താൾ:34A11415.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 115

309 -ാം കത്ത് തലശ്ശേരി രേഖകളിലില്ല.
174 B
310 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ സകല കാര്യ
ങ്ങലും വിജാരിക്കുന്ന സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾക്ക
പറപ്പനാട്ടിൽ വീരവർമ്മരാജാവ സല്ലാം. എഴുതി കൊടുത്തയച്ച ഉത്തരം
വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്യു. കൽപ്പന പ്രകാരത്തിൽ
കതിരൂർ കൊവിലകം ഒഴിച്ച ഇരിക്കുന്നു. ഇതിന്റെ സമീപം ഒന്ന രണ്ട
കുടിയിൽ ഒന്നു നാനാവിധം ആകെയും അരുത. അവിടുന്ന ഒന്നും
കടത്തിക്കൊണ്ട പൊയിട്ടും ഇല്ല. മകരമാസം ഒന്നുനാൾ എഴുതിയത. 1 നു
ജനുവരി മാസം 11 നു വന്നത —

175 B
311 ആമത —
കയിതെരി അമ്പു എഴുത്ത പാനൂപള്ളീലെകാതിയാരും കച്ചൊടക്കാര
ആയിരവും കണ്ടു. കാര്യം എന്നാൽ കൊട്ടപ്പറത്ത തുപ്പറ അവിടുന്ന ചെലെ
മാപ്പിളമാരെയും കൂട്ടിക്കൊണ്ട കുറുമ്പ്രനാട്ടതമ്പുരാന്റെ കൽപ്പനക്ക പൊറാ
ട്ടര കടന്നാൽ ഇങ്ങുന്ന അങ്ങൊട്ടും കടന്ന എതാൻ ചെലെ അസഖ്യങ്ങൾ
കാണിക്കയും ചെയ്യും. ആയവസ്ഥ നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം.
തുപ്പറ ഒരുമിച്ച അവിടുത്തെ ആൾ കടപ്പാൻ സങ്ങതി ഇല്ലല്ലൊ. എന്നാൽ
ധനുമാസം 22 എഴുതിയത — മകരം 2 നു ജനവരി 12 നു വന്നത —

176 B
312 ആമത —
കണ്ണൊത്ത നമ്പ്യാർ കയ്യാൽ ഒല പാനൂർ പള്ളിയിലെ കാതിയാരും
കച്ചൊടക്കാര ആയിരവും കണ്ടു. കാര്യം എന്നാൽ കൊട്ടപ്പറത്ത തൂപ്പീറ
അവിടുന്ന ചെലെ മാപ്പിളമാരയും കൂട്ടിക്കൊണ്ട കുറുമ്പ്രനാട്ട തമ്പുരാന്റെ
കൽപ്പനക്ക പൊറാട്ടര കടന്നാൽ ഇങ്ങുന്ന അങ്ങൊട്ടും കടന്ന എതാൻ
ചെലെ അസഖ്യങ്ങൾ കാണിക്കയും ചെയ്യും. ആയവസ്ഥ നിങ്ങൾ അറിഞ്ഞി
രിക്കയും വെണം. തുപ്പറ ഒരുമിച്ച അവിടുത്തെ ആൾ കടപ്പാൻ സങ്ങതി
ഇല്ലല്ലൊ. എന്നാൽ ധനുമാസം 22 നു എഴുത്ത. ഇകത്ത 2-ം മകരം 2-നു
ജനവരി 12 നു വന്നത — ഇക്കത്തെ 2-ം 4 നു ജനവരി 14 നു പെർപ്പാക്കി
അയച്ചത —

177 B
313 ആമത —
മഹാരാജമാന്ന്യരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി
സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കൊട്ടെത്ത

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/181&oldid=201560" എന്ന താളിൽനിന്ന് ശേഖരിച്ചത്