
എഴുതിയത സാക്ഷികൊണ്ട ആകുന്നത. വിശെഷിച്ച ചൊഴലിനാട്ടിലെ നിന്ന
970 താമതിലെയും 71 മതിലെയും അവിടെനിന്ന നെരായിട്ടുള്ള ജമാപന്തി
പ്രകാരത്തിൽ 10,300 ഉറുപ്പിക വാങ്ങുവാൻ തക്കവണ്ണം ഇതിനാൽ നമ്മുടെ
മനസ്സും സമ്മതത്തൊടുകൂട സമ്മതിച്ചിരിക്കുന്നു എന്നും ഇനിമെൽപ്പട്ട
അടുത്തവരുന്ന സംവത്സരം മൂന്നിനും നമ്മുടെ കരാർന്നാമ പ്രകാരം പൊലെ
നമ്പ്യാരാൽ അടക്കുന്ന പലതറയുടെ ജമാപന്തിയും വർദ്ധിച്ചു വരികയും
ചെയ്യും എന്നും ഈ എഴുതിയത സാക്ഷിപറയുന്നത. അതുകൊണ്ട 971
മതിൽക്ക ഒരു ലക്ഷത്ത 10000 ഉറുപ്യ നാം കൊടുപ്പാൻ സമ്മതിച്ചതിൽ 10300
ഉറുപ്യ കൊടുപ്പാൻ ചെർച്ച ആകുന്നത. എന്നാൽ കൊല്ലം 972 മത തുലാമാസം
11 നു ഇങ്കിശ്ശകൊല്ലം 1796 മത അകടൊമ്പർമാസം 21 നു എഴുതിയത —1. ഉണ്ടായിരിക്കയും എന്നു പാ.ഭേ.

2. കൊല്ലം 972 മത തുലാമാസം 9—നു എഴുതിയത 6—നു അങ്ങൊട്ട എഴുതിയകത്തിൽ
ഇവിടത്തെ വർത്തമാനങ്ങൾ ഒക്കെയും എഴുതിട്ടും ഉണ്ടല്ലൊ. ആയത വഴിപൊലെ
മനസ്സിലാക്കി മറുപടിവെഗം വരികയും വെണം. തുലാം 10—നു അകടമ്പർ 23—നു
വന്നത എന്നുകൂടി ബിയിൽ കാണുന്നു.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/93&oldid=201390" എന്ന താളിൽനിന്ന് ശേഖരിച്ചത്