താൾ:34A11415.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 പഴശ്ശി രേഖകൾ

39 A & B

ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിലെ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പ അവർകൾക്ക
കൊട്ടെയത്ത കെരള വർമ്മരാജാവ സെല്ലാം. തുലാമാസം 8 നു
എഴുതികൊടുത്തയച്ച കത്ത മൂന്നും ബഹുമാനപ്പെട്ട വങ്കാളത്തമെൽ
സമസ്ഥാനത്തിങ്കൽ നിന്ന ബമ്പായി സംസ്ഥാനത്തിങ്കലെക്ക
എഴുതിവന്നതിന്റെ പെർപ്പും ബമ്പായിന്ന തലച്ചെരിക്ക എഴുതിവന്ന
കത്തിന്റെ പെർപ്പും തുലാമാസം 10—ന ഇവിടെ എത്തി വാഴിച്ച വർത്തമാനം
വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. വങ്കാളത്തന്നും ബമ്മായിന്നും
എഴുതിവന്ന കത്തിലെ വിവരം വിശെഷിച്ച മാപ്പളമാരെ പ്രാണഹാനി
വരുത്തിയതിന്റെ മാപ്പും പഴശ്ശിന്ന എടുത്ത ദിവ്യവും രാജ്യവും തിരിച്ച
തരുവാനും ശെഷം മെൽപ്പട്ടനടക്കെണ്ടും ക്രമങ്ങൾക്കും എല്ലൊ കത്തുകളിൽ
എഴുതിയതാകുന്നു. മാപ്പളമാരെ പ്രാണഹാനി വരുത്തി എന്ന എഴുതിവന്ന
കണ്ട അവസ്ഥക്ക പ്രാണഹാനി വരുത്തുവാൻ സങ്ങതി എന്തെന്നും
വരുത്തിയത ആരെന്നും വിസ്താരമായിട്ട സായ്പു വിചാരിക്കുംമ്പൊൾ
പരമാർത്ഥം ബഹുമാനപ്പെട്ടുള്ള ഇങ്കിരിസ്സ കുമ്പഞ്ഞിലുള്ള
സംസ്ഥാനങ്ങളിൽ ഒക്കെയും ബൊധിപ്പാനുള്ള സങ്ങതി വഴിപൊലെ
വരികയും ചെയ്യും. കൽപ്പന വന്നിട്ട ഇത്ര ദിവസമായിട്ടും ദിവ്യവും രാജ്യവും
നമുക്ക സമ്മതിച്ച തരുവാനുള്ളതിന്ന സായ്പുന്ന മനസ്സ ഉണ്ടായതും
ഇല്ലെല്ലൊ. എനിഎങ്കിലും സായ്പുന്റെ മനസ്സഉണ്ടായിട്ട സംസ്ഥാനങ്ങളിൽ
നിന്ന കല്പന വന്നപൊലെ നമ്മുടെ ദിവ്യവും രാജ്യവും നമുക്ക തന്നെ
തരുമെന്നുള്ള പരമാർത്ഥം നിശ്ചയമായിട്ട നമുക്ക ബൊധിച്ചാൽ
സായ്പുമായി കണ്ട സർക്കാരിലെക്ക വിശെഷിച്ചു നമ്മ കൊണ്ട ഉള്ള
ഉപകാരങ്ങൾ പിന്നയും പിന്നയും ഉണ്ടാകയും ചെയ്യും. വിശെഷിച്ച നമ്മുടെ
ആള ഈ രാജ്യത്ത സുഖ വിരൊധം1 സായ്പുന സങ്കടം ഉണ്ടന്ന എഴുതികണ്ട
അവസ്ഥക്ക കുമ്പഞ്ഞികാരിയത്തിന്ന വിപരിതമായിട്ട നാം കല്പിച്ചിട്ടും
ഇല്ലാ. 966 ആമത തുടങ്ങി 71 ആമത വരക്കും ഈ രാജ്യത്തന്ന പല പ്രകാരെ
ണയും എറിയ ഉറുപ്യപഴവീട്ടിൽ ചന്തു എടുത്തിട്ടും ഉണ്ട. അയതിന്റെ
കണക്കെ ഒന്നും നമെമ്മ ബൈാധിപ്പിച്ചിട്ടും ഇല്ല. കുമ്പഞ്ഞിക്ക എത്ര ഉറുപ്യ
ബൈാധിപ്പിച്ചി2 എന്നും ചന്തുന്റെ പക്കൽ എത്ര ഉറുപ്യ എനി നിലവ ഉണ്ടെന്നും
കണക്ക നൊക്കി നമുക്ക ബൈാധിപ്പിച്ചിട്ട വെണം 72 ആമതിലെ മുതൽ
രാജ്യത്തന്ന എനി എടുപ്പാനന്ന വെച്ചിട്ടത്രെ രാജ്യത്ത നാം വിരൊധിച്ചത. 651. സുഖവിരൊധം ചെയ്തതകൊണ്ട എന്നു പാ.ഭേ.

2. ബൊധിച്ചു എന്നു പാ.ഭേ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/94&oldid=201392" എന്ന താളിൽനിന്ന് ശേഖരിച്ചത്