താൾ:34A11415.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 പഴശ്ശി രേഖകൾ

ചെയ്ത ആ വർത്തമാനം സായ്പവർകളെ അടുക്ക എഴുതി അയക്കുകയും
ചെയ്യാം. എന്നാൽ 972 ആമത ധനുമാസം 30 നു എഴുതിയത. ഈ മൂന്ന
കത്തും മകരമാസം 1 നു ജനവരീമാസം 11 നു വന്ന കത്തകൾ ആകുന്നത —
ജനവരി 14 നു 3 കത്തും പെർപ്പാക്കി അയച്ചത —

173 B
307 ആമത —
ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾകൾക്ക കൊട്ടെത്ത
കെരളവർമ്മരാജാവ അവർകൾ സല്ലാം, 26 നു വയിന്നെരം നമ്മുടെ
സങ്കടപ്രകാരം ഒക്കയും എഴുതി കുമ്പഞ്ഞി എളമാന്മാര ഗ്രെഹിക്കെണ്ടതിന്ന
നാം ഒന്ന എഴുതി. ഗണപതിയാട്ട നമ്പ്യാരും കയിതെരി കമ്മാരനും 26 നു
വയിന്നെരം സായ്പുയിരിക്കുന്നെടത്തു വരുവാനായി നിട്ടുര എത്തുമ്പഴെക്ക
27 നു രാവിലെ കൊട്ടെത്തന്ന പട്ടാളവും പട്ടാളത്തിലെ കപ്പിത്താനും നാം
ഇരിക്കുന്നെടത്ത സമീപം നമ്മുടെ ആള എതാനുണ്ടായിരിന്നു. അപ്പൊൾ
കുമ്പഞ്ഞീലെ പട്ടാളവും വന്നാറെ കുമ്പഞ്ഞീടെ കത്തൊ കൽപ്പനയൊ
എതാനുണ്ടൊ എന്നെ വിളിച്ച ചൊതിച്ചാറെ നൊം ഇരിപ്പെടത്ത എത്തിക്കാം
എന്ന നമ്മുടെ ആള അന്ന്യഷിച്ചാറെ അതിന്റെ ഉത്തരം ചന്തുന്റെ ആള
വിളിച്ച പറകയും ചെയ്തു. കത്തും കൽപ്പനയും എതും ഇല്ല. വെടിവെപ്പാനെ
ഉള്ളൂകൽപ്പന എന്ന പറകയും ചെയ്തു. പട്ടാളക്കാരകൊണ്ടവെടിവെപ്പിക്കയും
ചെയ്തു. നമ്മുടെ ആൾക്ക എതാനും അപായം വരികകൊണ്ടഅവിട നിക്കുന്ന
ആളും വെടിവെച്ചു. പട്ടാളത്തിൽ എജമാനനും 97ശിപ്പായിമാരുംചുള്ളിക്കുന്ന
കയറി മാനന്തെരി മൂലൊത്ത വന്ന നിക്കയും ചെയ്തു. അവിടുന്നും എതാൻ
വെടി ഉണ്ടായാറെ ഞാങ്ങൾ കുമ്പഞ്ഞിലെ കൽപ്പനക്ക വന്നെ
ആളാകുന്നെന്ന പറഞ്ഞാറെ ഇങ്ങിന്ന വെടിവെച്ചിട്ടും ഇല്ല. 28 നു 9 മണിക്ക
ആ എജമാനനയും ശിപ്പായിമാരയും അവര ആയുധവും കൂടി കൊട്ടയത്ത
അവര കൂട്ടി അയക്കയും ചെയ്തു. എനിയും കുമ്പഞ്ഞീട മനസ്സുകൾ ഉണ്ടായിട്ട
രാജ്യത്തുള്ള പ്രജകളയും നമ്മെയും നല്ലവണ്ണം രാജ്യത്തിനെലയാക്കിനിർത്തി
പ്രജകളെയും രക്ഷിച്ച കുമ്പഞ്ഞിക്ക ബൊധിപ്പിക്കെണ്ടത ബൊധിപ്പിക്കയും
ആം. ആയതിന കുമ്പഞ്ഞീലെ അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 972
ആമത ധനുമാസം 29 നു —ശ്രീകൃഷ്ണജയം — മകരം 1 നു ജനവരിമാസം 11
നു വന്നത —

308 ആമത —
രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ
സല്ലാം.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/180&oldid=201559" എന്ന താളിൽനിന്ന് ശേഖരിച്ചത്