താൾ:34A11415.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 49

കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ
അവർകൾ സല്ലാം. പറപ്പാട്ടിലെ നികിതിപണത്തിന്റെ കാര്യത്തിന
കൽപ്പനയായിവന്ന കത്ത വായിച്ച ഉടനെ കതിരൂർക്ക കൊടുത്തയക്കയും
ചെയ്തു. നമ്മുടെ പെർക്ക പറപ്പനാട്ടിൽ നിന്ന വിചാരിച്ചു വരുന്നവര നമുക്ക
സ്വാധീനമായി നടക്കുന്നില്ല എന്ന മുമ്പെ സായ്പു അവർകള നാം
ബൊധിപ്പിച്ചിട്ടുമുണ്ടായിരിക്കുന്നു. കുമ്പനി കൽപ്പന പ്രകാരം അനുസരിച്ച
നടക്കുക എന്നു തന്നെ നാം നിശ്ചയിച്ചിട്ടുമുള്ളൂ. കൽപ്പന പ്രകാരം നാം
അനുസരിച്ച നടന്നുകൊൾകയുമാം. 972 മത വൃശ്ചികം 8 നു പെണറായിന്ന
വന്നത. വൃശ്ചികം 10 നു നവമ്പ്ര, 22 നു —

68 A & B

ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിലെ വടക്കെ അധികാരി
തലച്ചെരി തുക്കടി കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത
കെരളവർമ്മരാജ അവർകൾ സെല്ലാം. വൃശ്ചികമാസം 7 നു എഴുതി അയച്ച
കത്ത 8 നു എത്തി. വാഴിച്ചി വർത്തമാനങ്ങൾ ഒക്കയും വഴിപൊലെ മനസ്സിൽ
ആകയും ചെയ്തു. കൊറെ ദിവസത്തിൽ അകത്ത കൊട്ടെത്ത എത്തുമെന്നും
വർത്തമാനങ്ങൾ ഒക്കയും സുബ്ബയ്യൻനൊട പറഞ്ഞയച്ചിട്ട ഉണ്ട എന്നും
എല്ലൊ എഴുതി അയച്ച കത്തിൽ ആകുന്നത. അതുകൊണ്ട സായ്പു
അവർകൾ കൊട്ടെത്ത എത്തിയാൽ നാം താമസിയാതെ അവിടെ എത്തി
സായ്പു അവർകളുമായി കണ്ടാൽ നമ്മുടെ സങ്കടങ്ങൾ ഒക്കയും തീരുമെന്ന
നിശ്ചയിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 8 നു
എഴുതിയത വൃശ്ചികമാസം 10നുക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത
നവെമ്പ്രമാസം 22 നു തൊടിക്കളത്ത നിന്ന എഴുതിവന്നത—ശ്രീകൃഷ്ണ
ജയം1

69 B

212 ആമത കത്ത —

രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ
അവർകൾക്ക വടക്ക അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ സല്ലാം. കൊട്ടെത്തനാട്ടിൽ ഉള്ള അവസ്ഥകൾ
കൊണ്ട നാം ചെരാപുരത്തക്ക വരുവാൻ കൊറെ ദിവസത്തെക്കു താമസമായി
വന്നിരിക്കുന്നു. അതുകൊണ്ട നമുക്ക എത്രയും പ്രസാദക്കെടായി വന്നിരി
ക്കുന്നു. അവിടെ നിന്ന മടങ്ങി വന്നപ്പൊൾ ചെരാപുരത്തെക്ക എത്ത്രയും
നിശ്ചയമായിട്ട വരികയും ചെയ്യും. വിശെഷിച്ച നമ്മുടെ പ്രത്യെകമായിട്ടുള്ള
ചൊദ്യത്തിന ബഹുമാനപ്പെട്ട സർക്കാരിൽനിന്ന വടകര കുലൊം തങ്ങളുടെ


1. ശ്രീകൃഷ്ണജയം എന്ന് എയിൽ ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/115&oldid=201433" എന്ന താളിൽനിന്ന് ശേഖരിച്ചത്