താൾ:34A11415.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 പഴശ്ശി രേഖകൾ

വിരവർമ്മരാജാ അവർകൾ സല്ലാം. മകരമാസം 1 നു എഴുതിയ കത്ത 2 നു
രാവിലെ 3 മണിക്ക എത്തി. വാഴിച്ച അവസ്ഥയും അറിഞ്ഞു. കുമ്പഞ്ഞി
ആളകളൊട ഒന്നിച്ച പൊവാൻ നൊം വിചാരിച്ചാൽ കൂടുന്നടത്തൊളം ആള
അയച്ച സഹായിക്കയും ചെയ്യാ. പട്ടാളത്തിൽ അരിചില്ലാന എത്തട്ടതിന
ചെയ്വക്കാരെൻ സഹായിക്ക എന്ന വെച്ചാൽ ആയത കെട്ടി എത്തണ്ടതിന്ന
വെണ്ടുന്ന കുമിക്കാറപാന്താന്ന അവിട വരുത്തികൊടുത്ത അവര
പട്ടാളത്തിൽ കൂട്ടി ആക്കി അരിചില്ലാനവും മരുന്നു മറ്റുള്ള യുദ്ധചരക്കുകൾ
എത്തണ്ടതിന്നും കൂലി ആളുകൾ വെണ്ടുന്നത തലച്ചെരി നിന്നു കൽപിച്ച
വരുത്തി പട്ടാളത്തിൽ അയക്ക വെണ്ടിയിരിക്കുന്നു. ഈ രാജ്യത്തുള്ള
ആളകൾ കാട്ടിൽ പൊയിചെർന്നതിന്റെ ശെഷം ഉള്ളതഒക്ക പലടത്തായിട്ടു
കടന്ന പൊയിരിക്കുന്നു. അതകൊണ്ടത്രെ ഇപ്രകാരം നൊം അങ്ങൊട്ട
അപെക്ഷിക്കുന്നു. കൊല്ലം 972 ആമത മകരമാസം 2 നു എഴുതിയത. 3 നു
ജനവരിമാസം 12 നു വന്നത. — 12 നു തന്നെ പെർപ്പാക്കി ആയച്ചത —

178 B
314 ആമത —
മഹാരാജശ്രീവടക്കെ അധികാരി തലച്ചെരിസുപ്രഡെണ്ടൻ കൃസ്തപ്പർ
പിലി സായ്പു അവർകൾക്ക കൊട്ടെത്ത വിരവർമ്മരാജാവ അവർകൾ സല്ലാം.
തലച്ചെരിന്ന കതിരൂരക്ക വലിയതൊക്ക വലിപ്പാൻ മൂന്ന ആന കൊടുത്ത
അയപ്പാനെല്ലൊ ഇപ്പൊൾ വന്ന കത്തിൽ ആകുന്നത. വഴിപൊലെ മരം
വലിക്കുന്ന ആന രണ്ടിനെ പെണറായിന്ന തൊടിക്കളത്തിന കൊണ്ടുപൊയ
വർത്തമാനം സായ്പു അവറകളൊട നാം പറഞ്ഞിരിക്കുന്നുവെല്ലൊ. എനി
ഉള്ളതിൽ മൂന്നാനയെ തൊക്കവലിപ്പാൻ ആനക്കാറക്കെ എഴുതി കൊടുത്ത
യച്ചിരിക്കുന്നു. ആനകൾ എരഞ്ഞൊളി സമീപത്ത നിറത്തിയിരിക്കുന്നു.
കൊല്ലം 972 ആമത മകരമാസം 3 നു എഴുതിയത 4 നു ജനവരി 10 നു വന്നത
— 10 നു തന്നെ പെർപ്പാക്കി അയച്ചത —

179 B
315 ആമത —
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരിതുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ
അവർകൾ സല്ലാം. കുറുമ്പ്രനാട്ട താമരച്ചെരി നികിതി തരണ്ടുന്നവര
ശാഠ്യമായി വരുന്നവരെ തടുത്ത നികിതി തരണമെന്ന ഞരിക്കിയാൽ
അതാലത്ത ദറൊഗരുടെ താക്കീതി വന്ന തടവ തീർക്കുന്നു എന്ന
വർത്തമാനം വരിക കൊണ്ട നികിതി തരാൻ ശാഠ്യമായി വരുന്നവരൊടഇന്ന
പ്രകാരത്തിൽ മുട്ടിച്ച നികിതിപണം പിരിച്ചുകൊളെള്ളണമെന്ന കത്ത വന്നാൽ
അത കൊടുത്തയച്ച അപ്രകാരം നടത്തുകയും ആം. കൊല്ലം 972 ആമത

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/182&oldid=201561" എന്ന താളിൽനിന്ന് ശേഖരിച്ചത്